പ്പിളും ഏത്തപ്പഴവും മുന്തിരിയും മാങ്ങയുമൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന ഫ്രൂട്ട് സ്റ്റ്യൂ രുചിച്ചുനോക്കാം.

ചേരുവകള്‍

ആപ്പിള്‍- 100 ഗ്രാം
ഏത്തപ്പഴം- 50 ഗ്രാം
മധുരക്കിഴങ്ങ്- 100 ഗ്രാം
അധികം പഴുക്കാത്ത പപ്പായ- 50 ഗ്രാം
കറുത്ത മുന്തിരി- 30 ഗ്രാം
മാങ്ങ- 50 ഗ്രാം
അണ്ടിപ്പരിപ്പ്- പത്തെണ്ണം
കിസ്മിസ്- 20 ഗ്രാം
ചെറി- 20 ഗ്രാം
സവാള- രണ്ടെണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക്- നാലെണ്ണം
കറിവേപ്പില- രണ്ട് തണ്ട്
നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക- രണ്ടെണ്ണം വീതം
റിഫൈന്‍ഡ് ഫ്‌ളോര്‍- ഒരു ടേബിള്‍ സ്പൂണ്‍
പാല്‍- ഒരു ലിറ്റര്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പഴങ്ങളും മധുരക്കിഴങ്ങും ചെറിയ കഷണങ്ങളാക്കി നുറുക്കുക. പാനില്‍ നെയ്യൊഴിച്ച് കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ മൂപ്പിച്ച് സവാള, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റണം. ഇതിനൊപ്പം റിഫൈന്‍ഡ് ഫ്‌ളോര്‍ ചേര്‍ക്കുക. ഇനി പാലൊഴിച്ച് പഴങ്ങളും മധുരക്കിഴങ്ങും ഇട്ട് വേവിക്കണം. കുറുകി കുഴമ്പ് പരുവമാകുമ്പോള്‍ ചെറിയും മുന്തിരിയും ഇട്ട് അലങ്കരിച്ച് വിളമ്പാം.

തയ്യാറാക്കിയത്:
ജോഷി എം.ടി

ഫോട്ടോകള്‍ക്ക് വേണ്ടി വിഭവങ്ങള്‍ തയ്യാറാക്കിയത്:
ഷൈജു ചുമ്മാര്‍
എക്‌സിക്യൂട്ടീവ് ഷെഫ്
ഒലീവ് ഡൗണ്‍ ടൗണ്‍, കടവന്ത്ര, കൊച്ചി

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, Christmas cookery