ബ്രൊക്കോളി കാരറ്റ് കാഷ്യൂ കറി തയ്യാറാക്കാം.

ചേരുവകള്‍

ബ്രൊക്കോളി- 200 ഗ്രാം
കാരറ്റ്- 100 ഗ്രാം
ചുവന്ന കാപ്‌സിക്കം- ഒരെണ്ണം
കപ്പ- 150 ഗ്രാം
ഫ്രഷ് ഗ്രീന്‍പീസ്- 100 ഗ്രാം
സവാള- രണ്ടെണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടീസ്പൂണ്‍
പച്ച മുളക്- മൂന്നെണ്ണം
അണ്ടിപ്പരിപ്പ്- 75 ഗ്രാം
മഞ്ഞള്‍പ്പൊടി- ഒരു ടീസ്്പൂണ്‍
മുളകുപൊടി- ഒന്നര ടീസ്പൂണ്‍
തക്കാളി- ഒരെണ്ണം
സണ്‍ഫ്‌ളവര്‍ ഓയില്‍- ഒന്നര ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഫ്രഷ് ക്രീം- 100 മില്ലി ലിറ്റര്‍
കസൂരിമേത്തി- ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
മല്ലിയില, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, അണ്ടിപ്പരിപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ക്രമത്തില്‍ വഴറ്റുക. എണ്ണ തെളിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി തണുത്ത ശേഷം മിക്‌സിയില്‍ അരയ്ക്കുക. ഇതില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ബ്രൊക്കോളി, കാരറ്റ്, കപ്പ, ഗ്രീന്‍പീസ് എന്നിവ വേവിക്കുക. നന്നായി വെന്തുതുടങ്ങുമ്പോള്‍ കാപ്‌സിക്കം, കസൂരിമേത്തി, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കാം. തിളച്ചശേഷം ഫ്രഷ് ക്രീം ചേര്‍ത്ത് വാങ്ങി വെച്ചോളൂ. നീളത്തില്‍  അരിഞ്ഞ ഇഞ്ചിയും മല്ലിയിലയും മുകളില്‍ വിതറാവുന്നതാണ്.

തയ്യാറാക്കിയത്:
ജോഷി എം.ടി

ഫോട്ടോകള്‍ക്ക് വേണ്ടി വിഭവങ്ങള്‍ തയ്യാറാക്കിയത്:

ഷൈജു ചുമ്മാര്‍
എക്‌സിക്യൂട്ടീവ് ഷെഫ്
ഒലീവ് ഡൗണ്‍ ടൗണ്‍, കടവന്ത്ര, കൊച്ചി

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, Brocoli cashew carrot curry