ക്രിസ്മസ് കേക്ക് അല്‍പം രാജകീയമാക്കിയാലോ, ബ്ലൂബെറിയുടെയും ചോക്ലേറ്റിന്റെയും രുചികള്‍ കലര്‍ന്ന ഒരു ടേസ്റ്റി കേക്ക് റെസിപ്പി പരീക്ഷിക്കാം
 
സ്‌പോഞ്ച് വൈറ്റ് തയ്യാറാക്കാന്‍
 1. മുട്ട - 10 എണ്ണം
 2. പഞ്ചസാര-  250 ഗ്രാം
 3. കോണ്‍ഫ്‌ളോര്‍-  250 ഗ്രാം
 4. എണ്ണ-  50 മി.
 5. കേക്ക് ജെല്‍-  30 ഗ്രാം
 • മുട്ടയും പഞ്ചസാരയും നന്നായി അടിയ്ക്കുക. അതില്‍ കോണ്‍ഫ്‌ളോര്‍, എണ്ണ, കേക്ക്, ജെല്‍ ചേര്‍ത്തശേഷം 180 ഡിഗ്രി സെല്‍ഷ്യസില്‍ ബേക്ക് ചെയ്യുക.
ബ്ലൂബെറി ക്രമോ തയ്യാറാക്കാന്‍
 1. ബ്ലൂബെറി പ്യൂരി - 125 ഗ്രാം
 2. പഞ്ചസാര - 75 ഗ്രാം
 3. മുട്ട-  3 എണ്ണം
 4. ബട്ടര്‍ - 50 ഗ്രാം
 5. ജെലാറ്റിന്‍-  60 ഗ്രാം
 • പ്യൂരിയും പഞ്ചസാരയും തിളപ്പിച്ച് അതില്‍ മുട്ടയും ജലാറ്റിനും ചേര്‍ക്കുക. തണുത്തതിനുശേഷം അതില്‍ ബട്ടര്‍ ചേര്‍ക്കണം. ഈ മിശ്രിതം കേക് മോള്‍ഡിലൊഴിച്ച് ഫ്രീസ് ചെയ്യുക.
വൈറ്റ് ചോക്ലേറ്റ് മൂസ് തയ്യാറാക്കാന്‍
 1. പാല്‍ - 100 മില്ലി
 2. മുട്ടയുടെ മഞ്ഞ-  നാലെണ്ണം
 3. പഞ്ചസാരം-  50 ഗ്രാം
 4. വൈറ്റ് ചോക്ലേറ്റ്- 250 ഗ്രാം
 5. ജലാറ്റിന്‍-  20 ഗ്രാം
 6. വിപ്പിങ് ക്രീം - 300 ഗ്രാം
 7. ഓറഞ്ച് സെസ്റ്റ്-  ഒന്നിന്റെ 
 • മുട്ടയുടെ മഞ്ഞ പഞ്ചസാര ചേര്‍ത്ത് അടിക്കുക. പാല്‍ നന്നായി തിളപ്പിച്ച് കസ്റ്റാഡ് ഉണ്ടാക്കി അതിലേക്ക് ജലാറ്റിനും വൈറ്റ് ചോക്കളേറ്റും ചേര്‍ക്കുക. തണുപ്പിച്ച ശേഷം വിപ്പിങ് ക്രീം ചേര്‍ക്കുക.
താഴെനിന്ന് വൈറ്റ് സ്‌പോഞ്ച്,  വൈറ്റ് ചോക്കലേറ്റ് മൂസ്, ബ്ലൂബറി ക്രമോഎന്ന ക്രമത്തില്‍ ഒന്നിന് മുകളില്‍ ഒന്നായി നിരത്തുക. ബ്ലൂബെറി ജെല്ലികൊണ്ട് കവര്‍ ചെയ്ത് ഒരു ദിവസം ഫ്രീസറില്‍ വെയ്ക്കണം.
 

Content Highlights: Christmas 2021, blueberry citrus chocolate cake for Christmas