ചേരുവകള്‍

ബീഫ്- അരക്കിലോ
സവാള വറുത്തത്- ഒരു കപ്പ്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- ഒരു ടേബിള്‍സ്പൂണ്‍ വീതം
ചതച്ച മുളക്- ഒന്നര ടേബിള്‍ സ്പൂണ്‍
ചതച്ച പെരും ജീരകം- ഒന്നര ടീസ്പൂണ്‍
ചതച്ച മല്ലി- ഒന്നര ടേബിള്‍ സ്പൂണ്‍
ചതച്ച കുരുമുളക്- ഒരു ടീസ്പൂണ്‍
വറുത്ത തേങ്ങ- ഒരു കപ്പ്
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
കൈതച്ചക്ക അരിഞ്ഞത്- കാല്‍ കപ്പ്
വിനാഗിരി- ഒന്നര ടീസ്പൂണ്‍
തേന്‍- അര ടീസ്പൂണ്‍
തക്കാളി സോസ്- രണ്ട് ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
വെളുത്ത എള്ള്- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് മഞ്ഞള്‍പ്പൊടിയും ഉപ്പും തിരുമ്മി കുക്കറില്‍ വേവിക്കുക. ചീനച്ചട്ടിയി  എണ്ണ ഒഴിച്ച് ചതച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചുവക്കെ വറുക്കുക.  ശേഷം പച്ചമുളക്, പെരുംജീകരകം, മല്ലി, കുരുമുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. പച്ചമണം മാറിയാല്‍ കൈതച്ചക്ക അരിഞ്ഞതും തക്കാളി സോസും ബീഫും ഉപ്പും ചേര്‍ത്ത് തുടരെ ഇളക്കണം. വെള്ളം വറ്റിയശേഷം വറുത്ത സവാള, തേങ്ങ, വിനാഗിരി, തേന്‍, വെളുത്ത എള്ള് എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കിക്കോളൂ.

തയ്യാറാക്കിയത്:
ജോഷി എം.ടി.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, beef pottitherichathu recipe