ക്രിസ്മസ് അലങ്കാരങ്ങള്‍ വീട്ടില്‍ തന്നെ ഒരുക്കിയാലോ

ആവശ്യമുള്ള സാധനങ്ങള്‍ 
വ്യത്യസ്ത ഡിസൈനിലുള്ള തുണികള്‍, ബട്ടണുകള്‍, പോംപോംസ്, ജൂട്ട് നൂല്‍, ബുഖ്രം.

തയ്യാറാക്കുന്ന വിധം
ഇഷ്ടമുള്ള ആകൃതികളില്‍ അഞ്ച് ഇഞ്ച് വെച്ച് തുണികള്‍ മുറിക്കുക. ഒപ്പം ഒന്നര ഇഞ്ച് തുന്നലിനായി വിടുക. ഒരേ ആകൃതിയിലുള്ളവ അഞ്ചോ ആറോ എണ്ണം വേണം. ഈ തുണിക്കഷണങ്ങള്‍ ക്രാഫ്റ്റിന് ഉപയോഗിക്കുന്ന ബുക്രം തുണിയിൽ ഒട്ടിക്കുക. ശേഷം ഇഷ്ടമുള്ള നിറത്തിലുള്ള നൂല് ഉപയോഗിച്ച് മുന്‍വശത്തും പിന്നിലും സ്റ്റിച്ച് ചെയ്യണം. ക്രിസ്മസ് ട്രീ, ഹാര്‍ട്ട് ഷെയ്പ്, ജിഞ്ചര്‍ ബ്രെഡ് തുടങ്ങിയ ആകൃതിയില്‍ ഇവ മുറിക്കാം. അവ ബണ്ടിങ് ആകൃതിയുടെ മധ്യഭാഗത്ത് ഒട്ടിച്ച് കൈകൊണ്ട് തുന്നുക. ബട്ടണുകള്‍, പോംപോംസ് തുടങ്ങിയ അലങ്കാരങ്ങള്‍ അതില്‍ പിടിപ്പിക്കാം. എന്നിട്ട് ഒന്നര ഇഞ്ച് അധികമുള്ള ഭാഗം മടക്കി തുന്നണം. ജൂട്ടിന്റെ നൂലുകള്‍ ലൂപ്പുകളിലൂടെ ബണ്ടിങ്ങിലേക്ക് നല്‍കി ചുവരുകളില്‍ ബന്ധിപ്പിക്കാം.

കോ-ഓര്‍ഡിനേഷന്‍-രേഖ നമ്പ്യാര്‍

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, Hand Craft Christmas Banner for decoration