ക്രിസ്മസ് അലങ്കാരങ്ങള്‍ വീട്ടില്‍ തന്നെ ഒരുക്കിയാലോ. വീട്ടില്‍ വെറുതേ  കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ ക്യാപ്പുകള്‍ കൊണ്ട് ക്രിസ്മസ് സ്റ്റാര്‍ ഒരുക്കാം

ആവശ്യമുള്ള സാധനങ്ങള്‍ 
ബോട്ടില്‍ ക്യാപുകള്‍, ഗം, പെയിന്റ്

തയ്യാറാക്കുന്ന വിധം
ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലുകളുടെ ക്യാപ്പുകള്‍ ശേഖരിക്കുക. രണ്ട് ക്യാപ്പുകള്‍ വീതം ഗം ഉപയോഗിച്ച് യോജിപ്പിക്കണം. അങ്ങനെ കുറച്ച് ക്യാപ്പുകള്‍ ജോയിന്‍ ചെയ്ത് വെക്കുക. ഒരു ത്രികോണാകൃതി ഉണ്ടാക്കാന്‍ ഏകദേശം 30 ക്യാപ്പുകള്‍ വേണം. എന്നിട്ട് അവ നാലോ അഞ്ചോ നിരയായി വെക്കണം. (ആദ്യത്തെ നിരയില്‍ ഒരു സെറ്റ്, പിന്നെ രണ്ട്, മൂന്ന്, നാല്...) ഇതുപോലെ അഞ്ച് സെറ്റുണ്ടാക്കി പരസ്പരം യോജിപ്പിക്കുക. ശേഷം ഇഷ്ടമുള്ള പെയിന്റ് നല്‍കാം. ചുവപ്പ്, പച്ച, ഗോള്‍ഡന്‍ നിറങ്ങള്‍ നല്‍കുന്നത് കൂടുതല്‍ ഭംഗിയേകും.

കോ-ഓര്‍ഡിനേഷന്‍- രേഖ നമ്പ്യാര്‍

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, Easy bottle cap star for Christmas decoration