ക്രിസ്മസിന് വൈന്‍ തയ്യാറാക്കുന്നുണ്ടോ, വ്യത്യസ്തമായ ശംഖുപുഷ്പം വൈന്‍ ഉണ്ടാക്കാം

ചേരുവകള്‍

  1. കടുംനീല ഇരട്ട ഇതള്‍ ശംഖുപുഷ്പം - 20 എണ്ണം (ഇതള്‍ വേര്‍പെടുത്തിയത്)
  2. പഞ്ചസാര - 200ഗ്രാം
  3. തിളപ്പിച്ചാറിയ വെളളം - 200 മില്ലി   
  4. കറുവാപ്പട്ട-  ഒരു ചെറിയ കഷണം 
  5. ഗ്രാമ്പൂ - ഒന്ന്
  6. തക്കോലം - ഒരു ഇതള്‍ 

തയ്യാറാക്കുന്ന വിധം

ഒട്ടും ഈര്‍പ്പമില്ലാത്ത ഒരു ഗ്ലാസ്സ് ജാറില്‍ ആദ്യം കുറച്ച് പൂക്കളും പഞ്ചസാര, ചതച്ചുവെച്ച കറുവാപ്പട്ട, ഗ്രാമ്പൂ, തക്കോലം എന്നിവയും ഒരു നുള്ള് എന്ന ക്രമത്തില്‍ ലെയര്‍ ചെയ്ത്, എല്ലാ പൂക്കളും ഇട്ടശേഷം തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. വായു കയറാത്ത വിധത്തില്‍ ജാര്‍ അടച്ചു വെക്കുക. ദിവസവും ജാര്‍ തുറക്കാതെ ഒന്നു ചുറ്റിച്ച് രണ്ട് പ്രാവശ്യം ഇളക്കി വെക്കണം.  പത്ത് ദിവസം കഴിയുമ്പോള്‍ വൈന്‍ റെഡി. അരിച്ചെടുത്ത് ഉപയോഗിക്കാം. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2020 Asian pigeonwings wine