ക്രിസ്മസിന് പ്ലംകേക്കുകള്‍ മുറിക്കുന്ന ആചാരം തുടങ്ങിയത് ഇംഗ്ലണ്ടില്‍  നിന്നാണ്. പണ്ട് കാലത്ത് ക്രിസ്മസ് രാത്രികളില്‍ ഓട്‌സ്  കുടിക്കുന്ന ശീലം ഇംഗ്ലീഷുകാരുടെ ഇടയിലുണ്ടായിരുന്നു. ഇതില്‍ നിറയെ പ്ലം ചേര്‍ത്താണ് പാകം ചെയ്തിരുന്നത്. ക്രിസ്മസ് ആചാരങ്ങളുടെ ഭാഗമായി പകല്‍ മുഴുവന്‍ ഉപവസിച്ച ശേഷം കഴിക്കുന്ന ആരോഗ്യഭക്ഷണം കൂടിയായിരുന്നു ഈ ഓട്‌സ്-പാല്‍-പ്ലം മിശ്രിതം. പിന്നീട് ഡ്രൈഫ്രൂട്ടുകളും സ്‌പൈസസും തേനുമെല്ലാം ചേര്‍ന്ന പുഡ്ഡിങുകളായി ഇത്. 

16-ാം നൂറ്റാണ്ടില്‍ ഇതില്‍ നിന്ന് ഓട്‌സ് ഒഴിവാക്കി. പകരം ബട്ടറും, ഗോതമ്പ്‌പൊടിയും മുട്ടയും ചേര്‍ന്ന പുഡ്ഡിങുകളാക്കി. സമ്പന്ന കുടുംബങ്ങളില്‍ ഇത് കേക്കുകളായും മാറി.  പ്ലം കേക്കുകള്‍ ക്രിസ്മസിന് വ്യാപകമായത് ഇങ്ങനെയാണ്. 

പലതരം കേക്കുകള്‍ പ്രചാരത്തിലുണ്ടെങ്കിലും പ്ലം കേക്കുകള്‍ മുറിക്കാത്ത ക്രിസ്മസ് ഉണ്ടാവില്ല. വീട്ടില്‍ തന്നെ എളുപ്പത്തില്‍ പ്ലം കേക്ക് തയ്യാറാക്കിയാലോ ?

Content Highlights: Plum cake for Christmas