ക്രിസ്മസ് അലങ്കാരങ്ങള്‍ വീട്ടില്‍ തന്നെ ഒരുക്കിയാലോ. വീട്ടില്‍ പാഴാക്കികളയുന്ന പഴയ കടലാസുകള്‍ കൊണ്ട് മനോഹരമായ പേപ്പര്‍ സണ്‍ തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
പേപ്പര്‍, ഫെവിക്കോള്‍ എസ്. എച്ച്, കത്രിക, ബോട്ടില്‍ ക്യാപ്
തയ്യാറാക്കുന്ന വിധം
ന്യൂസ്‌പേപ്പര്‍ ചെറിയ കഷണങ്ങളായി മുറിക്കുക (10 x 40 സെ.മീ). പേപ്പര്‍ തുല്യ വലുപ്പത്തില്‍ റോളുകളാക്കണം. ഓരോ റോളും ഒന്നിനുപുറകെ ഒന്നായി ബന്ധിപ്പിച്ച് 20 സെമീ. വ്യാസമുള്ള ഒരു വൃത്തമാക്കുക. മറ്റ് റോളുകള്‍ ബന്ധിപ്പിച്ച് 10 സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു വൃത്തത്തിലേക്ക് ചുരുട്ടണം. ഈ 10 സെന്റിമീറ്റര്‍ വൃത്തത്തിന്റെ ഒരു വശത്ത് നിന്ന് നടുവിലേക്ക് തള്ളി ഇത് ഒരു വളഞ്ഞ ആകൃതിയിലാക്കണം.
ഈ 10 സെ.മീ വൃത്തമുള്ള റോള്‍ 20 സെ.മീ വൃത്തത്തിന് മുകളില്‍ വെക്കുക. അതൊരു ഢ ആകൃതിയില്‍ സൂര്യരശ്മികള്‍ പോലെ തയ്യാറാക്കി ഒട്ടിക്കുക. 10 സെ.മീ വൃത്തത്തിനു ചുറ്റും ബോട്ടില്‍ ക്യാപ്പുകള്‍ പിടിപ്പിക്കുക. ആവശ്യമെങ്കില്‍ സ്‌പ്രേ പെയിന്റ് ചെയ്യാം.
കോ-ഓര്‍ഡിനേഷന്‍- രേഖ നമ്പ്യാര്‍
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Paper Sun For Christmas Decoration