കൊറോണക്കാലമല്ലേ, ക്രിസ്മസ് അലങ്കാരങ്ങളും സമ്മാനങ്ങളും വീട്ടില്‍ തന്നെ ഒരുക്കിയാലോ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ സമ്മാനമായി നല്‍കാവുന്ന ഹാന്‍ഡ്‌മെയ്ഡ് ക്രിസ്മസ് കുഷ്യന്‍ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ 
പോംപോംസ്, ഫ്രില്‍സ്, തുണികള്‍, കുഷ്യന്‍.

തയ്യാറാക്കുന്ന വിധം
ആദ്യം 16 ഇഞ്ച് വരുന്ന തുണി മുറിക്കണം. ഒരറ്റത്ത് ക്രിസ്മസ് ആശംസകളെഴുതിയത് മുറിച്ചെടുത്ത് കുഷ്യനു മുകളില്‍ സ്റ്റിച്ച് ചെയ്യാം. അലങ്കാരങ്ങളും അതിനൊരുവശത്ത് തുന്നിച്ചേര്‍ക്കാം. 
കൂടുതല്‍ ഭംഗിക്ക് ഒരു ഫ്രില്‍ കൂടി കുഷ്യനു ചുറ്റും തുന്നിപ്പിടിപ്പിക്കാം.

കോ-ഓര്‍ഡിനേഷന്‍- രേഖ നമ്പ്യാര്‍

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Handmade christmas cushion for Christmas gifts