ക്രിസ്മസ് അലങ്കാരങ്ങള്‍ വീട്ടില്‍ തന്നെ ഒരുക്കിയാലോ. ക്രിസ്മസ് ട്രീ അലങ്കരിക്കാനുള്ള പേപ്പര്‍ സ്റ്റാര്‍ ഈസിയായി ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ 
പേപ്പര്‍, ഗം, കത്രിക, പെയിന്റ്

തയ്യാറാക്കുന്ന വിധം
എ ഫോര്‍ സൈസ് പേപ്പറുകള്‍ രണ്ടായി നീളത്തില്‍ മുറിക്കുക. അതിന്റെ ഒരു കോര്‍ണര്‍ പിടിച്ച് ചുരുട്ടുക. ഇങ്ങനെ കുറച്ചധികം പേപ്പര്‍ റോളുകള്‍ ഉണ്ടാക്കി വെക്കണം. എല്ലാ റോളുകളും ഒരേ അളവിലായിരിക്കണം. ഒരു റോളിന്റെ അറ്റത്തുനിന്ന് രണ്ട് സെ.മീ നീളത്തില്‍ മടക്കി വെക്കുക. ശേഷം അതിന്റെ അകത്തേക്ക് മറ്റൊരു റോള്‍ കയറ്റി ഒന്നിനുപുറകെ ഒന്നായി റോളുകള്‍ യോജിപ്പിക്കുക. ഒരു നക്ഷത്രത്തിന്റെ ആകൃതിയില്‍ ഈ പേപ്പര്‍ റോളുകള്‍ മടക്കിമടക്കി കൊണ്ടുവരിക. മടക്ക് വരുന്നിടങ്ങളില്‍ പശ ഉപയോഗിച്ച് ഒട്ടിക്കാം. എല്ലാ ജോയിന്റുകളും ഒട്ടിക്കാന്‍ മറക്കരുത്. ഇനി ഇഷ്ടമുള്ള നിറം കൊടുക്കാം. 

കോ-ഓര്‍ഡിനേഷന്‍- രേഖ നമ്പ്യാര്‍

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2020 craft handmade paper star