ക്രിസ്മസ് അലങ്കാരങ്ങള്‍ വീട്ടില്‍ തന്നെ ഒരുക്കിയാലോ. ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ ആനിമല്‍ സ്ട്രിങ്‌സ് നമുക്കു തന്നെ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ 
വ്യത്യസ്ത പാറ്റേണ്‍ തുണികള്‍, പോംപോംസ്, ബട്ടണ്‍, സ്ട്രിങ് ബീഡ്‌സ്, ഫ്യൂസിങ് ഫാബ്രിക് അല്ലെങ്കില്‍ ബുഖ്രം.

തയ്യാറാക്കുന്ന വിധം
രണ്ട് പാറ്റേണിലുള്ള തുണി മുറിച്ച് ഫ്യൂസിങ് ഫാബ്രിക്കില്‍ ഒരു വശത്ത് ഒട്ടിക്കുക. എന്നിട്ട് മറുഭാഗത്ത് നൂല്‍ ഒട്ടിക്കുക. (25 സെന്റിമീറ്റര്‍ നീളത്തില്‍ ഇരുവശത്തും തുല്യമായി സ്ഥലം വിടുക.) ഫ്യൂസിങ്ങിന്റെ മറുവശത്തും പാറ്റേണ്‍ ഒട്ടിക്കണം. ശേഷം സ്റ്റിച്ച് ചെയ്യണം. ബട്ടണുകളും സ്ട്രിങ്ങിന്റെ അറ്റത്ത് പോംപോംസും ചേര്‍ത്ത് അലങ്കരിക്കുക. മുകളിലെ അറ്റത്ത് ഒരു ലൂപ്പ് ഉണ്ടാക്കി മറ്റേ അറ്റത്ത് ഒരു കെട്ടിട്ട് ഇത് തൂക്കിയിടാം. 

കോ-ഓര്‍ഡിനേഷന്‍- രേഖ നമ്പ്യാര്‍

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: animal strings for Christmas tree