ലരാജ്യങ്ങളില്‍ ക്രിസ്മസ് പല രീതിയിലാണ്. ക്രിസ്മസ് ഭക്ഷണവും ഇങ്ങനെ വ്യത്യസ്ഥമായിരിക്കും. ബ്രിട്ടീഷുകാരുടെ ക്രിസ്മസ് വിരുന്ന് അവസാനിക്കുന്നത് ഒരു പുഡിങ്ങിലാണ്. ക്രിസ്മസ് പുഡിങ്ങില്‍ മിക്കപ്പോഴും ഒരു വെള്ളിനാണയം കൂടി വെക്കും. അത് കിട്ടുന്നയാള്‍ക്ക് വര്‍ഷം മുഴുവന്‍ ഭാഗ്യമായിരിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
 
ചേരുവകള്‍
  
 1. ബട്ടര്‍- അരക്കപ്പ്
 2. ബ്രൗണ്‍ഷുഗര്‍- ഒരു വലിയ കപ്പ്
 3. ഗോതമ്പുമാവ്- രണ്ടര കപ്പ്
 4. ബേക്കിങ് പൗഡര്‍- അര ടീസ്പൂണ്‍
 5. പട്ട, ഗ്രാമ്പൂ പൊടിച്ചത്- ഒരു ടീസ്പൂണ്‍
 6. ബ്രെഡ് പൊടിച്ചത്- രണ്ട് കപ്പ്
 7. ഉണക്കമുന്തിരി- ഒരു കപ്പ്
 8. ബ്ലാക്ക് കറണ്ട് - അരക്കപ്പ്
 9. ആപ്പിള്‍- ഒന്ന്
 10. ഓറഞ്ച് തൊലി- ഒന്ന്
 11. മുട്ട- രണ്ടെണ്ണം
 12. ഓറഞ്ച് ജ്യൂസ്- ഒന്നിന്റേത്
 13. (ചെറുനാരങ്ങയുടെ ജ്യൂസും ഉപയോഗിക്കാം.)
 14. ആല്‍മണ്ട് നുറുക്കിയത്- കാല്‍ കപ്പ്
 15. കാന്‍ഡീഡ് പീല്‍- മൂന്ന് ടേബിള്‍സ്പൂണ്‍ (പഴങ്ങളുടെ തൊലി പഞ്ചസാരസിറപ്പില്‍ ഇട്ടുവെച്ചത്)
തയ്യാറാക്കുന്ന വിധം
 
പുഡിങ് ബൗളുകളില്‍ ബട്ടര്‍ പുരട്ടുക. എന്നിട്ട് പാര്‍ച്ച്‌മെന്റ് പേപ്പര്‍ നിരത്തുക. അതിനുമുകളിലും ബട്ടര്‍ പുരട്ടണം. കാല്‍ കപ്പ് ബട്ടറും ബ്രൗണ്‍ഷുഗറും നന്നായടിക്കുക. അതിലേക്ക് ഗോതമ്പുമാവ്, മുട്ട, കാല്‍ കപ്പ് ബട്ടര്‍, ബേക്കിങ് പൗഡര്‍, കറുവാപ്പട്ട- ഗ്രാമ്പൂ പൊടിച്ചത്, ബ്രെഡ് പൊടിച്ചത്, ഉണക്കമുന്തിരി, ബ്ലാക്ക് കറണ്ട്, ആപ്പിള്‍ ഗ്രേറ്റ് ചെയ്തത്, ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത്, ഓറഞ്ച് ജ്യൂസ്, കാന്‍ഡീഡ് പീല്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് പുഡിങ് ബൗളിലേക്ക് മാറ്റുക. ബൗളിന്റെ അതേ വലുപ്പത്തിലുള്ള പാര്‍ച്ച്‌മെന്റ് പേപ്പര്‍ മുറിച്ച് അതില്‍ ബട്ടര്‍ പുരട്ടി ബൗളിന് മുകളില്‍ വെക്കുക. അല്‍പം വലുപ്പത്തിലുള്ള അലുമിനിയം ഫോയില്‍ മുറിച്ച് പുഡിങ് ബൗളിന് മുകളില്‍വെക്കുക. എന്നിട്ട് ആവിയില്‍ വേവിച്ചെടുക്കാം. മുകളില്‍ വിപ്പ്ഡ് ക്രീം അല്ലെങ്കില്‍ കസ്റ്റാര്‍ഡ് തൂവി വിളമ്പാം.  
 
കോ-ഓര്‍ഡിനേഷന്‍- റീഷ്മ ദാമോദര്‍
 
 
Content Highlights: British christmas pudding Christmas 2020