കുഞ്ഞുമനസ്സുകളെ സന്തോഷിപ്പിക്കാൻ അധ്യാപകരുടെ സ്നേഹാന്വേഷണവുമായി ക്രിസ്മസ്-ന്യൂ ഇയർ കാർഡുകൾ. ആശ്രമം എൽ.പി.സ്കൂളിലെ ഹെഡ്മാസ്റ്റർ പി.ടി.ജിനീഷും 16 അധ്യാപകരും കുട്ടികൾക്ക് ക്രിസ്മസ് സന്ദേശകാർഡുകൾ അയയ്ക്കാനുള്ള തിരക്കിലാണ്. പ്ലേ ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള 400 വിദ്യാർഥികൾക്കാണ് സ്നേഹത്തിന്റെ സന്ദേശവും പുതുവർഷത്തിന്റെ നന്മയും നേർന്ന് ക്രിസ്മസ് കാർഡുകൾ പോസ്റ്റ് ചെയ്യുന്നത്. സ്കൂളിന്റെ സേവനചരിത്രത്തിൽ ആദ്യമായാണ് കുട്ടികൾക്ക് ക്രിസ്മസ് കാർഡുകളയച്ച് സ്നേഹാന്വേഷണം നടത്തുന്നത്.

ക്രിസ്മസ്-ന്യൂ ഇയർ കാർഡുകൾ മുഖ്യമന്ത്രിക്കും വകുപ്പുമേധാവികൾക്കും ജനപ്രതിനിധികൾക്കും അയയ്ക്കുമെന്ന് ഹെഡ്മാസ്റ്റർ പി.ടി.ജിനീഷ് പറഞ്ഞു. ഹെഡ്മാസ്റ്ററും അധ്യാപകരും കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് ക്രിസ്മസ് ആഘോഷം നടത്തി. അധ്യാപകരായ അമ്പിളി പ്രതാപ്, ആശ കെ.ചെല്ലപ്പൻ, രമ്യ കമലാസനൻ, ടി.എസ്.സംഗീത, സി.എസ്.സന്ദീപ്, പി.ആർ.സോണിയ, പ്രീഷ പ്രിൻസ് എന്നിവർ പങ്കെടുത്തു.

Content highlights :school teachers prepared to send christmas new year cards for students