chickenചേരുവകള്‍

വെളിച്ചെണ്ണ
തേങ്ങാപ്പാല്‍ 
ഗരംമസാല 
മല്ലിപ്പൊടി
താറാവ് - 250 ഗ്രാം
സവാള 
പച്ചകുരുമുളക്
മഞ്ഞള്‍പ്പൊടി
പെരുംജീരകം
ഉപ്പ് 
വെളുത്തുള്ളി 
ഇഞ്ചി
കറിവേപ്പില
പച്ചമുളക്

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അതിലേക്ക് നാല് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായശേഷം ഇതിലേക്ക്  അരിഞ്ഞെടുത്ത വെളുത്തുള്ളി രണ്ടര സ്പൂണ്‍ , ഒരു സ്പൂണ്‍ അരിഞ്ഞെടുത്ത ഇഞ്ചി, പച്ചമുളക് നീളത്തില്‍ കീറിയത് എന്നിവ ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നത് വരെ ചേര്‍ക്കുക. ഇതിലേക്ക് ഒരുസവാള അരിഞ്ഞു  നന്നായി വഴറ്റി കറിവേപ്പിലയും രണ്ട് തണ്ട് പച്ചകുരുമുളകും ചേര്‍ക്കുക. ശേഷം ഒരു നുള്ള് മഞ്ഞള്‍പ്പൊടി  മുക്കാല്‍ സ്പൂണ്‍ മല്ലിപ്പൊടി, കാല്‍ സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി  മിക്സിയിലിട്ട് നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കി എടുക്കുക.

മറ്റൊരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ  പെരുംജീരകം, പച്ചകുരുമുളക് എന്നിവ ചേര്‍ത്ത ശേഷം അരച്ചെടുത്ത മസാല പേസ്റ്റ് കൂടി ചേര്‍ത്ത് നന്നായി വേവിക്കുക. ഇനി ഇതിലേക്ക് വൃത്തിയാക്കിവെച്ച താറാവ് ചേര്‍ത്ത് നന്നായി മസാലയുമായി മിക്സ് ചെയ്ത ശേഷം വേവിക്കുക. അല്‍പം വെള്ളം ചേര്‍ക്കാവുന്നതാണ്. വെള്ളം വറ്റി നന്നായി കുറുകി വന്ന ശേഷം ഇതിലേക്ക് അല്‍പം തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്തു കുറച്ചു സമയം വേവിക്കുക. പച്ചകുരുമുളകിന്റെ എരിവില്‍ ചോറിനൊപ്പമോ പൊറോട്ടയ്ക്ക് ഒപ്പമോ കഴിക്കാന്‍ താറാവ് റോസ്റ്റ് തയ്യാര്‍ !