ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി മൂന്ന് കപ്പ്
വെള്ളം രണ്ട് കപ്പ്
ചോറ് അര കപ്പ്
കട്ടിയുള്ള തേങ്ങാപ്പാല്‍ രണ്ട് കപ്പ്
പഞ്ചസാര മൂന്ന് ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
ചെറുചൂടു പാല്‍ കാല്‍ കപ്പ്
യീസ്റ്റ് ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:
അരി രണ്ട് കപ്പ് വെള്ളവും ഒഴിച്ച് ഗ്രൈന്ററില്‍ അരയ്ക്കുക. ഇത് ഒരു പാത്രത്തില്‍ എടുത്ത് തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ് എന്നിവ യോജിപ്പിക്കുക. യീസ്റ്റും ചൂടുപാലും ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക.
മാവ് പുളിച്ചു പൊങ്ങുന്നതിനായി ഒരു രാത്രി പാത്രം മൂടി വയ്ക്കുക. നേരിയ തീയില്‍ അപ്പച്ചട്ടി ചൂടാക്കി എണ്ണ പുരട്ടി, മാവൊഴിച്ച് വട്ടത്തില്‍ ചുറ്റിച്ച് മൂടി വയ്ക്കുക. വെന്തു കഴിയുമ്പോള്‍ ഇളക്കിയെടുത്ത് ചൂടോടെ വിളമ്പാം..

Content Highlight: How to Make Palappam