ക്രിസ്മസ് മാലാഖ

1

മാലാഖ (Angel) എന്ന വാക്ക് ഹിബ്രു, ഗ്രീക്ക് ഭാഷകളിലെ 'ദൂതന്‍' എന്ന വാക്കില്‍ നിന്ന് ഉദ്ഭവിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. ഐതിഹ്യം അനുസരിച്ച് 'മാലാഖ' എന്നത് ആകാശത്തില്‍ ജീവിക്കുന്ന ചിറകുകളോടു കൂടിയ സുന്ദരരായ ദൈവദൂതരെയാണ്. ഇവര്‍ സ്വര്‍ഗരാജ്യത്തേയും മനുഷ്യരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം, ഭൂമിയില്‍ ദൈവകൃപ നിറഞ്ഞ മനുഷ്യര്‍ക്കു സമാധാനം' -ഉണ്ണിയേശുവിന്റെ ജനനം ഇടയന്മാരെ അറിയിക്കുന്നതിനായി മാലാഖമാര്‍ പാടിയതാണിത്. യേശു ജനിച്ചപ്പോള്‍ ആകാശത്ത് മാലാഖമാര്‍ പ്രത്യക്ഷപ്പെട്ടു എന്നതിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇന്ന് ക്രിസ്മമസ് ട്രീ അലങ്കരിക്കുമ്പോള്‍ നമ്മള്‍ മാലാഖമാരെ അതില്‍ വയ്ക്കുന്നത്.

ഫുഡ് ആര്‍ട്ടിനായി ഉപയോഗിച്ചിരിക്കുന്നത്: ദോശ, ആപ്പിള്‍, സ്‌ട്രോബെറി, ബ്ലാക്‌ബെറി, കാരറ്റ്.

ക്രിസ്മസ് നക്ഷത്രം  2

ബെത്ലഹേമിലെ നക്ഷത്രം അല്ലെങ്കില്‍, ക്രിസ്ത്യന്‍ നക്ഷത്രം (christmas star) എന്നു വിളിക്കപ്പെടുന്ന നക്ഷത്രമാണ് ഉണ്ണിയേശുവിന്റെ ജനനം അറിഞ്ഞ് യാത്ര തിരിച്ച ജ്ഞാനികള്‍ക്ക് വഴിവിളക്കായത്. ആ സ്മരണ നിലനിര്‍ത്തുന്നതിന് ഭാഗമായിട്ടാണ് പില്‍ക്കാലത്ത് ജനങ്ങള്‍ ക്രിസ്മസ് സമയത്ത് വീടുകളുടെ മുന്നില്‍ നക്ഷത്രവിളക്കുകള്‍ തൂക്കുന്ന സമ്പ്രദായം തുടങ്ങിയത്. ക്രിസ്തീയ ഐതിഹ്യമനുസരിച്ച് മൂലകളുടെ എണ്ണം കണക്കിലെടുത്ത് നക്ഷത്രങ്ങള്‍ക്ക് വിവിധ വിശേഷണങ്ങളാണുള്ളത്:
നാലു മൂലകള്‍ ഉള്ള നക്ഷത്രം -കുരിശാകൃതി യേശുവിന്റെ ജനനത്തെക്കുറിച്ചും അവന്‍ ജനിച്ചതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ഓര്‍മിപ്പിക്കുന്നു.അഞ്ചു മൂലകള്‍ ഉള്ള നക്ഷത്രം -ഈ രൂപം ഏതാണ്ട് ഒരു മനുഷ്യനെപ്പോലെയാണ്. അത് യേശുവിന്റെ മനുഷ്യാവതാരത്തെ പ്രതിനിധാനം ചെയ്യുന്നു.

ആറു മൂലകള്‍ ഉള്ള നക്ഷത്രം -സ്രഷ്ടാവിന്റെ നക്ഷത്രം എന്നറിയപ്പെടുന്നു. ഇവ ദൈവത്തിന്റെ ശക്തി, ജ്ഞാനം, മാഹാത്മ്യം, സ്‌നേഹം, കരുണ, നീതി എന്നിവയിലെ ആറു വ്യക്തിത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നതായി പറയപ്പെടുന്നു. ഏഴു മൂലകള്‍ ഉള്ള നക്ഷത്രം -പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങളെ സൂചിപ്പിക്കുന്നു.എട്ടു മൂലകള്‍ ഉള്ള നക്ഷത്രം -പുനര്‍ജന്മത്തെ സൂചിപ്പിക്കുന്നു.

ഫുഡ് ആര്‍ട്ടിനായി ഉപയോഗിച്ചിരിക്കുന്നത്: ബ്രഡ്, സ്‌ട്രോബെറി ജാം.

സാന്റാ ഹാറ്റ് 4

ക്രിസ്മസ് നാളുകളില്‍ അറ്റം കൂര്‍ത്ത ചുവന്ന തൊപ്പിധരിക്കുന്നവരെ ധാരാളമായി കാണാം. അവയുടെ കുര്‍ത്ത അഗ്രത്തില്‍ മഞ്ഞിന്റെ പോലെ ചെറിയ ഉണ്ടയും തൊപ്പിയുടെ താഴെ വെളുത്ത നിറത്തിലുള്ള ബാന്‍ഡുമുണ്ടാകും. ഇവയെ ഇന്ന് 'സാന്റാ ഹാറ്റ്' എന്ന് വിളിക്കാറുണ്ട്. എന്നാല്‍ ഈ തൊപ്പി ചരിത്രത്തിലുടനീളം പല പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. 
ഫുഡ് ആര്‍ട്ടിനായി ഉപയോഗിച്ചിരിക്കുന്നത്: ബിസ്‌കറ്റ്, തൈര്, സ്‌ട്രോബെറി, പഴം.

 

 നോര്‍ത്ത് പോള്‍: സാന്റായുടെ വര്‍ക്‌ഷോപ്പ്5

സാന്റാക്ലോസ് കഥകളനുസരിച്ച്, കുട്ടികള്‍ അവര്‍ക്കു വേണ്ട ഉപഹാരങ്ങളെക്കുറിച്ച് എഴുത്ത് അയയ്ക്കാറുണ്ട്. ഇങ്ങനെയുള്ള എഴുത്തുകള്‍ അയയ്ക്കുന്നത് സാന്റായുടെ ഹെഡ്ക്വാര്‍ട്ടേഴ്സായി സങ്കല്പിക്കുന്ന നോര്‍ത്ത് പോളിലേക്കാണ്. അവിടെ സാന്റായുടെ ആസ്ഥാനത്ത്, ആര്‍ട്ടിക്കിന്റെ തണുപ്പില്‍, കഠിനാധ്വാനികളായ 'എല്‍ഫുകള്‍' കുട്ടികള്‍ക്കു വേണ്ട കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് വിശ്വാസം. ഒരു മായാജാല സ്ഥലമാണ് അവിടം. ഫുഡ് ആര്‍ട്ടിനായി ഉപയോഗിച്ചിരിക്കുന്നത്: ചപ്പാത്തി, തൈര്, ഗ്രീന്‍ പീസ്, കോണ്‍, കാരറ്റ്, ഫ്രൂട്ട് ലൂപസ്, ചോക്ലേറ്റ് സിറപ്പ്, ആപ്പിള്‍, ബ്രോക്കോളി.

 

Content Higlight: christmas plate,Food art Artistic Plate