ക്രിസ്മസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് നക്ഷത്രങ്ങളാണ്. ക്രിസ്മസിന് രണ്ടുമൂന്ന് ആഴ്ച മുന്നെ തന്നെ ഞങ്ങളുടെ നാട്ടിലും വീട്ടിലുമൊക്കെ നക്ഷത്രങ്ങള്‍ തൂക്കും. അതൊരു ശീലമാണ്, എല്ലാ വീടുകളിലും ക്രിസ്മസ് സ്റ്റാര്‍ തൂക്കും. അടുത്ത വീട്ടിലൊന്നും തൂക്കാത്ത കളറിലും വലുപ്പത്തിലുമുള്ള സ്റ്റാര്‍ തൂക്കാനായിരിക്കും ഓരോരുത്തരും ശ്രമിക്കുക.

നാട്ടില്‍ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടില്‍ ഇപ്പോള്‍ തന്നെ ക്രിസ്മസ് സ്റ്റാറൊക്കെ തൂക്കിക്കഴിഞ്ഞു. ക്രിസ്മസ് എന്നാല്‍ എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ് എല്ലാ മതത്തിലുമുള്ളവര്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമാകാറുണ്ട്. നന്മയുടെയും വിശുദ്ധിയുടെയും, ശുഭപ്രതീക്ഷകളുടെയുമൊക്കെ ആഘോഷമാണ് ക്രിസ്മസ്.

2016 ലെ ക്രിസ്മസ് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ദുബായിലായിരുന്നു. . ക്രിസ്മസിന്റെ അന്നാരോലും ഷൂട്ടുവെക്കുമോടൊ എന്നു ചോദിച്ച് എന്നെ നിവിനും ജോമോനും ചീത്തവിളിച്ചു. വേഗത്തില്‍ തീര്‍ക്കേണ്ടതുകൊണ്ട് അന്ന് ഷൂട്ട് മാറ്റിവെക്കാനും നിവര്‍ത്തിയില്ല. 

പിന്നെ അവസാനം ബിരിയാണിയൊക്കെ കൊടുത്ത് അഡ്‌ജെസ്റ്റ് ചെയ്തു. പക്ഷേ ന്യൂയറിനു മുന്നെ സിനിമാ തീര്‍ക്കാമെന്ന ധാരണയിലാണ് ഞങ്ങള്‍ മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ ഡിസംബര്‍ 29ന് പാക്ക്അപ്പ് ചെയ്തു.  ക്രിസ്മ്‌സ് ആഘോഷിക്കാന്‍  പറ്റാത്തതിന്റെ ക്ഷീണം ദുബായില്‍ ഞങ്ങള്‍ ന്യൂയര്‍ ആഘോഷിച്ച് തീര്‍ത്ത ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.