ഹൂദിയായിലെ ഒരു ഗ്രാമത്തില്‍

ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
രാപ്പാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ട് ആമോദരായി (2)

വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്ന് 
തിങ്കള്‍ കല പാടി ഗ്ലോറിയാ

അന്നു തിങ്കള്‍ കല പാടി ഗ്ലോറിയ
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)

തേജസു മുന്നില്‍ക്കണ്ടു അവര്‍ ബത് ലഹേം തന്നില്‍ വന്നു.

രാജാധി രാജന്റെ പൊന്‍ തിരുമേനി (2)
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു (വര്‍ണ്ണരാജികള്‍ വിടരും..)

മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ (2)
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)
ദേവാധിദേവന്റെ തിരുസന്നിധിയില്‍ (2)
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി (യഹൂദി)

തരംഗിണി പുറത്തിറക്കിയ സ്‌നേഹപ്രതീകം എന്ന കാസറ്റിലേതാണ് ഈ ഗാനം. എ.ജെ ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസാണ്.