ക്രിസ്മസ് ടര്‍ക്കി തീന്മേശയില്‍ നിന്നും ഒഴിച്ചു കൂടാനാകാത്ത ഒരു വിഭവമാണ്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹെന്റി VIII ക്രിസ്മസിന് സ്ഥിരമായി ടര്‍ക്കി കഴിച്ചിരുന്നു ഇത് പിന്നീട് നാട്ടുകാര്‍ ഏറ്റെടുത്തതോടെ ടര്‍ക്കി സ്ഥിര വിഭവം ആവുകയായിരുന്നു.

 ക്രിസ്മസ് ടര്‍ക്കി എങ്ങനെ തയാറാക്കാം

 ടര്‍ക്കി കോഴിയുടെ തൊലി പൊളിച്ചു കളയാതെ വൃത്തിയാക്കി കഷ്ണങ്ങളായി മുറിക്കാതെ ടര്‍ക്കിയെ മുഴുവനായി എടക്കുക.

   ആവശ്യമായ ചേരുവകള്‍

  • ബട്ടര്‍, -250 ഗ്രാം 
  • മുരുമുളക് പൊടി, 2 ടീസ്പൂണ്‍
  • ഇഞ്ചി പേസറ്റ്- 2 ടീസ്പൂണ്‍
  •  വെളുത്തുള്ളി- രണ്ട് ടീസ്പൂണ്‍
  • സവാള വലുത്- ഒന്ന് 
  • നാരങ്ങ-1
  • ക്യാപ്‌സിക്കം-1
  • പാഴ്സ്ലി ഇല - രണ്ട് തണ്ട്  

തയാറാക്കുന്ന വിധം

കോഴിയുടെ പിറക്  ഭാഗത്ത് കൂടെ ഉള്ളിലേക്ക് കുരുമുളക് പൊടി വിതറുക. പിന്നീട് സാവാള മുഴുവനോടെ വയ്ക്കുക, നാരങ്ങയും, കാപ്‌സിക്കവും. ഇതു പോലെ  കോഴിയുടെ ഉള്ളിലേക്ക് വെയ്ക്കുക. അതിന് ശേഷം ബട്ടറില്‍ കുരുമുളക് പൊടിയും പാഴ്സ്ലി ഇലയും  നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം കോഴിയുടെ തൊലി പതുക്കെ നീക്കി.അതിന് അടിയില്‍ കൂടി തേച്ച് എല്ലാ ഭാഗത്തേക്കും ഈ മിശ്രിതം വ്യാപിക്കുന്ന വിതത്തില്‍ മസാജ് ചെയ്യുക. അവശേഷിക്കുന്ന മിശ്രിതം കോഴിയുടെ മുകള്‍ ഭാഗത്തും തേയ്ക്കുക

 

christmas turkey dinnerഇതിന് ശേഷം കോഴിയുടെ കാലുകള്‍ ഒരു ചരട് ഉപയോഗിച്ച് കെട്ടുക.  ഇത്  ഓവനില്‍ വെച്ച് ഇരുപത് മിനിട്ട് ബേക്ക് ചെയ്‌തെടുക്കുക. ബേക്കിങ്ങ്  ട്രേയില്‍ നിന്നും  കോഴിയെ പതുക്കെ  സെര്‍വിങ്ങ് ഡിഷിലേക്ക് മാറ്റിവെക്കാം. കോഴിയുടെ ഉള്ളില്‍ വെച്ചിരിക്കുന്ന നാരങ്ങയും കാപ്‌സിക്കവും,സവാളയും മുറിച്ച് ഗാര്‍ണിഷ് ചെയ്യാനായി ഉപയോഗിക്കാം.

christmas turkey dinner

ബേക്കിങ്ങ് ട്രേയില്‍ അവശേഷിക്കുന്ന ചിക്കന്‍ സ്റ്റോക്ക് സൈഡ് ഡിഷ് തയാറാക്കാന്‍ ഉപയോഗിക്കാം. ഇതിനായി സവാള, ക്യാരറ്റ്,  പാഴ്സ്ലി ഇല, തുടങ്ങിയവ  സ്റ്റേക്ക് ഉപയോഗിച്ച് ബേക്ക് ചെയ്ത് ചെയ്ത് എടുക്കുക.