തുളസിക്കതിരും വീര്യമുള്ള വൈനാക്കിമാറ്റാം  

Thulassikadir wineചേരുവകള്‍:
1. തുളസിക്കതിര്‍ - 250 ഗ്രാം
2. പഞ്ചസാര- 250 ഗ്രാം
3. യീസ്റ്റ്-5 ഗ്രാം
4. വെള്ളം-1 ലിറ്റര്‍

തയ്യാറാക്കുന്ന വിധം:
തുളസിക്കതിര്‍ കഴുകി വെള്ളം വാര്‍ന്നുപോകാന്‍ വെയ്ക്കുക. വെള്ളം വാര്‍ന്നതിനു ശേഷം 1 ലിറ്റര്‍ വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. മിശ്രിതം തണുക്കുമ്പോള്‍ അതിലേക്ക് യീസ്റ്റ്, പഞ്ചസാര എന്നിവ ചേര്‍ത്ത് വായു കടക്കാത്ത വിധം ഭരണിയില്‍ ആക്കി 21 ദിവസം വയ്ക്കുക. അതിനു ശേഷം മിശ്രിതം അരിച്ചെടുത്ത് ഒരു മാസം അനക്കാതെ വയ്ക്കുക. അതിനു ശേഷം വീണ്ടും അരിച്ചെടുത്ത് കുപ്പിയില്‍ ആക്കി ആവശ്യാനുസരണം സെര്‍വ് ചെയ്യാവുന്നതാണ്