അഞ്ചുബാര്‍ലിയപ്പവും രണ്ടും മീനും കൊണ്ട് അനേകരെ ഊട്ടിയ യേശുവിന്റെ തിരുനാളിന് അപ്പവും വീഞ്ഞും തന്നെയാണ് പ്രധാനം. അപ്പവും വീഞ്ഞുമില്ലാതെയെന്ത് ക്രിസ്മസ്. അപ്പം ഇപ്പോള്‍ കേക്കിന്റെ രൂപത്തിലായിരിക്കുന്നു. ക്രിസ്മസിന് തിളങ്ങുന്ന പൈനാപ്പിള്‍ കേക്കും കണ്ടാല്‍കൊതിയൂറുന്ന നല്ല മുന്തിരി വീഞ്ഞും വീട്ടില്‍ തയ്യാറാക്കാം.

പൈനാപ്പിള്‍ വിത്ത് ഓറഞ്ച് കേക്ക്

ചേരുവകള്‍

 1. മൈദ -ഒരുകപ്പ്
 2. ബേക്കിങ് പൗഡര്‍- കാല്‍ ടീസ്പൂണ്‍
 3. മുട്ട- രണ്ടെണ്ണം
 4. വെണ്ണ- അരക്കപ്പ് 
 5. പഞ്ചസാര പൊടിച്ചത്- അരക്കപ്പ്
 6. പൈനാപ്പിള്‍ പൊടിയാക്കിഅരിഞ്ഞത് - ഒരു കപ്പ്
 7. പഞ്ചസാര -രണ്ട് വലിയ സ്പൂണ്‍
 8. കോണ്‍ഫ്‌ളോര്‍- രണ്ട് ചെറിയ സ്പൂണ്‍
 9. പൈനാപ്പിള്‍ജൂസ്- കാല്‍ക്കപ്പ് 
 10. ഓറഞ്ച് ജൂസ്      - കാല്‍ക്കപ്പ്
 11. ഓറഞ്ച് തൊലി ചുരണ്ടിയത് - ഒരു ചെറിയ സ്പൂണ്‍
 12. അണ്ടിപ്പരിപ്പ് - 8എണ്ണം

തയ്യാറാക്കുന്നവിധം
വെണ്ണയും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ച് യോജിപ്പിക്കുകഇതിലേക്ക് മുട്ടഅടിച്ചത് ചേര്‍ത്ത് യോജിപ്പിച്ചതിന് ശേഷം മൈദയും ബേക്കിങ് പൗഡറും ചേര്‍ത്ത് യോജിപ്പിച്ചതിന് ശേഷം ഓറഞ്ചുതൊലി ചുരണ്ടിയതും ചേര്‍ത്ത് മാറ്റിവെക്കുക

 കോണ്‍ഫ്‌ളോര്‍, പൈനാപ്പിള്‍ജൂസ്, ഓറഞ്ച് ജൂസ് എന്നിവയോജിപ്പിച്ചതിന് ശേഷം ഇതിലേക്ക്  പൈനാപ്പിള്‍ പൊടിയാക്കിഅരിഞ്ഞത്, പഞ്ചസാര എന്നിവചേര്‍ത്ത് ചെറുതീയില്‍ വേവിച്ച് കുറുക്കിയെടുക്കുക. അത് ചൂടാറ്റി ബേ്ക്കിങ് തട്ടില്‍ ഒഴിച്ച് അതിനുമുകളില്‍ അണ്ടിപ്പരിപ്പ് വിതറുക. അതിലേക്ക് നേരത്തേ തയ്യാറാക്കിവെച്ചിരിക്കുന്ന മാവിന്റെ കൂട്ട് ഇട്ടതിന് ശേഷം(തട്ടിന്റെ പകുതിഭാഗം മാത്രം) അവനില്‍വെച്ച് 30-35 മിനിറ്റ് ബേക്ക് ചെയ്താല്‍ ക്രിസ്മസ് സ്പെഷ്യല്‍  പൈനാപ്പിള്‍ വിത്ത് ഓറഞ്ച് കേക്ക് ആയി ചൂടോടെ മുറിച്ചുപയോഗിക്കാം.

പരമ്പരാഗത മുന്തിരി വീഞ്ഞ്

wineഒട്ടേറെവീഞ്ഞുകള്‍ അവതരിച്ചെങ്കിലും പരമ്പരാഗതമായി ഉണ്ടാക്കുന്ന മുന്തിരിവീഞ്ഞിന്റെ വീര്യവും രുചിയും ഗുണവും ഒന്നു വേറെത്തന്നെയാണ്. അതിന്റെ നിര്‍മാണം പഠിക്കാം.
 
ചേരുവകള്‍

 1. കറുത്ത മുന്തിരിങ്ങ - രണ്ടുകിലോ
 2. പഞ്ചസാര - രണ്ടുകിലോ
 3. ഗോതമ്പ് - അരക്കിലോ
 4. തിളപ്പിച്ചാറിയവെള്ളം- ഒമ്പതുലിറ്റര്‍
 5. പഞ്ചസാര (കരിക്കാന്‍) - അരക്കിലോ
 6. പഞ്ചസാര -   ഒരു കിലോ
 7. യീസ്റ്റ് - രണ്ട് ചെറിയ സ്പൂണ്‍
 8. മുട്ടവെള്ള - രണ്ടെണ്ണം

ഉണ്ടാക്കുന്നവിധം

കറുത്ത മുന്തിരിങ്ങ നന്നായി കഴുകി ഊറ്റിയതിന് ശേഷം കൈകൊണ്ട് ഒന്ന് ഞെരടുക. ഇതില്‍ രണ്ടാമത്തെ ചേരുവകളായ പഞ്ചസാര, ഗോതമ്പ്, തിളപ്പിച്ചാറിയവെള്ളം എന്നിവചേര്‍ത്ത് മിക്സാക്കി അതില്‍ യീസ്റ്റ്, മുട്ടവെള്ള പതപ്പിച്ചത് എന്നിവചേര്‍ത്ത് ഇളക്കി 21 ദിവസം മുടിക്കെട്ടിവെക്കുക. ഓരോദിവസവും കെട്ടഴിച്ച് പതുക്കെ ക്ലോക്ക്വൈസായി നന്നായി കഴുകി ഉണക്കിയ മരത്തിന്റെ കൈയില്‍കൊണ്ട് ഒരു തവണ ഇളക്കിവെക്കണം. 21-ാം ദിവസം വീഞ്ഞ് അടിയിളകാത്തതരത്തില്‍ തെളിയൂറ്റിയെടുത്ത് അരിച്ച ശേഷം അരക്കിലോ പഞ്ചസാര കരിച്ചതും ഒരു കിലോ പഞ്ചസാരയും ചേര്‍ത്ത് ഇളക്കി ഭരണിയിലാക്കി മൂടിക്കെട്ടിവെക്കുക. 22-ാം ദിവസം തെളിയൂറ്റിയെടുത്ത് ഒരു കപ്പ് റമ്മും ചേര്‍ത്തിളക്കി കുപ്പിയിലാക്കി സൂക്ഷിക്കാം.

Christmas cake, Wine treditional Christmas Kerala