ആവശ്യമുള്ള സാധനങ്ങള്‍butterscotch
ഉപ്പില്ലാത്ത വെണ്ണ 125 ഗ്രാം
 കാസ്റ്റര്‍ ഷുഗര്‍ മുക്കാല്‍ കപ്പ്
  മുട്ട രണ്ടെണ്ണം
 മാവ് മുക്കാല്‍ കപ്പ്
 ബേക്കിങ് പൗഡര്‍ അര കപ്പ്
 പാല്‍ കാല്‍ കപ്പ്
വാനില എസന്‍സ് ഒരു ടീസ്പൂണ്‍
  ബട്ടര്‍സ്‌കോച്ച് ഫില്ലിങ്ങിന്
 ബ്രൗണ്‍ ഷുഗര്‍ അര കപ്പ്
  കസ്റ്റാര്‍ഡ് പൗഡര്‍ രണ്ട് ടേബിള്‍ സ്പൂണ്‍
  പാല്‍ അര കപ്പ്
  ഉപ്പില്ലാത്ത വെണ്ണ രണ്ട് ടീസ്പൂണ്‍
  മുട്ട ഒന്ന്
 
 തയാറാക്കുന്ന വിധം
 
 150 ഡിഗ്രിയില്‍ ഓവന്‍ പ്രിഹീറ്റ് ചെയ്യുക. ബട്ടര്‍സ്‌കോച്ച് ഫില്ലിങിനായി ബ്രൗണ്‍ഷുഗറും കസ്റ്റാര്‍ഡ് പൗഡറും ഒരു സോസ് പാനില്‍ യോജിപ്പിക്കുക. ഇതിലേക്ക് പാല്‍ ഒഴിച്ച് അടുപ്പില്‍വെച്ച് കട്ടിയാകുന്നതുവരെ ഇളക്കുക. വെണ്ണയും ചേര്‍ത്തിളക്കുക. അടുപ്പില്‍ നിന്നിറക്കി തണുപ്പിച്ചശേഷം മുട്ട ചേര്‍ക്കുക. ഒരു ബൗളില്‍ കാസ്റ്റര്‍ ഷുഗറും വെണ്ണയും ക്രീം പരുവം ആകുന്നതുവരെ യോജിപ്പിച്ചശേഷം ഓരോ മുട്ടയായി ചേര്‍ക്കുക. അരിച്ച മാവും ബേക്കിങ് പൗഡറും ഇതിലേക്ക് ചേര്‍ക്കുക. ശേഷം പാലും വാനില എസന്‍സും ചേര്‍ത്ത് മൃദുവാകുന്നതുവരെ യോജിപ്പിക്കുക. ഈ മിശ്രിതത്തില്‍ നിന്നും പകുതിയെടുത്ത് വെണ്ണ പുരട്ടിയ 20 സെന്റിമീറ്റര്‍ റിങ് പാനില്‍ ഒഴിക്കുക. മുകളില്‍ ബട്ടര്‍സ്‌കോച്ച് ഫില്ലിങ് ഒരേപോലെ ചേര്‍ക്കുക. ബാക്കി കേക്ക് മിശ്രിതം ഇതിനു മുകളില്‍ ഒഴിച്ച്  ഓവനില്‍ 40 മിനുട്ട് ബേക്ക് ചെയ്യുക. 10 മിനുട്ട് തണുപ്പിച്ചശേഷം മുകളില്‍ ഐസിങ് ഷുഗര്‍ വിതറുക.