റവ. ഫാദര്‍. ജെബ്ബാസിംഗ്
jeba singhകന്യാകുമാരിയില്‍ കോതവിളഹം കുടുംബാംഗമാണ്. പരേതനായ ദാസയ്യന്റെയും ഡോറയുടെയും ഇളയമകനായി ജനനം. ചെറുപ്പത്തിലെ തന്നെ മാതാപിതാക്കള്‍ പൗരോഹിത്യ ശുശൂഷയ്ക്കായി സമര്‍പ്പിച്ചു. സെനറ്റ് ഓഫ് സെറാമ്പൂറില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദം, 02 ജനുവരി 2010ന് പട്ടത്വം സ്വീകരിച്ച പൗരോഹിത്യ ശുശൂഷയില്‍ പ്രവേശിച്ചു. മേഘാലയ  ഒറീസ്സാ ഭദ്രാസനത്തിലും ശ്രീലങ്കയിലെ കൊളംബോ ഭദ്രാസനത്തിലും വികാരി ജനറല്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കന്ദ്രമാലിലെ ആക്രമണത്തിനിരയായി വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒറീസ്സാ സര്‍ക്കാരുമായി ചേര്‍ന്ന് സഭ നടപ്പിലാക്കിയ 1200 ഓളം ഭവനനിര്‍മ്മാണ പദ്ധതിയ്ക്ക് നേതൃത്വം നല്‍കി. ആത്മീയയാത്ര ടെലിവിഷന്റെ ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.

nampuzhiറവ. ഫാദര്‍. സാമുവേല്‍ തോമസ് നാം പുഴിയില്‍

 ഇടുക്കിയില്‍ നാം പുഴിയില്‍ കുടുംബത്തില്‍ സാമുവേല്‍ചിന്നമ്മ ദമ്പതികളുടെ മകന്‍. ബിലീവേഴ്‌സ് ചര്‍ച്ച തിയോളജിക്കല്‍ സെമിനാരിയില്‍നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം. 11 ജൂണ്‍ 2008ന് പട്ടത്വം സ്വീകരിച്ച് പൗരോഹിത്യ ശുശൂഷയില്‍ പ്രവേശിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സഭാ ശുശൂഷകള്‍ക്ക് ശേഷം ഹരിയാനയിലെ അംബാല, പഞ്ചാബിലെ ഛണ്ഡിഗഢ്, ആന്ധാപ്രദേശിലെ ഹൈദരാബാദ് ഭദ്രാസനങ്ങളിലെ വികാരി ജനറല്‍ ആയി സേവനം അനുഷ്ഠിച്ചു. ആന്ധാപ്രദേശ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നിലവിലെ ട്രഷറാര്‍ ആണ്. ആന്ധയിലെ ഗ്രാമങ്ങളില്‍ കുടിവെള്ളപദ്ധതികള്‍ രൂപകല്പന ചെയ്ത് നടപ്പാക്കി. ഭിക്ഷക്കാരുടെയും ചേരി പ്രദേശങ്ങളിലെയും കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന പദ്ധതികള്‍ക്ക് പഞ്ചാബിലും ആന്ധയിലും നേതൃത്വം നല്‍കി.

റവ. ഫാദര്‍ ജാഫ് ഐമോള്‍

aimolമണിപ്പൂര്‍ ഇംഫാല്‍ സ്വദേശിയാണ്. മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. ബിലീവേഴ്‌സ് ചര്‍ച്ച തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. 29 നവംബര്‍ 2009ല്‍ പട്ടത്വം സ്വീകരിച്ച വൈദികശുശൂഷയില്‍ പ്രവേശിച്ചു. മണിപ്പൂരിലെ ഇംഫാല്‍, ഉത്തരാഖണ്ഡ് ഭദ്രാസനങ്ങളുടെ വികാരിജനറല്‍ ആയി പ്രവര്‍ത്തിച്ചു. ഉത്തരാഖണ്ഡിലെ പ്രകൃതിക്ഷോഭത്തില്‍ ഉണ്ടായ പ്രളയത്തില്‍ സഭ നടത്തിയ പുനര ധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കി. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പ്രത്യേകമായ അഭിനന്ദനത്തിന് അര്‍ഹനായി. മണിപ്പൂരിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ വിദ്യാഭ്യാസ ആരോഗ്യപരിപാലന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി. 3000 കുട്ടികളുടെ സൗജന്യവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചു.

റവ.ഫാദര്‍ ജേസു പ്രസാദ.ഡി

 jesuകര്‍ണ്ണാടകത്തിലെ ഷിമോഗയില്‍ ജനനം. പരേതനായ ദേവാനന്ദവും സുജനമ്മയുമാണ് മാതാപിതാക്കള്‍. ബിലീവേഴ്‌സ് ചര്‍ച്ച തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം. 30 സെപ്റ്റംബര്‍ 2008ല്‍ പട്ടത്വം സ്വീകരിച്ച വൈദിക ശുശൂഷയില്‍ പ്രവേശിച്ചു. കര്‍ണ്ണാടകത്തിലെ വിവിധ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു. ബാംഗ്ലൂര്‍, മംഗലാപുരം ഭദ്രാസനങ്ങളുടെ പാസ്റ്ററല്‍ ബോര്‍ഡ് ഡയറക്ടറായും മംഗലാപുരം ഭദ്രാസനത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. നിലവില്‍ ബംഗളുരു ഭദ്രാസനത്തിന്റെ വികാരി ജനറല്‍ ആണ്. കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളില്‍ കുടിവെള്ളപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

റവ.ഫാദര്‍ പ്രെയ്‌സണ്‍ ജോണ്‍

praisonതിരുവല്ല കുറ്റപ്പുഴ കൊട്ടാരത്തില്‍ പാട്ടപ്പറമ്പില്‍ കുടുംബാംഗമാണ്. പരേതനായ ജേക്കബ് ജോണിന്റെയും മറിയാമ്മയുടെയും മൂത്ത മകനാണ്. മദ്ധ്യപ്രദേശിലെ വിക്രം യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിരുദം. ബിലീവേഴ്‌സ് ചര്‍ച്ച തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. 26 ഒക്ടോബര്‍ 2006ല്‍ വൈദിക പട്ടം സ്വീകരിച്ച് പൗരോഹിത്യ ശുശൂഷയില്‍ പ്രവേശിച്ചു. തന്ധാര്‍ഖണ്ഡിലെ റാഞ്ചി, ജെസിഡി ഭദ്രാസനങ്ങള്‍, ത്രിപുരയിലെ അഗര്‍ത്തല, വെസ്റ്റ ബംഗാളിലെ കൊല്‍ക്കത്ത ഭദ്രാസനങ്ങളിലെ വികാരി ജനറല്‍ ആയി സേവനം അനുഷ്ഠിച്ചു. വെസ്റ്റ് ബംഗാളിലെ പുരിളിയായില്‍ നാല്പതിനായിരത്തോളം വരുന്ന കുഷ്ഠരോഗികളെ സഹായിക്കുന്ന 'റീച്ചിംഗ് ഫ്രണ്ട്‌സ് പദ്ധതിക്ക് തുടക്കം കുറിച്ചു. സുന്ദര്‍ബന്‍ ദ്വീപുകളിലെ വിധവകളെ പരിരക്ഷിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആത്മീയയാത്ര ടെലിവിഷന്റെ മാനേജിംഗ് ഡയറക്ടറാണ്.

റവ.ഫാദര്‍ അനൂപ് ജന

jenaഒറീസ്സാ കോരാപൂട്ട സ്വദേശിയായ ഫാദര്‍ അനൂപ് ജനാ അനന്ദാ ജനയുടെയും സുഗമാജനയുടെയും മകനാണ്. ഇന്ധിരാഗാന്ധി യൂണിവേഴ്‌സിറ്റി യില്‍നിന്നും ബിരുദാനന്തരബിരുദവും ബിലീവേഴ്‌സ് ചര്‍ച്ച് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. 8 ഒക്ടോബര്‍ 2004ല്‍ പട്ടത്വം സ്വീകരിച്ചു. ഒറീസ്സാ, ആസ്സാമിലെ ദിഫ ഭദ്രാസനങ്ങളുടെ വികാരി ജനറല്‍ ആയി പ്രവര്‍ത്തിച്ചു. ആസ്സാമിലെ തോട്ടം തൊഴിലാളികളുടെ ഇടയിലുള്ള വിദ്യാഭ്യാസ ആരോഗ്യ പരിപാലനപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാ ഐക്യ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ സാന്നിദ്ധ്യം.

റവ.ഫാദര്‍ ജോജു മാത്യുസ് 

jojuഇലന്തുര്‍ താഴയില്‍ കുടുംബാംഗമായ റവ. ജോജു മാത്യസ് പരേതനായ പി.എം.മത്തായിയുടെയും തങ്കമ്മയുടെയും മകനാണ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും സെനറ്റ് ഓഫ് സെറാമ്പൂരില്‍ നിന്ന് ദൈവ ശാസ്ത്രത്തില്‍ ബിരുദവും നേടി. 21 ജൂണ്‍ 2008ല്‍ പട്ടത്വം സ്വീകരിച്ച ഹരിയാന, ഉത്തര്‍ പ്രദേശിലെ ലക്‌നൗ, ഗോരഖ്പൂര്‍, നിരണം ഭദ്രാസനങ്ങളില്‍ വികാരി ജനറല്‍ ആയി സേവനം അനുഷ്ഠിച്ചു. അശരണര്‍ക്ക് ആലംബമായ ഒട്ടനവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍, അയ്യായിരത്തോളം കുട്ടികള്‍ക്കായുള്ള സൗജന്യ വിദ്യാഭ്യാസം എന്നിവയ്ക്ക് തുടക്കം കുറിച്ചു. സഭാ ചരിത്രവും വേദശാസ്ത്രവിജ്ഞാനവും ഉള്‍ക്കൊണ്ടുള്ള ആഴമായ പ്രേഷിത ദര്‍ശനം. സഭാ ഐക്യപ്രസ്ഥാനങ്ങളില്‍ സജീവ പങ്കാളിത്തം.

റവ.ഫാദര്‍ റോയി ഐസക്‌

 royകൊട്ടാരക്കര തെങ്ങുവിള കുടുംബത്തില്‍ റ്റി.എം.ഐസ ക്കിന്റെയും പൊടിയമ്മ ഐസക്കിന്റെയും മകനാണ്. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന ബിരുദവും സതേണ്‍ ഏഷ്യാ ബൈബിള്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. 2004 ഡിസംബര്‍ 21ന് പട്ടത്വം സ്വീകരിച്ചു. ഗുജറാത്ത്, മഹാരാഷ്ട്രയിലെ നാഗ്പൂര്‍, ഡല്‍ഹി, ഒറീസ്സായിലെ സാമ്പല്‍പൂര്‍ ഭദ്രാസനങ്ങളില്‍ വികാരി ജനറല്‍ ആയി സ്തുത്യര്‍ഹമായ സേവനം. ആശാരഹിതരായ ആയിരക്കണക്കിന് കുട്ടികള്‍ക്കായുള്ള സൗജന്യവിദ്യാഭ്യാസം, കുടിവെള്ളക്ഷാമ ബാധിതമായ നിരവധി ഗ്രാമങ്ങളില്‍ കുഴല്‍ക്കിണറുകള്‍ നല്‍കുക, തെരുവുകുട്ടികള്‍ക്കായി ഡല്‍ഹിയില്‍ നടത്തിവരുന്ന ആശാഭവനുകള്‍ എന്നീ സേവനങ്ങള്‍ക്ക് മഹനീയമായ നേതൃത്വം നല്‍കി.

റവ.ഫാദര്‍ സക്കറിയാ ജോസ് പുത്തന്‍വീട്ടില്‍

 puthenveettilപുനലൂര്‍ ബെഥേല്‍ വീട്ടില്‍ പരേതരായ പി.എം.സക്കറിയയുടെയും ജൈനമ്മ സക്കറിയയുടെയും മകന്‍. ഏഷ്യാ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് തിയോളജിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. 2005 നവംബര്‍ 5ന് പട്ടത്വശുശൂഷയില്‍ പ്രവേശിച്ചു. ജബല്‍പ്പൂര്‍, ബിലാസ്പൂര്‍, മുംബൈ, രാജസ്ഥാനിലെ ഉദയ്പൂര്‍ ഭദ്രാസനങ്ങളില്‍ വികാരി ജനറല്‍ ആയിരുന്നു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നല്‍കി. സാമൂഹിക വികസനം, ആതുരസേവനം, നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യവിദ്യാഭ്യാസം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ സേവനം. മിഷനറി ദര്‍ശനമുള്ള വേദ അദ്ധ്യാപകന്‍.

റവ. ഫാദര്‍. മാര്‍ട്ടിന്‍. കെ.ഈസപ്പന്‍ 

eesappanആലപ്പുഴ ഇടമുറിവീട്ടില്‍ പരേതനായ ഇ.പി.ഈസപ്പന്റെയും ലില്ലിയുടെയും മകനാണ്. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീ കരിച്ചതിനുശേഷം ബിലീവേഴ്‌സ് ചര്‍ച്ച് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. 2009 നവംബര്‍ 20ന് വൈദിക പട്ടത്വം സ്വീകരിച്ച് പൗരോഹിത്യ ശുശൂഷയില്‍ പ്രവേശിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, പഞ്ചാബിലെ ഛണ്ഡിഗഢ് ഭദ്രാസനങ്ങളില്‍ വികാരി ജനറല്‍ ആയി സേവനം അനുഷ്ഠിച്ചു. ഉത്തരേന്ത്യയിലെ ചേരിപ്രദേശങ്ങളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കി. ഗ്രാമങ്ങളില്‍ ശുചിത്വപരിപാലനപദ്ധതികള്‍ക്കും ശൗചാലനിര്‍മ്മാണരംഗത്തും ശ്രദ്ധേയമായ സേവനം കാഴ്ചവച്ചു. സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുവഹിക്കുന്നു.

റവ.ഫാദര്‍. ഡാനിയേല്‍ പുന്നൂസ്

daniel punnoosനിരണം കടപ്പിലാരില്‍ കുടുംബാംഗമാണ്. ബിലീവേഴ്‌സ് ചര്‍ച്ച പരമാദ്ധ്യക്ഷന്‍ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്തയുടെയും ഗിസില യോഹന്നാന്റെയും മകനാണ്. അമേരിക്കയില്‍ സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ദക്ഷിണേഷ്യയിലെ പ്രേഷിത ദൗത്യത്തിന് സ്വയം സമര്‍പ്പിച്ച്, ബിലീവേഴ്‌സ് ചര്‍ച്ച തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. ഏഷ്യയിലെ ഗ്രാമങ്ങളില്‍ സാമൂഹ്യപരിവര്‍ത്തനം എന്ന ലക്ഷ്യത്തോടെ നേപ്പാള്‍, ബര്‍മ്മ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ സമൂഹത്തില്‍ താഴേക്കിടയിലുള്ള ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി, 08 ഒക്ടോബര്‍ 2004 ല്‍ വൈദിക പട്ടത്വം സ്വീകരിച്ച പൗരോഹിത്യശുശൂഷയില്‍ പ്രവേശിച്ചു. സെന്റ് തോമസ് ബിലീവേഴ്‌സ് ചര്‍ച്ച കത്തീഡ്രലിന്റെ മുഖ്യവികാരിയായും, നോര്‍ത്ത് അമേരിക്ക, യൂറോപ്പ ഭദ്രാസനങ്ങളുടെ വികാരി ജനറല്‍ ആയും സേവനം അനുഷ്ഠിച്ചു. പ്രഭാഷകന്‍, വേദ അദ്ധ്യാപകന്‍, നേതൃത്വപരിശീലകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വം.

റവ.ഫാദര്‍. സാംകുട്ടി ഐസക്‌സ്

samkuttyഇടുക്കി മച്ചിയാനിക്കല്‍ കുടുംബാംഗമാണ്. ഐസക്‌സ സാമുവേലിന്റെയും പരേതയായ കുട്ടിയമ്മയുടെയും മകനായി ജനനം. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ഇന്ധിരാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടി. ബിലീവേഴ്‌സ് ചര്‍ച്ച തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. 2009 മാര്‍ച്ച് 13ന് പട്ടത്വശുശൂഷയില്‍ പ്രവേശിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാല്‍, മേഘാലയയിലെ ഷില്ലോംഗ്, മിസ്സോറാം ഭദ്രാസനങ്ങളുടെ വികാരി ജനറല്‍ ആയിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാരുടെ വ്യക്തിത്വസാമൂഹികവികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. വിവിധ ഭദ്രാസനങ്ങളില്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ ഡയറക്ട റായും പാസ്റ്ററല്‍ ബോര്‍ഡ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.