k.p.yohannanഇവാഞ്ചലിക്കല്‍ വിശ്വാസപ്രമാണം അടിസ്ഥാനമാക്കി ലോകമെങ്ങും പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്തീയ സഭയാണ് ബിലീവേഴ്‌സ് ചര്‍ച്ച്. നിലവില്‍ പതിനൊന്ന് ബിഷപ്പുമാര്‍ നേതൃത്വം കൊടുക്കുന്ന ഒരു ഭരണസംവിധാനമാണ് മനുഷ്യകുലത്തെയും ദൈവത്തെയും സേവിക്കുന്ന സഭയ്ക്കുള്ളത്.

സിസ്റ്റേഴ്‌സ് ഓഫ് കംപാഷന്‍

കുഷ്ടരോഗത്തിന് ഇന്ന് ലോകമെങ്ങും സൗജന്യമായി ചികിത്സ ലഭിക്കുന്നു. സമൂഹത്തില്‍ നിന്നുള്ള അപമാനം ഭയന്ന് നിരവധി ആളുകള്‍ തങ്ങള്‍ക്ക് ഈ രോഗം ഉണ്ടെന്ന കാര്യം മറ്റുള്ളവരില്‍ നിന്ന് മറച്ചുവെയ്ക്കുന്നു. മദര്‍ തെരേസയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സഭയുടെ കന്യാസ്ത്രീകള്‍ ഇത്തരത്തില്‍ പതിതരും പീഡിതരുമായവരുടെ ഇടയില്‍ സേവനം നടത്തുന്നു. പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ 50 ഓളം കുഷ്ടരോഗികളുടെ കോളനികളിലാണ് ഇവര്‍ സേവനം നടത്തുന്നത്. 

മാത്രമല്ല അനാഥര്‍, വിധവകള്‍, ജീവിത പ്രതിസന്ധികളില്‍ അകപ്പെട്ടവര്‍ എന്നിവരോടുള്ള കനിവ് പ്രവൃത്തിയിലൂടെ ഇവര്‍ പ്രകടിപ്പിക്കുന്നു. കൈകള്‍ വൃത്തിയാക്കുന്നതെങ്ങനെയെന്ന് അവര്‍ കുട്ടികളെ പഠിപ്പിക്കുന്നു. കുഷ്ടരോഗികളുടെ മുറിവുകളെ പരിചരിക്കുന്നു. അവരുടെ നഖങ്ങള്‍ വെട്ടിക്കളഞ്ഞ്, വസ്ത്രങ്ങള്‍ വൃത്തിയാക്കി ആഹാരം നല്‍കി പരിചരിക്കുന്നു.

50 ചേരികള്‍, 38 കുഷ്ടരോഗികളുടെ കോളനികള്‍, 30 അവികസിത ഗ്രാമങ്ങള്‍, വിധവകളെ പുനരധിവസിപ്പിച്ചിരിക്കുന്ന 20 കേന്ദ്രങ്ങള്‍, തെരുവു കുട്ടികളെ സംരക്ഷിക്കുന്ന രണ്ട് ചില്‍ഡ്രണ്‍സ് ഹോമുകള്‍ കൂടാതെ സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലായി 540 കന്യാസ്ത്രീകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ ജനങ്ങളുടെ ജീവിതത്തെ പ്രകാശമാനമാക്കി ലോകത്ത് സുരക്ഷയും സ്‌നേഹവും നല്‍കുന്നു. 

ബ്രിഡ്ജ് ഓഫ് ഹോപ്പ് 

രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും വിദ്യാഭ്യാസത്തിന്റെ അഭാവം നിമിത്തം മെച്ചപ്പെട്ട ഭാവിയുണ്ടാകുന്നില്ല. ഇത്തരത്തില്‍ താഴേക്കിടയിലുള്ള പാവങ്ങള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതിയാണ്. വിദ്യാഭ്യാസത്തിന് പുറമെ കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണവും ഞങ്ങള്‍ നല്‍കുന്നു. വര്‍ഷത്തില്‍ പത്ത് ലക്ഷത്തോളം കുട്ടികള്‍ക്കാണ്  പോഷക ആഹാരങ്ങള്‍ ഞങ്ങള്‍ നല്‍കുന്നത്. മാത്രമല്ല അവരുടെ ആരോഗ്യവും ഞങ്ങളുടെ ഉത്തരവാദിത്തമാണ്. 

75,000 കുട്ടികളാണ് രാജ്യത്തെമ്പാടുമുള്ള 575 ബ്രിഡ്ജ് ഓഫ് ഹോപ്പ് സെന്ററുകളിലായുള്ളത്. ഇവിടങ്ങളിലൂടെ അവര്‍ക്ക് സൗജ്യന്യ വിദ്യാഭ്യാസം, ആരോഗ്യ പരിശോധനകള്‍, പോഷകാഹാരങ്ങള്‍ എന്നിവ ലഭിക്കുന്നു. 

തെരുവോരങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തുന്നു

ഏകദേശം 200,000 കുട്ടികളാണ് ഡെല്‍ഹിയിലെ തെരുവുകളില്‍ ഉള്ളത്. ആയിരക്കണക്കിന് കുട്ടികള്‍ മുംബൈ, കൊല്‍ക്കത്ത നഗരങ്ങളിലായി ജീവിക്കുന്നു. സ്ഥിരമായി ഒരു വീടില്ലാത്തതിനാല്‍ ഇവര്‍ ക്രൂരമായ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നു. 

ഇത്തരം കുട്ടികള്‍ക്ക് ആശാ ഗ്രഹം, സഭയുടെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയില്‍കൂടി സംരക്ഷണം നല്‍കുന്നു. വൃത്തിയുള്ള വസ്ത്രങ്ങള്‍, ഭക്ഷണം, വിദ്യാഭ്യാസം, കൗണ്‍സിലിങ് എന്നിവ ഇവര്‍ക്ക് ലഭിക്കുന്നു. എടുത്തുപറയേണ്ടതെന്താണെന്നാല്‍ തങ്ങളെ സ്‌നേഹിക്കുന്നവരില്‍ നിന്ന് അവര്‍ സ്വന്തം മൂല്യം തിരിച്ചറിയുന്നു എന്നതാണ്. തെരുവു കുട്ടികള്‍ക്കായുള്ള സഭയുടെ രണ്ട് ചില്‍ഡ്രന്‍സ് ഹോമുകള്‍ ഡല്‍ഹി ശിശുക്ഷേമ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. കുട്ടികളുടെ താല്‍പ്പര്യം പരിഗണിച്ച് അവരെ സ്വന്തം കുടുംബങ്ങളോട് ചേര്‍ക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുന്നു. 500ലധികം കുട്ടികളാണ് ഡല്‍ഹിയിലും  തമിഴ്‌നാട്ടിലുമായി ഇത്തരം പുനരധിവാസ കേന്ദ്രങ്ങള്‍ വഴി സംരക്ഷിക്കപ്പെടുന്നത്. 

കുടിവെള്ളം

രാജ്യത്തെ മിക്ക പൊതു ജലശ്രോതസ്സുകളും മലിനികരിക്കപ്പെട്ടതാണ്. മലിന വെള്ളം ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന രോഗങ്ങളില്‍ കൂടി നിരവധി പേര്‍ മരിക്കുന്നു. രാജ്യത്തെ 21 ശതമാനം പകര്‍ച്ചവ്യാധികളും മലിന ജലത്തിലൂടെയാണ് പകരുന്നത്. ഈ പ്രശ്‌നത്തിനോട് വ്യത്യസ്തമായ മാര്‍ഗങ്ങളില്‍ കൂടിയാണ് സഭ പരിഹാരം കാണുന്നത്. കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുക, ജല ശുദ്ധീകരണത്തിനായി ജൈവ ജലയുദ്ധീകരണ സംവിധാനം വിതരണം ചെയ്യുക, മലമുകളില്‍ താമസിക്കുന്നവര്‍ക്ക് ഉറവകളില്‍ നിന്നുള്ള ജലം പൈപ്പുകളില്‍ കൂടി എത്തിച്ച് നല്‍കുന്നു, വെള്ളപ്പൊക്കം മൂലം മാലിന്യം നിറയുന്ന കിണറുകള്‍ വൃത്തിയാക്കി നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 26,000ല്‍ അധികം കുഴല്‍ കിണറുകളും ജലസംഭരണികളുമാണ് വിതരണം ചെയ്തിരിക്കുന്നത്. 58,000 ല്‍ അധികം ജൈവ ജലശുദ്ധീകരണികള്‍ പല പ്രദേശങ്ങളിലായി സ്ഥാപിച്ചു. 

ശൗചാലയങ്ങള്‍

ലോകത്ത് മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് രാജ്യത്ത് തുറസായ സ്ഥലത്ത് മലമൂത്രല വിസര്‍ജനം നടത്തുന്നത് പതിവാണ്. ഏകദേശം 5.50 കോടി ആളുകളാണ് രാജ്യത്ത് തുറസായ സ്ഥലങ്ങളെ മലമൂത്ര വിസര്‍ജനത്തിനായി ഉപയോഗിക്കുന്നത്. മറ്റുവഴികളില്ലാത്തതുകൊണ്ട് അപമാനം സഹിച്ചും സ്ത്രീകളും ഈ വഴിതന്നെ തിരഞ്ഞെടുക്കുന്നു. ഈ ഒരു കാരണം കൊണ്ട് തന്നെ നിരവധി സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. 

2020 ല്‍ വൃത്തിയുള്ള രാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ഗ്രാമങ്ങളിലും നഗരങ്ങളിലും ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതില്‍ ഞങ്ങള്‍ വ്യക്തമായ പങ്കുവഹിക്കുന്നു. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ശൗചാലയങ്ങളാണ് സാധാരണക്കാര്‍ക്കായി ഞങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. മാത്രമല്ല ഇവയെ എങ്ങനെ ഉപയോഗിക്കണമെന്നതിനേപ്പറ്റിയും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനെ പറ്റി യും ഞങ്ങള്‍ അവര്‍ക്ക് പരിശീലനം നല്‍കുന്നു. ഇത്തരത്തില്‍ 28,000ല്‍ അധികം ശൗചാലയങ്ങളാണ് വിവിധ സ്ഥലങ്ങളിലായി ആവശ്യമനുസരിച്ച് നിര്‍മിച്ചുനല്‍കിയിട്ടുള്ളത്.  

water

സ്ത്രീ ശാക്തീകരണം

നിരവധി സാധാരണക്കാരായ സ്ത്രീകളാണ് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി അറിവോ പരിശീലനങ്ങളോ ഇല്ലാതെ ജീവിക്കുന്നത്. ദാരിദ്രവും തൊഴിലില്ലായ്മയും അതിജീവിക്കുന്നതിനായി ഇവര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യപരിചരണം, തൊഴില്‍ എന്നിവ ലഭിക്കേണ്ടതുണ്ട്. ഇതിലൂടെ അടിസ്ഥാനപരമായി കുടുംബങ്ങളേയും സമൂഹത്തേയും ശാക്തീകരിക്കാന്‍ സാധിക്കുന്നു. 

14 ഭാഷകകളിലായി 50,000 സ്ത്രീകളെയാണ് എഴുതാനും വായിക്കാനും പരിശീലിപ്പിച്ചിട്ടുള്ളത്. 80,000 പേരെ ആരോഗ്യവും വൃത്തിയും പരിശീലിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമാക്കി മാറ്റി. വരുമാനം ഉണ്ടാക്കാനായി 35,000ത്തോളം സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍ നല്‍കി. അഞ്ച് സംസ്ഥാനങ്ങളിലൊ30 കേന്ദ്രങ്ങളിലായി 50,000 സ്ത്രീകള്‍ക്ക് ഡി.ഒ.ആര്‍.എ മൈക്രോ ഫിനാന്‍സ് മുഖേന ജോലി നല്‍കി. തുടങ്ങിയവയാണ് സഭ സ്ത്രീകള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍.

ദാരിദ്ര്യ നിര്‍മാര്‍ജനം

രാജ്യത്തെ മൂന്നിലൊരാള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണുള്ളത്. ദിവസവും രണ്ടുനേരം പോലും ആഹാരം കഴിക്കാന്‍ സാധിക്കാത്തവര്‍,പോഷകാഹാരക്കുറവിനെ നേരിടുന്നവര്‍, ജീവിച്ചിരിക്കാന്‍ വേണ്ടി കഠിനമായി ജോലി ചെയ്യുന്നവര്‍. സ്ഥിരമായ ജോലി ലഭിക്കാനുള്ള പരി ശീലനങ്ങള്‍ ലഭിക്കാത്തവര്‍, എന്തെങ്കിലും ഒരു പണിയെടുത്ത് ഓരോ ദിവസവും മുന്നോട്ടുപോകുന്നവര്‍. 

ഇത്തരക്കാരെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായി അവര്‍ക്ക് വരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന സമ്മാനങ്ങള്‍ നല്‍കുകയാണ് ഞങ്ങള്‍ല ചെയ്യുക. തയ്യല്‍ മെഷിന്‍, കന്നുകാലികള്‍, പണിയായുധങ്ങള്‍, റിക്ഷകള്‍, കൃഷിയാവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയാണ് സമ്മാനമായി വിതരണം ചെയ്യുന്നത്. ഇവയിലൂടെ സ്ഥിരമായ വരുമാനം കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുന്നു. മാത്രമല്ല തൊഴിലധിഷ്ടിത പരിശീലനങ്ങള്‍ നല്‍കി വരുമാനം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ 17 ലക്ഷത്തോളം ആളുകളെയാണ് സ്വയം വരുമാനം കണ്ടെത്താവുന്ന രീതിയില്‍ ഉയര്‍ത്തിയെടുത്തത്. മാത്രമല്ല ആയിരക്കണക്കിന് ആളുകള്‍ വര്‍ഷാ വര്‍ഷം  തൊഴില്‍ പരിശീലനങ്ങള്‍ നേടി പുറത്തുവരുന്നു. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ 

ദുരന്തങ്ങള്‍, രോഗങ്ങള്‍ ദാരിദ്ര്യം തുങ്ങിയ പ്രശ്‌നങ്ങള്‍ പലപ്പോഴും കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെപ്പോലും ഇല്ലാതാക്കിക്കളയാറുണ്ട്. ഭക്ഷണം, വെള്ളം, വസ്ത്രം, താമസം തുടങ്ങി അതിജിവനത്തിനാവശ്യമായവയ്ക്കായി ഇത്തരം പ്രതിസന്ധിയില്‍ പെട്ടവര്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. ഇത്തരക്കാരെ സഹായിക്കുന്നതിനായാണ് ബിലിവേഴ്‌സ് ചര്‍ച്ച് ജീവകാരുണ്യ പദ്ധതികള്‍ തുടങ്ങിയിട്ടുള്ളത്. ഭക്ഷണം, മരുന്ന്, വെള്ളം, വസ്ത്രങ്ങള്‍, പുതപ്പുകള്‍, കൊതുകു വലകള്‍, ടെന്റുകള്‍ നിര്‍മിക്കാനാവശ്യമായ പ്ലാസ്റ്റിക ഷീറ്റുകള്‍, സോളാര്‍ ലൈറ്റുകള്‍ എന്നിവയാണ് പദ്ദതിയിലൂടെ വിതരണം ചെയ്യുന്നത്. 

കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം, തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നൂറുകണക്കിന് പുതിയ വീടുകളാണ് ഞങ്ങള്‍ നിര്‍മ്മിച്ചുനല്‍കിയിട്ടുള്ളത്. പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മിച്ചുനല്‍കിയിട്ടുള്ള വീടുകളുടെ എണ്ണം 2,500 ആണ്. പ്രകൃതി ദുരന്തങ്ങളില്‍ പെട്ട മൂന്ന് ലക്ഷം ആളുകള്‍ക്കാണ് അത്യാവശ്യമായ സഹായങ്ങള്‍ നല്‍കിയിട്ടുള്ളത്. 

ആരോഗ്യ സംരക്ഷണം

രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ പെട്ടവര്‍ക്ക് ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ പലപ്പോഴും ലഭ്യമല്ലാതാകുന്നു. എന്നാല്‍ സൗകര്യങ്ങള്‍ അടുത്തുണ്ടെങ്കില്‍ തന്നെ അവയുടെ ചിലവുകള്‍ താങ്ങാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നു. ഇത്തരക്കാര്‍ക്ക ഗുണമേന്‍മയുള്ളതും സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്നതുമായ ആരോഗ്യ പരിചരണമാണ് ഞങ്ങള്‍ നല്‍കിവരുന്നത്. മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി വിദുര ഗ്രാമങ്ങളില്‍ ചികിത്സ, ആരോഗ്യ പരിശോധന, മരുന്നുകള്‍ എന്നിവ ലഭ്യമാക്കുന്നു. ഇവയെല്ലാം തികച്ചും സൗജന്യമായാണ് ചെയ്യുന്നത്. മാത്രമല്ല ആരോഗ്യ പരിരക്ഷയെ പറ്റിയുള്ള ബോധവല്‍ക്കരണം വിറ്റാമിനുകള്‍ എന്നിവ ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. 

ആരോഗ്യ പരിചരണ പദ്ധതിയുടെ ഭാഗമായി ഒരുലക്ഷത്തിലധികം സാധാരണക്കാരായ വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളുടെ ഗുണഫലങ്ങള്‍ ലഭിച്ചു.  കുട്ടികളും ഗര്‍ഭിണികളുമായ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് ആരോഗ്യ പരിരക്ഷയ്ക്കാവശ്യമായ വിറ്റാമിനുകള്‍ നല്‍കി സഹായിക്കുന്നു. ബംഗാളിലെ പുരുലിയയിലുള്ള ആശുപത്രി വഴി 36 കുഷ്ടരോഗികളുടെ കോളനികളില്‍ സൗജന്യ ആരോഗ്യ പരിചരണം ലഭ്യമാക്കുന്നു. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ മെഡിക്കല്‍ കോളജ് ആശുപത്രിവഴി നിരവധി ആളുകള്‍ക്ക് ചികിത്സാ സഹായങ്ങല്‍ ലഭിക്കുന്നു. 

വിദ്യാഭ്യാസം

ഒരു രാജ്യത്തിന്റെ ഭാവിയും സമ്പദ് വ്യവസ്ഥയും അവിടുത്തെ ജനങ്ങളുടെ കഴിവിലും സ്വഭാവത്തിലും അധിഷ്ടിതമാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന് ഞങ്ങള്‍ മുന്തിയ പരിഗണന നല്‍കുന്നത്. 

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളെ അവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ രാജ്യത്തിന്റെ തൊഴില്‍ മേഖലയ്ക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു. മൂല്യാധിഷ്ഠിതവും പുരോഗമനാത്മകവുമായ വിദ്യാഭ്യാസമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. 10 പ്രാഥമിക, ഹയര്‍ സെക്കന്‍ഡറി വിദ്യാലങ്ങള്‍ വഴി വര്‍ഷം തോറും വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നേടുന്നു. 2016-17 വര്‍ഷത്തില്‍ 500 പുതിയ വിദ്യാലയങ്ങളാണ് ആരംഭിക്കാന്‍ പോകുന്നത്. ബിലിവേഴ്‌സ് ചര്‍ച്ചിന്റെ കാര്‍മല്‍ എഞ്ചിനീയറിങ് കോളജ്, ഉടന്‍ വരാന്‍ പോകുന്ന മെഡിക്കല്‍ കോളജ് എന്നിവയില്‍ കൂടി വൈദഗ്ദ്യം നേടിയവര്‍ അതാത് മേഖലകളില്‍ പ്രവര്‍ത്തിക്കും. 

ഹരിതവല്‍ക്കരണം

നഗരവത്കരണം, ജനസംഖ്യാ വര്‍ധനവ്, വ്യാവസായിക വളര്‍ച്ച എന്നിവയെ തുടര്‍ന്ന് വനങ്ങളും മരങ്ങളും നശിപ്പിക്കപ്പെടുന്നു. ഇതേതുര്‍ന്ന് അന്തരീക്ഷ താപം വര്‍ധിക്കുന്നു, മലീനികരണം കൂടുന്നു,പ്രകൃതി ദുരന്തങ്ങളുടെ തീവ്രത വര്‍ധിക്കുന്നു.  നമ്മുടെ ജീവിതത്തില്‍ പലരീതിയില്‍ ഭാഗഭാക്കാവുന്ന അമൂല്യങ്ങളായവയാണ് മരങ്ങള്‍. പ്രകൃതിയെകുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനായും കുട്ടികള്‍ക്ക് ആരോഗ്യവും വൃത്തിയുമുള്ള ജീവിതം നല്‍കുന്നതിനും ബ്രിഡ്ജസ് ഓഫ് ഹോപ്പ് പദ്ധതി പ്രകാരം ആയിരക്കണക്കിന് മരങ്ങളാണ് വര്‍ഷാവര്‍ഷം നട്ട് പരിപാലിക്കുന്നത്. ആളുകളെ അവരുടെ പരിസരങ്ങള്‍ ഹരിതാഭമാക്കുന്നതിനും മലിനീകരണ വിമുക്തമാക്കുന്നതിനുമായി ആവശ്യമായ സഹായവും ബ്രിഡ്ജസ് ഓഫ് ഹോപ്പ് നല്‍കുന്നു. ലോക പരിസ്ഥിതി ദിനാചരണങ്ങളോടനുബന്ധിച്ച് 50,000 മരങ്ങളാണ് വര്‍ഷാവര്‍ഷം നട്ട് പരിപാലിക്കുന്നത്. 

ബന്ദിഗി ഗ്രാമത്തെ മാറ്റിയെടുത്ത കഥ

'എന്ത് വില കിട്ടിയാലും ഞാനവളെ വില്‍ക്കും' മാലതി തന്റെ മകളെക്കുറിച്ചാണ് പറയുന്നത്. ' പണമല്ല അത്യാവശ്യം, അവളെ ഏറ്റെടുക്കുന്നവര്‍ അവള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും താമസിക്കാനെരിടവും കൊടുക്കണം. മാലതി പറയുന്നു. കടുത്ത നൈരാശ്യമാണ് സ്വന്തം മകളെ വില്‍ക്കുന്നതിലേക്ക് മാലതിയെ എത്തിച്ചത്. പശ്ചിമ ബംഗാളിലെ ബന്ധിഗി ഗ്രാമത്തില്‍ നിലനില്‍ക്കുന്നത് കടുത്ത ദാരിദ്ര്യമാണ്. സ്‌നേഹത്തിന്റെ കുറവുകൊണ്ടല്ല മറിച്ച് വിഭവങ്ങളുടെ കുറവുകൊണ്ടാണ് 50ഓളം അമ്മമാര്‍ തങ്ങളുടെ കുട്ടികളെ വില്‍ക്കാന്‍ തയ്യാറാകുന്നത്. തങ്ങളുടെ മക്കള്‍ക്ക് നല്ല ജീവിതം കിട്ടിക്കൊട്ടെ എന്ന് കരുതിയാണ് അവര്‍ ഈ സാഹസം നടത്തുന്നത്. 

ബന്ദിഗ് ഗ്രാമത്തിന്റെ ഹൃദയഭേദകമായ വാര്‍ത്ത രാജ്യമാകെ പരന്നു. പത്ത് ലക്ഷത്തോളം ആളുകളാണ് ഈ വാര്‍ത്ത വായിച്ചതെന്നാണ് കണക്ക്. ഇതേ തുടര്‍ന്നാണ് ബിലിവേഴ്‌സ് ചര്‍ച്ച് വിഷയത്തില്‍ ഇടപെടുന്നത്. 

രണ്ട് ആഴ്ചകൊണ്ട് തന്നെ അവിടെ ബ്രിഡ്ജസ് ഓഫ് ഹോപ്പിന്റെ സെന്റര്‍ തുടങ്ങുകയും മാലതിയുള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകളുടെ മക്കള്‍ക്ക് അവിടെ സംരക്ഷണമൊരുക്കുകയും ചെയ്തു. അവര്‍ക്ക് ഭക്ഷണവും വെള്ളവും വിദ്യഭ്യാസവും താമസസൗകര്യവും ഒരുക്കി നല്‍കി. മാത്രമല്ല അവിടുത്തെ ജനങ്ങള്‍ക്കായി ശുദ്ധമായ വെള്ളം, മരുന്നുകള്‍, പുതപ്പുകള്‍ വരുമാനം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ നല്‍കി, കൂടാതെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതിയും നടപ്പിലാക്കാന്‍ ആരംഭിച്ചു. ഗ്രാമത്തിലെ അമ്മമാര്‍ക്കായി തയ്യല്‍ പരിശീലനം നല്‍കി സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിച്ചു. ഇതോടെ അവിടെ തുടര്‍ച്ചയായി നടമാടിയിരുന്ന ദാരിദ്ര്യം അവസാനിച്ചു.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി മുഖഛായ മാറിയ നിരവധി ഗ്രാമങ്ങളിലൊന്നാണ് ബന്ധിഗി ഗ്രാമം. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.