രിത്രത്തിന്റെ ദൈവനിയോഗങ്ങള്‍ തിരിച്ചറിഞ്ഞ് ദൈവീക പദ്ധതിയില്‍ പങ്കുകാരായി തീര്‍ന്ന സഭയാണ് ബീലീവേഴ്‌സ് ചര്‍ച്ച്. വിവിധ സംസ്‌കാരങ്ങളെയും വേഷഭാഷാവ്യത്യാസങ്ങളെയും ദൈവവചനത്തിന്റെ അടിത്തറയില്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് സുവിശേഷദൗത്യം കൃത്യതയോടെ ഏറ്റെടുക്കാന്‍ കഴിഞ്ഞു എന്നതുമൂലമാണ് ചുരുങ്ങിയ കാലംകൊണ്ട് അഭൂതപൂര്‍വ്വമായ വളര്‍ച്ച പ്രാപിക്കുവാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിനായത്. 

പരിശുദ്ധാത്മ നിവേശിതമായ സഭയ്ക്ക് മാത്രമാണ് ഏകശിലാസ്ഥാപനമായി വളരുവാന്‍ കഴിയുക. ചരിത്രത്തിലെമ്പാടും ദൈവസാന്നിധ്യമില്ലാത്ത ഘട്ടത്തില്‍ ചിതറിപ്പോയ യെഹൂദാജനത്തെ നാം കാണുന്നുണ്ട്. അപ്പൊസ്തലപ്രവൃത്തികളില്‍ പറയുന്നത് ''പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിച്ച് യെരുശലേമിലും യെഹൂദ്യയില്‍ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും'' എന്നാണ്. ബിലീവേഴ്‌സ് ചര്‍ച്ചിനെ സംബന്ധിച്ചിടത്തോളം ഇത് പൂര്‍ണ്ണമായി അര്‍ത്ഥവത്തായിരിക്കുകയാണ്. 3 പതിറ്റാണ്ടുകള്‍ സമൂഹത്തില്‍ വചനമായി നിറഞ്ഞ പ്രാര്‍ത്ഥനാകൂട്ടായ്മയാണ് അപ്പൊസ്തലിക പാരമ്പര്യമുള്ള സഭയായി അഭിഷേകം ചെയ്യപ്പെട്ടത്. ഇത് ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു.

2003ല്‍ അപ്പൊസ്തലിക പിന്‍തുടര്‍ച്ചയില്‍ പങ്കുകാരായി ദൈവം തെരഞ്ഞെടുത്തതുമുതല്‍ ലോകത്തില്‍ നാല് അതിരുകളോളം സഭയുടെ സുവിശേഷം എത്തിക്കാനുള്ള ശ്രമത്തിലാണ് സഭയും സമൂഹവും. 16 രാജ്യങ്ങളില്‍ അതാത് രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങള്‍ തന്നെ ക്രിസ്തുസാക്ഷികള്‍ ആയി മാറിയതുകൊണ്ടാണ് ഇതിനകം 27 ലക്ഷം വിശ്വാസികളും 86 രൂപതകളുമുള്ള സഭ വളരാന്‍ ഇടയായത്. വിശ്വാസം മൂലം ദൈവതിരുമുമ്പില്‍ ബഹുമാനിക്കപ്പെടുന്ന സമൂഹമായി, നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെ ലോകത്തിന് വെളിച്ചമായി മാറാന്‍ കഴിഞ്ഞതും ഈ പരിശുദ്ധാത്മ ആവാസം മൂലമാണ്. മുഖ്യധാരാ സഭകളുടെ കരുതലും സ്‌നേഹവുമൊക്കെ അവര്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് സഹായകരമായി. ഇത് ചരിത്രപരവും ആത്മീയപരവുമായ നിയോഗം കൂടിയാണ്.

സഭ സമൂഹത്തിന് മാതൃകയായി മാറുവാന്‍ കഴിഞ്ഞതിനു പിന്നില്‍ സഭയുടെ പ്രധാനാചാര്യന്‍ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്തയുടെ ദൈവിക ദര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. 16ാം വയസ്സില്‍ സുവിശേഷവേലയ്ക്ക് സമര്‍പ്പിതമായ ജീവതമാണ് തിരുമേനിക്കുള്ളത്. യിസ്രായേല്‍ ജനത്തെ നയിപ്പാന്‍ മോശെയെ കര്‍ത്താവ് വിളിച്ച് വേര്‍തിരിച്ചതുപോലെ ഒരു ദൈവീക ഇടപെടല്‍ ഇവിടെയും കാണുവാന്‍ കഴിയും. ഓരോ കാലത്തും ജനങ്ങളുടെ മനസ്സില്‍ ആത്മീയ മുദ്ര പതിപ്പിക്കുന്ന ചില വിശിഷ്ട വ്യക്തികള്‍ ഉണ്ടാകാറുണ്ട്. അത്തരം വ്യക്തിത്വമാണ് മെത്രാപ്പൊലീത്തായ്ക്കുള്ളത്.

സത്യവിശ്വാസം പ്രഗത്ഭമായി പഠിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ഗുരുവും വിശ്വാസം ഏറ്റു പറഞ്ഞ് സത്യം നീതി എന്നിവയ്ക്കുവേണ്ടി നിലകൊള്ളുന്ന വ്യക്തിത്വവുമാണ്. മനുഷ്യ സ്‌നേഹഭരിതവും ആയിരങ്ങള്‍ക്ക് ആശ്വാസവും മാര്‍ഗ്ഗദീപവുമാണ് ഈ ജീവിതം. പരുമല തിരുമേനി പറഞ്ഞിട്ടുള്ളതുപോലെ അപഹാസ്യങ്ങള്‍ക്കു മുന്നില്‍ പതറാതെയും പ്രശംസകളില്‍ അഹങ്കാരപ്പെടാതെയും സ്വയം സൂക്ഷിക്കുന്ന കര്‍മ്മയോഗിയായ ഇടയശ്രേഷഠനാണ് ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്താ. ഈ ദീര്‍ഘ ദര്‍ശിയുടെ നേതൃത്വം ദൈവീക ആവാസത്തിനൊപ്പം സഭയുടെ വളര്‍ച്ചയ്ക്ക് ശരവേഗം നല്‍കുന്നു.