പുത്തന്‍ചിറ: വിശുദ്ധ മറിയം ത്രേസ്യയുടെ മാതൃഇടവകയായ പുത്തന്‍ചിറ ഫൊറോന പള്ളിയില്‍ വിശുദ്ധപദവി പ്രഖ്യാപന ദിനം ഭക്തിനിര്‍ഭരമായി.

ഉച്ചയ്ക്ക് ഒരുമണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അള്‍ത്താരയില്‍ പ്രത്യേകം സജ്ജമാക്കിയ സ്‌ക്രീനില്‍ റോമില്‍നിന്നുള്ള വിശുദ്ധ പ്രഖ്യാപനം തത്സമയം പ്രദര്‍ശിപ്പിച്ചു.

തുടര്‍ന്ന് ഫാ.ബിവിന്‍ കളമ്പാടന്റെ നേതൃത്വത്തില്‍ വിശുദ്ധയുടെ തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തി.

തുടര്‍ന്ന് കാഴ്ചസമര്‍പ്പണത്തിനുശേഷം പള്ളിയില്‍നിന്ന് പ്രദക്ഷിണമായി ജന്മഗൃഹത്തിലേക്ക് വിശ്വാസിസമൂഹം നടന്നുനീങ്ങി. ഇടവക ഒന്നുചേര്‍ന്ന് വിശുദ്ധ ബലി അര്‍പ്പിച്ചു.

ഇടവകയ്ക്കും നാടിനും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് സന്തോഷസൂചകമായി ഇടവകാതിര്‍ത്തികളിലൂടെ ഇരുചക്രവാഹനഘോഷയാത്ര ആരംഭിച്ച് കബറിട ദേവാലയമായ കുഴിക്കാട്ടുശേരിയില്‍ പോയി തിരിച്ചെത്തി.

content highlights: canonisation of mariam thresia