കുട്ടികളുടെ ബുദ്ധി ശക്തിക്ക് ഈ മന്ത്രം 16 തവണ ചൊല്ലുക. അര്‍ത്ഥ മറിഞ്ഞു അര്‍പ്പണ ബോധത്തോടെ രാവിലെ 6 മണിക്ക് മുന്‍പ് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഈ മന്ത്രം ചൊല്ലുക.

ഓം മേധം മേ വരുണോ ദദാതു
മേധാമാഗ്‌നിഃ പ്രജാപതിഃ
മേധാമിന്ദ്രശ്ച വായുശ്ച
മേധാം ധാതാ ദദാതു മേ സ്വാഹാ

വരുണ ദേവന്‍ എനിക്ക് ബുദ്ധി നല്‍കട്ടെ, അഗ്‌നിയും പ്രജാപതിയും എനിക്ക് ബുദ്ധി നല്‍കട്ടെ,ഇന്ദ്രനും വായു ദേവനും എനിക്ക് ബുദ്ധി നല്‍കട്ടെ. ഈ വിശ്വത്തെ മുഴുവന്‍ കാക്കുന്ന ഏകേശ്വരന്‍ എനിക്ക് ബുദ്ധി നല്‍കട്ടെ.അതിനായി ഞാന്‍ ഇതാ ആഹുതി അര്‍പ്പിക്കുന്നു.