ഉത്തമനായ ഗുരുവില്‍ നിന്ന് മന്ത്രം സ്വീകരിക്കുന്നതാണ് ഏറെ നല്ലത്. സ്വീകരിച്ചതിന് ശേഷം മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ വ്യക്തതയോടെയും സാവകാശത്തിലും മാത്രം ജപിച്ച് ശീലിക്കണം. ആവശ്യമുള്ളവര്‍ക്ക് മാനസപൂജയും ചെയ്യാവുന്നതാകുന്നു.

മഹാഗണപതി മന്ത്രം

'ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ
സര്‍വ്വജനം മേ വശമാനയ സ്വാഹാ'

മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവര്‍ക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആര്‍ക്കും ബഹുമാനിക്കണം എന്ന ചിന്തയുണ്ടാകും. സര്‍വ്വ സിദ്ധികളും ലഭിക്കുന്ന അത്യുത്തമം ആയതും ഗണപതിമന്ത്രങ്ങളില്‍ വെച്ചേറ്റവും ഫലപ്രദവുമായ മന്ത്രവുമാണിത്. സത്സ്വഭാവാണ് മന്ത്രജപത്തിന്റെ മറ്റൊരു ഫലപ്രാപ്തി.  

ലക്ഷ്മീവിനായകം

'ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
വരവരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ'

ഇത് ദാരിദ്യശാന്തി നല്‍കും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തില്‍ ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തില്‍ കേതു നില്‍ക്കുന്ന ജാതകര്‍ക്കും ഈ ഗണപതിമന്ത്രം അത്യുത്തമം ആകുന്നു. 108 ആണ് ജപസംഖ്യ.

ക്ഷിപ്രഗണപതി മന്ത്രം:

'ഗം ക്ഷിപ്ര പ്രസാദനായ നമഃ'

തടസശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു. 108 ആണ് ജപസംഖ്യ.

വശ്യഗണപതി മന്ത്രം

ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ'

ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു. 108 ആണ് ജപസംഖ്യ.