ആപത്തുകളും ഭയവും ദുരിതവും അനുഭവിക്കാത്ത മനുഷ്യരുണ്ടാകില്ല. ഒരുജന്മത്തില്‍ എല്ലാം അനുഭവിക്കേണ്ടതായുണ്ട്. എന്നാല്‍ ദുഃഖവും ദുരിതവും ഭയവും അധികരിക്കുമ്പോള്‍ ഷിപ്ര പ്രസാദിനിയായ സാക്ഷാല്‍ ഭദ്രകാളിയെ ശരണം പ്രാപിച്ചാല്‍ മതിയാകും.
എത്ര കടുത്ത ആപത്തും ഭയവും ദുരിതവും അനുഭവപ്പെടുന്നവര്‍ക്ക് ഏറ്റവും ഉത്തമമാണ് ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന സ്‌തോത്രം.
പേര് സൂചിപ്പിക്കും പോലെ പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്‌തോത്രമാണിത്. പതിവായി ജപിക്കുക. വീട്ടില്‍ വച്ച് ജപിക്കുന്നവര്‍ കുളിച്ച് ദേഹ ശുദ്ധിയോടെ നെയ് വിളക്കോ നിലവിളക്കോ കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദര്‍ശനമായി ഇരുന്ന് ജപിക്കുക. കാളീ ക്ഷേത്ര നടയില്‍ നിന്ന് ജപിക്കുന്നതാണ് ഏറ്റവും പ്രയോജനകരമായി പറയുന്നത്.
കണ്‌ഠേകാളി മഹാകാളി
കാളനീരദവര്‍ണ്ണിനി
കാളകണ്ഠാത്മജാതേ
ശ്രീ ഭദ്രകാളി നമോസ്തുതേ ! 1
ദാരുകാദി മഹാദുഷ്ട
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ
ശ്രീ ഭദ്രകാളീ നമോസ്തുതേ 2
ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്‌നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ
ശ്രീ ഭദ്രകാളീ നമോസ്തുതേ 3
മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ
ശ്രീ ഭദ്രകാളീ നമോസ്തുതേ 4
സര്‍വ്വവ്യാധിപ്രശമനി
സര്‍വ്വമൃത്യുനിവാരിണി
സര്‍വ്വമന്ത്രസ്വരൂപേ
ശ്രീ ഭദ്രകാളി നമോസ്തുതേ 5
പുരുഷാര്‍ത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ
ശ്രീ ഭദ്രകാളീ നമോസ്തുതേ 6
ഭദ്രമൂര്‍ത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ
ശ്രീ ഭദ്രകാളീ നമോസ്തുതേ 7
നിസ്തുലേ നിഷ്‌ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിര്‍മ്മലേ
ശ്രീ ഭദ്രകാളീ നമോസ്തുതേ 8
പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശല്‍ പീഠരൂപേ
ശ്രീഭദ്രകാളി നമോസ്തുതേ 9
കന്മഷാരണ്യദാവാഗ്‌നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ
ശ്രീ ഭദ്രകാളീ നമോസ്തുതേ
ശ്രീ ഭദ്രകാളൈ്യ നമഃ 10
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേല്‍ജവം
ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും
പ്രാപ്തമാം സര്‍വ മംഗളം
Content Highlights: Bhadrakali Ritual for curing Fear