-
ഹൈദരാബാദ്: ശ്രീരാം ചന്ദ്ര മിഷന്‍ ആന്‍ഡ് ഹാര്‍ട്ട്ഫുള്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരണത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ധ്യാന കേന്ദ്രം ഹൈദരാബാദിലെ കന്‍ഹ ശാന്തി വനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള ആസ്ഥാനത്ത് തുറന്നു. ഹാര്‍ട്ട്ഫുള്‍നെസിന്റെ നിലവിലെ മാര്‍ദര്‍ശിയായ ഡാജി എന്ന് സ്നേഹപൂര്‍വം അറിയപ്പെടുന്ന കമലേഷ് പട്ടേല്‍, ഹാര്‍ട്ട്ഫുള്‍നെസിന്റെ ആദ്യ മാര്‍ഗര്‍ശിയായ പരം പൂജ്യലാലാജി മാഹാരാജിന് ധ്യാന കേന്ദ്രം സമര്‍പ്പിച്ചു,
യോഗ ഗുരു ബാബാ രാംദേവ്, ജനാര്‍ദന്‍ പന്ത് ബോത്തെ, സുരേഷ് പ്രഭു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 30 ഏക്കറില്‍ നിര്‍മിച്ച ധ്യാന കേന്ദ്രത്തില്‍ ഒരേ സമയം ഒരു ലക്ഷം ധ്യാന പരിശീലകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരു പ്രധാന ഹാളും എട്ട് അനുബന്ധ ഹാളുകളുമാണ് ധ്യാന കേന്ദ്രത്തിനുള്ളത്. വെറും മൂന്ന് വര്‍ഷം കൊണ്ടാണ് ധ്യാനകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
മനുഷ്യരാശിക്ക് വേണ്ടി 75 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ സംഘടനയുടെ ചരിത്രത്തിലെ ഒരു സവിശേഷ നിമിഷമാണിതെന്ന് ചടങ്ങില്‍ സംസാരിച്ച ഹാര്‍ട്ട്ഫുള്‍നെസ് മാര്‍ഗദര്‍ശി ഡാജി പറഞ്ഞു. ശാരീരിക പ്രാധാന്യമുള്ള ഒരു ഘടനയായി മാത്രമല്ല, ധ്യാന പരിശീലനത്തിലൂടെ ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമായാണ് ധ്യാന കേന്ദ്രം ശ്രദ്ധാപൂര്‍വം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ധ്യാന പരിശീലനം എല്ലാവര്‍ക്കും സൗജന്യമായി വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. എല്ലാ മനുഷ്യരാശിയുടെയും സേവനത്തില്‍ ഒരു പുതിയ ഏകീകരണം സൃഷ്ടിക്കുന്ന വിവിധ സംഘടനകളും ആചാരങ്ങളും ഒത്തുചേരുന്നതിന്റെ തുടക്കമാണിതെന്ന് ബാബ രാംദേവ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങിലും ആഘോഷ പരിപാടികളിലും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രമുഖരുടെ പട്ടികയില്‍ നിരവധി സംസ്ഥാന ഗവര്‍ണര്‍മാരും ഉള്‍പ്പെടും. 1400 എക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഹാര്‍ട്ട്ഫുള്‍നെസ് കേന്ദ്രങ്ങള്‍. 40000 പേരെ ആതിഥ്യമരുളാന്‍ കഴിയുന്ന ഒരു സ്വയം പരിസ്ഥിതി വ്യവസ്ഥയാണിത്. ഒരു ദിവസം 100000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്ന സ്വയംപര്യാപ്തമായ അടുക്കള, വരാനിരിക്കുന്ന 350 ബെഡ് ആയുഷ് മെഡിക്കല്‍ സൗകര്യം, കഴിഞ്ഞ നാലു വര്‍ഷമായി നട്ടുപിടിപ്പിച്ച ലക്ഷകണക്കിന് മരങ്ങള്‍, ഹാര്‍ട്ട്ഫുള്‍നെസ് ലേണിങ് സെന്റര്‍, ജലസംഭരണ സംവിധാനങ്ങള്‍ എന്നിവ ഹാര്‍ട്ട്ഫുള്‍നെസിന്റെ സവിശേഷതകളാണ്.

Contemt Highlights: world's largest meditation centre open in Hyderabad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..