മദ്രാസ് ഹൈക്കോടതി | ഫോട്ടോ: വി. രമേഷ്|മാതൃഭൂമി
ചെന്നൈ: തമിഴ്, ദൈവങ്ങളുടെ ഭാഷയെന്നു വാഴ്ത്തി മദ്രാസ് ഹൈക്കോടതി. രാജ്യമെമ്പാടും ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാച്ചടങ്ങുകളില്‍ പുരാതന സന്ന്യാസിമാരുടെ തമിഴ് ശ്ലോകങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എന്‍. കൃപാകരന്‍, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
''രാജ്യത്ത് സംസ്കൃതത്തെ മാത്രമാണ് ദൈവത്തിന്റെ ഭാഷയെന്ന പേരില്‍ പരിഗണിക്കുന്നത്. പുരാതന സാഹിത്യഭാഷയാണിത്. എന്നാല്‍, സംസ്കൃതമന്ത്രങ്ങള്‍ ചൊല്ലിയാല്മാത്രമേ ഭക്തരുടെ പ്രാര്‍ഥനകള്‍ ദൈവം കേള്‍ക്കൂ എന്ന തരത്തിലാണ് പ്രചാരണം'' -കോടതി നിരീക്ഷിച്ചു.
കരൂരിലെ പാശുപതേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തില്‍ തമിഴ് ശ്ലോകങ്ങള്‍ ചൊല്ലി കുടമുഴുക്ക് (അഭിഷേകം) ചടങ്ങ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
content highlights: Tamil Is The Language Of Gods, Says Madras High Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..