ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം ഭക്തര്‍ക്കായി ചിദാനന്ദപുരി സ്വാമികളുടെ കൃഷ്ണ ജന്മാഷ്ടമി സന്ദേശം പുറത്തിറക്കി. ശ്രീകൃഷ്ണ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ധര്‍മസംസ്ഥാപനത്തിനായി കൊണ്ടുവന്ന പൂര്‍ണ പുരുഷോത്തമ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാനെന്ന് ചിദാനന്ദപുരി സ്വാമി സന്ദേശത്തില്‍ പറഞ്ഞു. ഗുരു എന്നാല്‍ ഇരുട്ടിനെ നീക്കുന്നയാളാണ്, ഈ ലോകത്തിന്റെ തന്നെ ഗുരുവാണ് ശ്രീകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.