കോയമ്പത്തൂർ: ഈശ ഫൗണ്ടേഷന്റെ ആസ്ഥാനമായ ഈശ യോഗ സെന്ററിൽ മഹാശിവരാത്രി വിപുലമായി ആചരിക്കുന്നു. 112 അടി ഉയരമുള്ള ശിവപ്രതിമയായ 'ആദിയോഗി'യുടെ മുന്നിൽ ഒരുക്കുന്ന പ്രത്യേക വേദിയിൽ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ സാന്നിധ്യത്തിൽ മാർച്ച് നാലിന് വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടികൾ പിറ്റേന്ന് പുലർച്ചെ ആറ് മണിക്കാണ് അവസാനിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനലിൽ രാത്രി 11. 30 മുതൽ പുലർച്ചെ ആറ് മണിവരെ ഈശ യോഗ സെന്ററിൽ നിന്നുള്ള പരിപാടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ഈശ യോഗ സെന്ററിലെ ഇരുപത്തിയഞ്ചാമത് മഹാശിവരാത്രി ആഘോഷമാണ് ഇത്തവണത്തേത്. അർധരാത്രിയിൽ സദ്ഗുരുവിനോടൊപ്പമുള്ള ധ്യാനം ഇതിന്റെ പ്രധാന ആകർഷണീയതാണ്. ഇതിനു പുറമേ ഈ രാത്രിയിൽ മറ്റ് വിവിധ ധ്യാന സെഷനുകളും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അമിത് ത്രിവേദി, ഹരിഹരൻ, കാർത്തിക് തുടങ്ങിയ കലാകാരന്മാർ ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഈശ യോഗ സെന്ററിൽ നിന്ന് ഇംഗ്ലീഷിലും മറ്റ് 11 ഇന്ത്യൻ ഭാഷകളിലും ഇതിന്റെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്. ഇത്തവണ നൂറ് ദശലക്ഷം ആളുകൾ നേരിട്ടും ഓൺലൈനിലൂടെയും ടെലിവിഷനിലൂടെയും ഈശ യോഗ സെന്ററിലെ മഹാശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാതൃഭൂമി ന്യൂസ് ചാനലിൽ രാത്രി 11. 30 മുതൽ രാവിലെ 6 മണി വരെ ഈശ യോഗ സെന്ററിൽ നിന്നുള്ള പരിപാടികൾ ലഭ്യമാണ്.

isha

Content Highlights: Shivarathri Isha Adiyogi Isha Sadguru