''പള്ളിപ്പാണികളെകൊണ്ട് പാദം കഴുകിച്ചു പരന്‍
ഭള്ളൊഴിഞ്ഞു ഭഗവതി വെള്ളമൊഴിച്ചു
തുള്ളിയും പാഴില്‍പോകാതെപ്പാത്രങ്ങളിലേറ്റു
തീര്‍ത്ഥമുള്ളത്കൊണ്ട് തനിക്കുമാര്‍ക്കും തളിച്ചു''

45ഷിര്‍ദി സായീബബാ ക്ഷേത്രത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഭക്തരുടെ കാല്പാദ ഊര്‍ജം ഉപയോഗിക്കുമെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലുദിക്കുക കുചേലവൃത്തത്തിലെ ഈ വരികളായിരിക്കും.

ഭക്തരുടെ പാദങ്ങളിലെ ധൂളികള്‍ പാവനമാക്കുന്ന നമ്മുടെ ദൈവ സങ്കല്പങ്ങളുടെ ശാക്തീകരണമായിട്ടാണ് ക്ഷേത്രം നടത്തിപ്പുകാരായ ഷീര്‍ദി സായിബാബ സസ്ഥാന്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സുരേഷ്ഹസാരെയുടെ പ്രഖ്യാപനത്തെ ഉള്‍ക്കൊണ്ടത്. പ്രദക്ഷിണവഴികളില്‍ എനര്‍ജിപെഡലുകള്‍ സ്ഥാപിച്ച് ഭക്തരുടെ പാദസ്പര്‍ശം ഏല്‍ക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകളിലൂടെ ക്ഷേത്രത്തിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കാണ് ക്ഷേത്രം ട്രസ്റ്റ് തയ്യാറെടുക്കുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഷിര്‍ദിസായിബാബ സമാധിയുടെ ശതാബ്ദി ആഘോഷമാകുമ്പോഴേക്കും ഭക്തരുടെ പാദഊര്‍ജം ക്ഷേത്രത്തെ പ്രകാശമാനമാക്കാനുള്ള തയ്യാറെടുപ്പ് ഇപ്പോഴേ തുടങ്ങി. ക്ഷേത്രത്തിലെ വൈദ്യുതീകരണങ്ങള്‍ നോക്കിനടത്തുന്ന വിജയ്രമോരെയാണ് ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ട്രസ്റ്റിന് പ്രത്യേക പണച്ചെലവുകളൊന്നുമില്ലാത്ത ഈ പദ്ധതി മുംബൈ എനിര്‍ജി ഫ്‌ലോര്‍സാണ് ഏറ്റെടുത്തിരിക്കുന്നത്.

മുംബൈയില്‍ താനെയിലെ മന്‍പോഡയില്‍ പ്രര്‍ത്തിക്കുന്ന ഇന്നവേഷന്‍സ് ഫോര്‍ മാന്‍ കൈന്‍ഡിത്തെ ഉടമസ്ഥന്‍ അവിനാശ്നിമോന്‍കറാണ് മുംബൈ എന്‍ജ് ഫ്‌ലോര്‍സിന്റെ ആവിഷ്‌കാരകന്‍. പ്രതിദിനം ശരാശരി അരലക്ഷത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രത്തിലെ നടപ്പാതയില്‍ പ്രത്യേകം തയ്യാറാക്കിയ ടൈലുകള്‍ ഉപയോഗിച്ച് എനര്‍ജി പെഡലുകള്‍ തയ്യാറാക്കിയ ടൈലുകള്‍ ഉപയോഗിച്ചാണ് എനര്‍ജി പെഡലുകള്‍ പ്രവര്‍ത്തിപ്പിക്കുക.

ചില ദിവസങ്ങളില്‍ ലക്ഷം കവിയുന്ന തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നത് ക്ഷേത്രത്തിനകത്ത് സ്ഥിരമായി ഒരുക്കിയിട്ടുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ദൈര്‍ഘ്യമേറിയ നടപ്പാതകള്‍ വഴിയാണ്. തറയ്ക്ക് അടിയിലായി ആരും ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ എനര്‍ജിടൈലുകള്‍ പാകുന്നത്. നാല് ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഒരോ ടൈലിനും ഏഴിഞ്ച് കനമുണ്ടായിരിക്കും. ഇതിനകത്താണ് വൈദ്യുതി ഉത്പാദനം സാധ്യമാക്കുന്ന സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതുവഴി നടക്കുന്ന ഭക്തരുടെ പാദങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദം ടൈലുകള്‍ക്ക് അകത്തുള്ള യാന്ത്രിക സംവിധാനങ്ങളെ സജീവമാക്കുന്നു. തുടര്‍ന്ന് അത് സംഘടിപ്പിച്ചുള്ള ജനറേറ്റര്‍വഴി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി.

ഇങ്ങനെ ശേഖരിക്കപ്പെടുന്ന വൈദ്യുതി ഉപയോഗിച്ച് ക്ഷേത്രത്തിലെ ലൈറ്റുകളും ഫാനുകളും എയര്‍കണ്ടീഷനുകളും പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി. ഒരു എനര്‍ജി ടൈലില്‍നിന്നും സെക്കന്‍ഡില്‍ പത്ത് വാട്ട് ഊര്‍ജം ഉത്പാദിക്കപ്പെടും എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഷിര്‍ദിസായിബാബ ക്ഷേത്രസമുച്ചയത്തിലെ വൈദ്യുതി ചെലവ് പ്രതിമാസം 30 ലക്ഷം രൂപയാണെന്നാണ് അറിയപ്പെടുന്നത്.