ശബരിമല: സ്ത്രീതീര്‍ഥാടകര്‍ക്കായി പമ്പയില്‍ പ്രത്യേകം ശൗചാലയങ്ങള്‍ സജ്ജമാകുന്നു. മണല്‍പ്പുറത്ത് 10 വീതം ശൗചാലയം, വസ്ത്രം മാറാനുള്ള മുറി എന്നിവ പണിയുന്നുണ്ട്. രണ്ടുനിലയുള്ള ശൗചാലയസമുച്ചയത്തിന്റ താഴ്ഭാഗം സഞ്ചിയും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാനുള്ളതാണ്. പമ്പയില്‍ 264 ശൗചാലമാണ് ഒരുക്കുന്നത്. ഹില്‍ടോപ്പില്‍ 78-ഉം നീലിമലയില്‍ 56-ഉം തുറക്കുന്നുണ്ട്. ശബരിമല സന്നിധാനത്ത് 997 ശൗചാലയമാണുള്ളത്. 877 എണ്ണം സൗജന്യമാണ്. 120 എണ്ണം പണം നല്‍കി ഉപയോഗിക്കാവുന്നതാണ്. 100 കുളിമുറിയും ഉണ്ടിവിടെ.

നിലയ്ക്കല്‍ ശൗചാലയങ്ങള്‍ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കും. മുന്‍വര്‍ഷങ്ങളില്‍ വെള്ളമില്ല എന്നുപറഞ്ഞ് ശൗചാലയം അടച്ചിട്ടത് അയ്യപ്പന്മാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വെള്ളക്ഷാമം പരിഹരിക്കാന്‍ ഇവിടെ 80 ലക്ഷം ലിറ്റര്‍ ശേഷിയുള്ള കുളം നവീകരിച്ചിട്ടുണ്ട്. ജലവിഭവവകുപ്പിന്റെ വകയായി ജലവിതരണമുണ്ടാകും.