ഉന്തുവണ്ടിയിൽ ശബരിമലയ്ക്കു പോകുന്ന ശക്തിവേലും മകൻ പാണ്ഡിയും
തെന്മല: ശക്തിവേലിന്റെയും മകന്‍ പാണ്ഡിയുടെയും ശബരിമലയാത്ര ആരിലും കൗതുകമുളവാക്കും. മഴയും വെയിലുമൊന്നും വകവയ്ക്കാതെ ഉന്തുവണ്ടിയിലാണ് പതിമൂന്നുവയസ്സുള്ള മകനുമൊത്ത് അന്‍പത്തഞ്ചുകാരനായ ശക്തിവേലിന്റെ യാത്ര. തമിഴ്നാട് പുതുക്കോട്ട ജില്ലയിലെ തഞ്ചാവൂരില്‍നിന്ന് അഞ്ഞൂറോളം കിലോമീറ്ററാണ് ഇവര്‍ മുച്ചക്രവണ്ടിയില്‍ താണ്ടുന്നത്.
19 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ കഴിഞ്ഞദിവസം ഇരുവരും ഒറ്റക്കല്ലിലെത്തി. ഇനി മൂന്നുദിവസംകൊണ്ട് പമ്പയിലെത്താമെന്നാണ് പ്രതീക്ഷ. നല്ല കാലാവസ്ഥയാണെങ്കില്‍ ഒരുദിവസം 40 കിലോമീറ്റര്‍വരെ യാത്രചെയ്യാന്‍ കഴിയുന്നുണ്ട്. എന്നാല്‍ കേരളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ വാഹനത്തിരക്കേറിയിട്ടുണ്ടെന്നും രാത്രിയാത്ര വേണ്ടെന്നുമാണ് തീരുമാനം.
ശക്തിവേല്‍ 39 വര്‍ഷമായും പാണ്ഡി എട്ടുവര്‍ഷമായും ശബരിമലയാത്ര നടത്തുന്നുണ്ട്. ഉന്തുവണ്ടിയില്‍ ആഹാരം പാകംചെയ്യുന്നതിനുള്ള സാധനങ്ങള്‍ക്കൊപ്പം വസ്ത്രവും സൂക്ഷിച്ചിട്ടുണ്ട്. യാത്രയ്ക്കിടയില്‍ ക്ഷേത്രങ്ങളില്‍നിന്നുള്ള അന്നദാനവും സ്‌നേഹപൂര്‍വം നല്‍കുന്ന ഭക്ഷണവും സ്വീകരിക്കും.
Content Highlights: sakthivel and his son traveled 500 km in cart to sabarimala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..