ശക്തമായ മഴ

 • ശക്തമായ മഴയാണ് ശബരിമലയില്‍ ഇപ്പോഴുള്ളത്. 16 മുതല്‍ നേരിയ മഴ മാത്രമേ ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
 • കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകള്‍ തുറക്കില്ല.

മണലിലൂടെ നടക്കരുത്

 • പമ്പാ മണല്‍പ്പുറത്ത് കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെത്തുടര്‍ന്ന് അടിഞ്ഞ മണലിലൂടെ നടക്കരുത്. താഴ്ന്നുപോകും.
 • കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ പമ്പാ-ത്രിവേണിയിലും മറ്റും ജലനിരപ്പ് ഉയര്‍ന്ന് കടകളിലും മറ്റും വെള്ളം കയറിയിരുന്നു.

പുഴയില്‍ കുളിക്കരുത്

 • പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നത് ഒഴിവാക്കുക, മണല്‍ അടിഞ്ഞ് അടിത്തട്ടില്‍ അപകടകരമായ നിലയുണ്ട്.
 • വാഹനങ്ങള്‍ പമ്പയില്‍ എത്തി തീര്‍ഥാടകരെ ഇറക്കി വാഹനം നിലയ്ക്കല്‍ ഇടത്താവളത്തിലേക്ക് മടങ്ങണം. പമ്പയില്‍ പാര്‍ക്കിങ് സൗകര്യം സജ്ജമായിട്ടില്ല.

ഇടത്താവളങ്ങളില്‍

 • പന്തളത്ത് എത്താന്‍ നിലവില്‍ തടസ്സങ്ങളില്ല.
 • അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുകയാണ്.
 • എരുമേലിയില്‍ വലിയ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
 • എരുമേലി-കരിങ്കല്ലുംമൂഴി-ഇലവുങ്കല്‍ വഴിയോ എരുമേലി-റാന്നി- മന്ദിരംപടി-വടശേരിക്കര വഴിയോ പമ്പയിലേക്ക് പോകാം.
 • എം.സി. റോഡ് വഴി തിരുവല്ല, പത്തനംതിട്ട മണ്ണാറക്കുളഞ്ഞി വഴിയും യാത്രയ്ക്ക് തടസ്സമില്ല.
 • ആലപ്പുഴ വഴി വരുന്നവര്‍ക്ക് ചങ്ങനാശേരിക്കുള്ള എ.സി. റോഡില്‍ നിലവില്‍ വെള്ളം കയറി തടസ്സമുണ്ട്.
 • തമിഴ്‌നാട്ടില്‍നിന്ന് വരുന്നവര്‍ക്ക് കമ്പം-കുമളി വഴി മുണ്ടക്കയം-എരുമേലി എത്തി യാത്രപോകാന്‍ നിലവില്‍ തടസ്സമില്ല. മഴ കനത്താല്‍ വണ്ടിപ്പെരിയാറില്‍ വെള്ളം കയറിയോ എന്ന് അന്വേഷിച്ചശേഷം മാത്രം സഞ്ചാരം തുടരുക.

ശബരിമലനട 16-ന് വൈകീട്ട് ചിങ്ങമാസപൂജകള്‍ക്കായി തുറക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പുറമേനിന്നും ഭക്തര്‍ ഇവിടേക്കെത്തും. യാത്രയില്‍ ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍:

ബന്ധപ്പെടാം

 • മാതൃഭൂമി ലേഖകര്‍: പത്തനംതിട്ട- പ്രവീണ്‍ കൃഷ്ണന്‍- 99686 42943എരുമേലി- വിധുകുമാര്‍- 9961142338. പന്തളം- കെ.സി. ഗിരീഷ് കുമാര്‍- 94472 07354
 • ദേവസ്വം ബോര്‍ഡ് പി.ആര്‍.ഒ.- സുനില്‍- 94470 01551ഉണ്ണി- 94951 23197

Content Highlights: Shabarimala Pilgrims safety