ശബരിമല: കുംഭമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ തിരക്ക് സാധാരണ നിലയില്‍. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയെങ്കിലും സുരക്ഷാ പരിശോധനകളില്‍ കുറവ് വരുത്തിയിട്ടില്ല.
ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലാണ് ശബരിമലയിലെ കുംഭമാസ പൂജകള്‍ നടക്കുന്നത്. നടതുറന്ന് ഇതുവരെ 16,000 ഭക്തരോളം സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നാണ് കണക്ക്. സമധാനപരമായ അന്തരീക്ഷത്തിലാണ് കുംഭമാസ പൂജകള്‍ പുരോഗമിക്കുന്നത്.
അന്യസംസ്ഥാനത്തുനിന്നുള്ള നാലുയുവതികള് ദര്‍ശനത്തിനായി എത്തിയിരുന്നു. പോലീസ് ഇവരെ അനുനയിപ്പിച്ച് തിരിച്ചയച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റി അറിയാതെ എത്തിയവരാണ് ഇവര്‍ എന്നാണ് സൂചന.
അതിനിടെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കും എന്ന് പ്രഖ്യാപിച്ച നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മ ഈ ശ്രമത്തില്‍ നിന്ന് പിന്മാറിയെന്നാണ് സൂചന. ശബരിമലയില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍മസമിതി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് പോലീസ് സന്നാഹങ്ങള്‍ പിന്‍വലിക്കാതെ തുടരുന്നത്.
Content Highlights: Sabarimala in peace mind , 16000 devotees visit Shrine
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..