ബെംഗളൂരു: ജീവനകലയുടെ രാജ്യാന്തര പരിശീലക ലതാകണ്ണന്‍ അയ്യരെ പ്രജ്ഞായോഗ' യുടെ വിദഗ്ധ പരിശീലകയായി 'ശ്രീശ്രീരവിശങ്കര്‍ നിയമിച്ചു. ബെംഗളൂരുവിലെ ആശ്രമത്തില്‍ നടന്ന ചടങ്ങില്‍വെച്ചാണ് ചുമതല നല്‍കിയത്. ദിവ്യ സമാജ് കാനിര്‍മ്മാണ്‍ പദ്ധതിയുടെ കര്‍ണ്ണാടകയിലെ ആദ്യ വനിതാ പരിശീലകയായി നേരത്തെ ലതാകണ്ണന്‍ അയ്യരെ നിയമിച്ചിരുന്നു. 

കുട്ടികളില്‍ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം ഏകാഗ്രതയും ,ജാഗരൂകതയും വര്‍ധിപ്പിക്കുന്നതിനായി ശ്രീശ്രീരവിശങ്കര്‍ രൂപകല്പ്പന നിര്‍വ്വഹിച്ചതാണ് 'പ്രജ്ഞയോഗ' അല്ലെങ്കില്‍ ഇന്റ്യുഷന്‍ പ്രോസസ്  എന്ന് ആശ്രമം അധികൃതര്‍ വ്യക്തമാക്കി. 

കുട്ടികളില്‍ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം  മെച്ചപ്പെടുത്തുകയും ,പഠനത്തിലും പഠനേതരവിഷയങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാനുതകുന്നതരത്തിലാണ് പ്രജ്ഞയോഗ ക്രമീകരിച്ചിരിക്കുന്നത്. 

ശ്രീശ്രീ രവിശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് ലതാ കണ്ണന്‍ അയ്യര്‍ പരിശീലനം നല്‍കും. തിരുവനന്തപുരം കരമനസ്വദേശിയായ ലതാ കണ്ണന്‍ അയ്യര്‍ 15 വര്‍ഷത്തിലേറെയായി ബെംഗളൂരു വ്യക്തിവികാസ് കേന്ദ്രയുടെ കീഴില്‍ ആര്‍ട് ഓഫ് ലിവിംഗ്  പരിശീലകയായായി പ്രവര്‍ത്തിച്ചുവരികയാണ്.