കൊച്ചി: ജ്യോതിഷ ശാസ്ത്ര സോഫ്റ്റ്വെയര്‍ മേഖലയില്‍ മുപ്പത്തിമൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പാരമ്പര്യമുള്ള ആസ്‌ട്രോവിഷന്‍ (www.indianastrologysoftware.com), നവംബര്‍ നാല് അഞ്ച് തീയതികളില്‍ ജ്യോതിഷ ശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. വൈറ്റില -  മരടില്‍ ഉള്ള വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ വച്ചു നടക്കുന്ന സെമിനാറില്‍ ബ്രഹ്മശ്രീ ചെറുവള്ളി നാരായണന്‍ നമ്പൂതിരി അഷ്ട മംഗല ദേവപ്രശ്‌ന വിഷയത്തെ കുറിച്ച് ക്ലാസ് അവതരിപ്പിക്കും.

കേരളത്തിലെ അമ്പലങ്ങളില്‍ നടത്തിവരുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ ഏറെ അനുഭവ പരിചയമുള്ള വ്യക്തിയാണ് ബ്രഹ്മശ്രീ ചെറുവള്ളി നാരായണന്‍ നമ്പൂതിരി. പ്രസ്തുത സെമിനാറില്‍ അഷ്ട മംഗല ദേവ പ്രശ്‌നത്തിന്റെ പ്രാധാന്യം, ഈ വിഷയം  കൈകാര്യം ചെയ്യുന്ന മറ്റു പ്രശസ്ത ജ്യോതിഷന്മാരുമായിട്ടു ഇദ്ദേഹം ചര്‍ച്ച ചെയ്യും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും, ഇന്നത്തെ സാമൂഹികാവസ്ഥയില്‍ നല്‍കേണ്ട നിര്‍ദേശങ്ങളെക്കുറിച്ചും, അവ ശരിയായ രീതിയില്‍ സമൂഹത്തില്‍ എത്തിക്കേണ്ട ആവശ്യകതയെ കുറിച്ചും കൂട്ടായ ചര്‍ച്ച നടക്കും.

കേരളത്തിന്റെ അഭിമാനമായ ഈ പാരമ്പര്യം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സെമിനാര് സംഘടിപ്പിക്കുന്നതെന്ന് ആസ്‌ട്രോവിഷന്‍ അറിയിക്കുകയുണ്ടായി.