പ്രതീകാത്മക ചിത്രം
കോയമ്പത്തൂര്‍: ഈഷാ യോഗ സെന്ററില്‍ മഹാശിവരാത്രി ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷങ്ങള്‍ ഓണ്‍ലൈനായി കൂടുതല്‍ ഭക്തരില്‍ എത്തിക്കാനാണ് ആലോചന. വിവിധ ടെലിവിഷന്‍ ചാനലുകള്‍, യു ട്യൂബ് ചാനലുകള്‍ എന്നിവയില്‍ തത്സമയം ആഘോഷങ്ങള്‍ സംപ്രേഷണം ചെയ്യും.
ശിവരാത്രിദിവസമായ ചൊവ്വാഴ്ച വൈകുന്നേരം ആറുമുതല്‍ പിറ്റേദിവസം രാവിലെ ആറു വരെ ആഘോഷം നീളും.
സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കാര്‍മികത്വത്തിലാണ് യോഗ സെന്ററില്‍ ആഘോഷങ്ങള്‍ നടക്കുക. സദ്ഗുരു നയിക്കുന്ന പഞ്ചഭൂത ആരാധനയോടെ തുടക്കമാവും. സത്സംഗവും ഉണ്ടാവും.
രാത്രിമുഴുവന്‍ പ്രശസ്ത കലാകാരന്മാരുടെ നൃത്ത-സംഗീത പരിപാടികള്‍ ഉണ്ടാവും. വിദേശത്തുനിന്നുള്‍പ്പെടെ നൂറുകണക്കിന് ഭക്തര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.
Content Highlights: Isha yoga center maha shiv ratri celebration


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..