ഇന്ത്യന്‍ യോഗ അസോസിയേഷന്റെ (ഐ.വൈ.എ) രണ്ടാം ഭരണസമിതി യോഗം കോയമ്പത്തൂരിലെ ഈഷ യോഗാ സെന്ററില്‍ നടന്നു. ഐഎഎഎ ചെയര്‍മാന്‍ സ്വാമി രാംദേവ്, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ ഈഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദഗുരു ജഗ്ഗി വാസുദേവ് സ്വാഗതം ചെയ്തു. യോഗയെ കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കുറവുകളില്ലാതെ പരിശീലിക്കാനുമുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രി ശ്രി രവിശങ്കര്‍ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംബന്ധിച്ചു. സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന്‍ സംസ്ഥാന്‍ സര്‍വകലാശാലാ ചാന്‍സലര്‍ ഡോ. എച്ച്.ആര്‍ നാഗേന്ദ്ര, പരമാര്‍ത്ഥ നികേതന്‍ പ്രസിഡന്റ് സ്വാമി ചിദാനന്ദ സരസ്വതി എന്നിവരുള്‍പ്പെടെയുള്ളവരും യോഗത്തില്‍ സംബന്ധിച്ചു. 

ഇന്ത്യന്‍ യോഗ അസോസിയേഷനിലെ ഗവേണിങ് കൗണ്‍സിലിലെ മിക്ക അംഗങ്ങളും ആദ്യമായാണ് ഈഷ യോഗ കേന്ദ്രം സന്ദര്‍ശിക്കുന്നത്. ഗവേണിങ് കൗണ്‍സില്‍ യോഗത്തിന് ഒരുദിവസം മുമ്പേ എത്തിയ കൗണ്‍സില്‍ അംഗങ്ങള്‍ ഈഷ കേന്ദ്രത്തിലെ ധ്യാനലിംഗ യോഗാ ക്ഷേത്രം, ലിംഗ ഭൈരവി, ആദിയോഗി എന്നിവ സന്ദര്‍ശിച്ചു.

Content Highlights: Isha hosts second governing council meet of Indian Yoga Association