അഭീഷ് തലേക്കര, കിരൺ പരമേശ്വരൻ
കൊച്ചി : ക്രിസ്ത്യൻ വീടുകളിലെ വചനപ്പെട്ടിക്ക് ഡിജിറ്റൽ പതിപ്പുമായി യുവസംരഭകർ. വചനപ്പെട്ടിയെ എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തിൽ 'മൈ വേഡ്' ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുകയാണ് മൈക്രോക്ലൗഡ്സ് ഇലക്ട്രിക് എൻജീനിയറായ കിരണും സുഹൃത്ത് അഭീഷ് തലേക്കരയും.
ബൈബിളിലെ തിരഞ്ഞെടുക്കപ്പെട്ട വചനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വചനപ്പെട്ടി ക്രിസ്ത്യൻ കുടുംബങ്ങളിൽ വർഷങ്ങളായി ഉപയോഗിച്ച് വരുന്ന ഒന്നാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി ആയിരത്തിലേറെ ബൈബിൾ വാക്യങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തത്സമയ സാഹചര്യം മനസിലാക്കി അതുമായി ബന്ധപ്പെട്ടുള്ള വചനഭാഗങ്ങൾ നൽകുന്ന രീതിയും ഉപയോഗിച്ചിട്ടുണ്ട്.
ഏകദേശം 60 ശതമാനം ആളുകൾ മൈ ഗോസ്പൽ ആപ്പിലൂടെ ദിവസേന 'വചനപ്പെട്ടി' വായിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളും ആപ്പിന്റെ ഭാഗമാക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. അതിനൊപ്പം കൂടുതൽ ബൈബിൾ വചനങ്ങളും ആപ്പിൽ ഉൾപ്പെടുത്തണം. കൂടാതെ കുറച്ചധികം ഫീച്ചറുകൾ കൂടി പുതുതായി ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുകയാണെന്ന് കിരൺ പരമേശ്വരൻ പറയുന്നു.
Content Highlights:Gospel box app developed by youngsters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..