ബെംഗളൂരു: ആര്‍ട് ഓഫ് ലിവിംഗ് മൗനത്തിന്റെ ആഘോഷം സെപ്തംബര്‍ 24  മുതല്‍ 27 വരെ ഋഷികേശിലെ ആര്‍ട് ഓഫ് ലിവിംഗ് ആശ്രമത്തില്‍ നടക്കും. ശീശ്രീ രവിശങ്കറിന്റെ പ്രഥമ ശിഷ്യനും ആര്‍ട് ഓഫ് ലിവിംഗ് ഇന്റ്റര്‍നാഷണല്‍ ഡയറക്ടറുമായ സ്വാമി സദ്യോജാതയുടെ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

കഴിഞ്ഞ ഒരുവര്‍ഷക്കാലമായി ജീവനകലയുടെ ആഗോള പ്രചാരണത്തിനും പരിശീലന നിയന്ത്രണത്തിനുമായി തുടര്‍ച്ചയായി വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന സ്വാമിജി ജപ്പാനില്‍നിന്നും ഇന്ത്യയിലെത്തുന്നത് ആദ്യം ഋഷികേശിലായിരിക്കും. 

സ്വാമി സദ്യോജാതയുടെ നിയന്ത്രണത്തില്‍ നടക്കുന്ന ഈ സ്പെഷ്യല്‍ പ്രോഗ്രാമില്‍ നേരത്തെ ഹാപ്പിനെസ് പ്രോഗ്രാം, യെസ് പ്ലസ്, വൈ.എല്‍.ടി.പി, ലിവിംഗ് വെല്‍ തുടങ്ങിയ ഏതെങ്കിലും പരിശീലനം പൂര്‍ത്തിയാക്കിവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കേദാര്‍നാഥ്, ബദരീനാഥ്, ജോഷിമഠം തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക്  തീര്‍ത്ഥാടനസ്വകര്യവുമൊരുക്കിയിട്ടുണ്ട്. യാത്ര, താമസസൗകര്യം തുടങ്ങിയവ മുന്‍കൂട്ടി ഒരുക്കേണ്ടതിനാല്‍ കേരളത്തില്‍നിന്നും ബെംഗളൂരുവില്‍ നിന്നും  ഈ പ്രോഗ്രാമില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന മലയാളികള്‍ ആര്‍ട് ഓഫ് ലിവിംഗ്  ഋഷികേശ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡി മോഹനനുമായി ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.  ഫോണ്‍- 9447347575