പ്രതീകാത്മക ചിത്രം
ചെന്നൈ: രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടില്‍ വളര്‍ത്തുനായയ്ക്കും ഒരു ക്ഷേത്രം. ശിവഗംഗ ജില്ലയിലെ മാനാമധുരയ്ക്കടുത്ത് ബ്രാഹ്മണക്കുറിച്ചിയിലാണ് ടോം എന്ന നായയുടെ പേരില്‍ ക്ഷേത്രമുയര്‍ന്നത്.
സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച മുത്തു എന്ന 82-കാരനാണ് സന്തതസഹചാരിയായിരുന്ന വളര്‍ത്തുനായ മരിച്ചപ്പോള്‍ ക്ഷേത്രം പണിതത്. മുത്തുവിന്റെ അനന്തരവന് അരുണ്‍കുമാറാണ് 11 വര്‍ഷം മുമ്പ് ടോം എന്ന ലാബ്രഡോറിനെ വാങ്ങിയത്. ആറു മാസം കഴിഞ്ഞപ്പോള്‍ അത് അമ്മാവന് കൈമാറി. മുത്തുവും ടോമും തമ്മില്‍ വിട്ടുപിരിയാനാവാത്ത ബന്ധം രൂപപ്പെട്ടു.
ഒരു വര്‍ഷം മുമ്പ് ടോം മരിച്ചപ്പോള്‍ മുത്തുവിന് സങ്കടം അടക്കാനായില്ല. അങ്ങനെയാണ് 80,000 രൂപ ചെലവിട്ട് നായയുടെ മാര്‍ബിള്‍ പ്രതിമ പണിതത്.
കൃഷിയിടത്തില്‍ ക്ഷേത്രം പണിത് അതിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. വിശേഷ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തില്‍ പൂജ നടക്കും. ടോമിന് പ്രിയപ്പെട്ട ഭക്ഷണപദാര്‍ഥങ്ങള്‍ നിവേദിക്കുകയും ചെയ്യും.
Content Highlights: After politicians and actors, it's now a dog's turn to have temple in Tamil Nadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..