• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Spirituality
More
  • Feature
  • Amrutha Vachanam
  • Photos
  • Astrology
  • News
  • Beliefs
  • Rituals
  • Jaggi Vasudev

എന്താണ് ഹിന്ദുത്വം

Feb 13, 2019, 02:14 PM IST
A A A

ദൈവത്തെ ആത്യന്തികമായ ഒന്നായി കാണാത്ത ഒരു സംസ്‌കാരമാണ് ഇത്. കാരണം, ഈശ്വരന്‍ എന്നത് നമ്മുടെ തന്നെ സൃഷ്ടിയാണെന്നുള്ളത് നമുക്കറിയാം.

# സദ്ഗുരു
sadhguru
X

ഞാനൊരു ഹിന്ദുവായതുകൊണ്ടും ഹിന്ദുവായി വളര്‍ന്നതുകൊണ്ടും ഈ ചോദ്യം പലപ്പോഴും എന്നോട് ചോദിക്കപ്പെട്ടിട്ടുണ്ട് - 'എന്താണ് ഹിന്ദുത്വം?' എന്ന്. എനിക്ക് എല്ലാംകൂടി കുഴഞ്ഞുമറിയും - ധാരാളം ദേവന്മാര്‍, ധാരളം ദേവതമാര്‍, ഇത്രയധികം വ്യാപ്തി... ഞാന്‍ എങ്ങനെ അവയെ വാക്കുകളില്‍ ഒതുക്കും? അതുകൊണ്ട് എന്താണ് ഹിന്ദുത്വം എന്നതിന് ഉത്തമമെന്ന് അങ്ങു കരുതുന്ന നിര്‍വ്വചനം ഞങ്ങള്‍ക്കു പറഞ്ഞുതന്നാല്‍, ഞാന്‍ വളരെ നന്ദിയുള്ളവനായിരിക്കും.

'ഹിന്ദു' എന്ന വാക്ക് എവിടെ നിന്നാണ് വന്നത്?

അത് വന്നത് 'സിന്ധു' എന്ന വാക്കില്‍ നിന്നാണ്. സിന്ധു ഒരു നദിയാണ്. സിന്ധു നദിക്കരകളിലെ നാഗരികതയെ 'സിന്ധൂനദീതട സംസ്‌കാരം' എന്നു വിളിച്ചിരുന്നു. പേര്‍ഷ്യക്കാര്‍ വന്നപ്പോള്‍ അവര്‍ക്ക് 'സിന്ധു' എന്നുച്ചരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവര്‍ 'ഇന്ദു' എന്ന് വിളിച്ചു. അങ്ങനെ അത് 'ഇന്ദു' ആയി.

കാലക്രമേണ - എനിക്കറിയില്ല ആരാണ് അതു ചെയ്തതെന്ന് - അവര്‍ അതിനെ 'ഹിന്ദു' ആക്കി.  ആയതിനാല്‍ ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ ഒരു തിരിച്ചറിവാണ്, ഒരു പരിധിവരെ ഒരു സംസ്‌കാരികമായ തിരിച്ചറിയല്‍, അത് ഒരു മതപരമായ തിരിച്ചറിയലല്ല.

ഹിന്ദു ഒരിക്കലും ഒരു സിദ്ധാന്തമോ തത്ത്വസംഹിതയോ ആയിരുന്നില്ല. അത്യധികമായും, അക്രമപരമായും മത്സരബുദ്ധിയുള്ള മതങ്ങള്‍ ഇതിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ചപ്പോള്‍  മാത്രമാണ് അവര്‍ സ്വയം സംഘടിച്ച് ഒരു മതം ആകാന്‍ ശ്രമിച്ചത്. എന്നാല്‍ ഇപ്പോഴും അവര്‍ അതില്‍ വിജയിച്ചിട്ടില്ല, എന്തുകൊണ്ടെന്നാല്‍ അതില്‍ 'ഒരു വിശ്വാസ സമ്പ്രദായം' ഇല്ല എന്നതുതന്നെ - സത്യം പറഞ്ഞാല്‍, വിശേഷണം അര്‍ഹിക്കുന്ന യാതൊരു വിശ്വാസ സമ്പ്രദായവും  ഇല്ല.

sadhguru 2

ദൈവം ഒരു പുരുഷനാണ് അല്ലെങ്കില്‍ ഒരു സ്ത്രീയാണെന്നു വിശ്വസിച്ചുകൊണ്ട് ഒരു മാതൃകാ ഹിന്ദു ആയിരിക്കാം, ദൈവം ഒരു കുരങ്ങാണ് അല്ലെങ്കില്‍ ഒരു പശു ആണെന്ന് വിശ്വസിച്ചുകൊണ്ട് ഒരു മാതൃകാ ഹിന്ദു ആയിരിക്കാം, ഒരു സര്‍പ്പത്തെ ആരാധിച്ചുകൊണ്ട് അല്ലെങ്കില്‍ ഒരു മരത്തെ ആരാധിച്ചുകൊണ്ട് ഒരു മാതൃകാഹിന്ദു ആയിരിക്കാം. ഇനി ഒന്നിനെയും ആരാധിച്ചില്ലെങ്കിലും നിങ്ങള്‍ക്കൊരു നല്ല ഹിന്ദുവാകാം.

എന്തുകൊണ്ടെന്നാല്‍ ഇത് ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഉള്ള ഒരു ഏകതയാണ്. അത് ഏതെങ്കിലുമൊരു പ്രത്യേക വിശ്വാസ പ്രമാണത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്.

ഭൂമിയുടെ ഈയൊരു പ്രത്യേക ഭാഗത്ത് കാലക്രമേണ വളര്‍ന്നുവന്ന ഈ സംസ്‌കാരം, മാനവികതയുടെ അന്തിമമായ വികസനത്തില്‍, അല്ലെങ്കില്‍ അന്തിമമായ സുസ്ഥിതിയിലാണ് അതിന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചത്. അവരെ സംബന്ധിച്ചടത്തോളം തത്ക്ഷണമായ ക്ഷേമം അത്രയധികം പ്രാധാന്യമുള്ളതായിരുന്നില്ല; അന്തിമമായ ക്ഷേമം അത്യധികം പ്രാധാന്യമുള്ളതായിത്തീര്‍ന്നു. സാധാരണയായി പറയെപ്പടുന്നത് 'ഹിന്ദു' എന്നാല്‍, അവനു ജീവിതത്തില്‍ ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളു എന്നാണ്... അവന്റെ  'മുക്തി'... അവന്റെ അന്തിമമായ മോചനം.

അന്തിമമായ മോചനം, അത് മാത്രമാണ് ഒരു ഹിന്ദുവിന്റെ ലക്ഷ്യം. അവന്റെ വ്യാപാരം, അവന്റെ തൊഴില്‍, അവന്റെ കുടുംബം എന്നിവയ്‌ക്കൊക്കെ രണ്ടാം സ്ഥാനമേയുള്ളൂ, അവയെല്ലാം അവന്റെ മോചനത്തിനുള്ള ചവിട്ടുപടികള്‍ മാത്രമായി അവന്‍ കാണുന്നു. എല്ലാം അപ്രധാനം. അവന്റെ ബന്ധങ്ങള്‍ അവന് പ്രധാനമല്ല. അവന് ഒരേ ഒരു ലക്ഷ്യം - മുക്തി. ദൈവം പോലും അവന് അവന്റെ  മുക്തി പ്രാപിക്കുന്നതിലേക്കുള്ള ഒരു ഉപകരണം മാത്രം. മറ്റാരുംതന്നെ ഇതിനെ ഈ രീതിയില്‍ നോക്കി കാണുന്നില്ല.

പൊതുവെ മറ്റെല്ലാ മതങ്ങളിലും, ദൈവമാണ് ആത്യന്തികമായ ലക്ഷ്യം. പക്ഷെ ഈ സംസ്‌കാരത്തില്‍ നാം ദൈവത്തെ പരമമായ ഒന്നായി കാണുന്നില്ല. കാരണം, ദൈവത്തെ സൃഷ്ടിച്ചത് നമ്മളാണെന്ന് നമുക്കറിയാം. നമുക്ക് എത്ര ദൈവങ്ങളെ വേണമെങ്കിലും സൃഷ്ടിക്കാം, ഏതു തരത്തിലുള്ള ദൈവങ്ങളെ വേണമെങ്കിലും സൃഷ്ടിക്കാം. നമ്മള്‍ പ്രതിഷ്ഠാപനത്തിന്റെ മുഴുവന്‍ കലയും, ശാസ്ത്രവും പഠിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു പാറയെ ദൈവമാക്കാനുള്ള കഴിവ് നമ്മുടെ ശാസ്ത്രങ്ങള്‍ക്കുണ്ട്.

നിങ്ങള്‍ ഉച്ചയ്ക്കു കോഴിയിറച്ചി കഴിച്ചു എന്നിരിക്കട്ടെ, ഒരു സായാഹ്നംകൊണ്ട് ആ ജീവന്‍ ഒരു മനുഷ്യജീവന്റെ ഭാഗമായിത്തീരുന്നു, അല്ലേ? ഡാര്‍വിന്റെ പരിണാമസിദ്ധാന്തപ്രകാരം, കോഴിയില്‍നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തിന് എത്ര ദശലക്ഷം വര്‍ഷങ്ങളെടുക്കുമെന്ന് നമുക്കറിയില്ല. എന്നാല്‍ ഒരൊറ്റ മധ്യാഹ്നംകൊണ്ട് നിങ്ങള്‍ ഒരു കോഴിയെ മനുഷ്യനായി നിങ്ങളുടെ ശരീരത്തില്‍ രൂപാന്തരപ്പെടുത്തി, അല്ലേ? ഇങ്ങനെ ഒന്നിനെ സംസ്‌കരിച്ചു മറ്റൊന്നാക്കി മാറ്റുന്ന പ്രക്രിയയെ 'ദഹനം' എന്നു പറയുന്നു.

കുറെക്കൂടി പുറകോട്ടു പോകുകയാണെങ്കില്‍...  കുറച്ചു ചാണകവും ചവറും കലര്‍ത്തി ഒരു ആപ്പിള്‍ ചെടിയുടെ ചുവട്ടില്‍ ഇട്ടാല്‍, ഒരുപക്ഷേ കുറച്ചു  മാസങ്ങള്‍ക്കുള്ളില്‍, ആ ചപ്പുചവറിന്റെ പ്രാബല്യത്താല്‍ മധുരമുള്ള ആപ്പിളുകള്‍  നിങ്ങള്‍ക്ക് ലഭിച്ചേക്കാം.

ചെളിയും ചാണകവും എന്നാല്‍ വെറും മാലിന്യത്തിന്റെ ഒരു കൂമ്പാരം, പക്ഷെ അതേ ചാണകത്തിന്റെ പ്രാബല്യത്തോടെ മരം പൂത്ത്, അതില്‍ കായ് പിടിച്ചു, പഴമായി ആവിര്‍ഭവിച്ച ആപ്പിള്‍ എത്രയധികം മധുരം പകരുന്നു, എത്രപേര്‍ക്കത് പങ്കു വയ്ക്കുന്നു? ഇതിനെയാണ് 'കൃഷി' അല്ലെങ്കില്‍ കാര്‍ഷികവൃത്തി എന്നു പറയുന്നത്.

അതുപോലെ, ഒരു കല്ലിനെ ദൈവമായി മാറ്റാം. ഈ ശാസ്ത്രത്തെ ബൃഹത്തായ രീതിയില്‍ സുക്ഷ്മനിരീക്ഷണം നടത്തി, അതീതമായ തീവ്ര ഊര്‍ജ്ജത്തിന്റെ രൂപങ്ങളെ എങ്ങനെ സൃഷ്ടിക്കാമെന്ന വിദ്യയില്‍ മനുഷ്യന്‍ വൈദഗ്ധ്യം നേടി. മനുഷ്യന്‍ ഇന്നെത്തി നില്‍ക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യയില്‍ നിന്നൊക്കെ എത്രയോ ഉയരങ്ങളിലെത്തിയിരുന്നു ആ ശാസ്ത്രം. വെറും ഒരു നിര്‍ജീവമായ രൂപത്തില്‍ ദൈവീകതയെ ആവാഹിച്ചെടുക്കുന്ന ഈ ശാസ്ത്രത്തെയാണ് പ്രതിഷ്ഠാപനം എന്നു പറയുന്നത്.

എല്ലാ മതങ്ങളും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു ദൈവം എല്ലായിടത്തും ഉണ്ട് എന്ന്. അങ്ങിനെയാണെങ്കില്‍, ഈ മരവും ദൈവമാണ്, ഈ പുഴയും ദൈവമാണ്, ആ മലയും ദൈവമാണ്. പക്ഷെ അതെല്ലാം ഒരേ വസ്തുവാണോ? കാഴ്ചയിലും പ്രവര്‍ത്തനങ്ങളിലും  അതൊരു വസ്തുവല്ല. എല്ലാ വസ്തുക്കളിലും ഉള്‍ക്കൊണ്ടിരിക്കുന്നത് ഒരേ ഊര്‍ജ്ജമാണ് എന്ന് ഇന്ന് ശാസ്ത്രം തെളിയിക്കുന്നു.

sadhguru 3

അങ്ങിനെയാണെങ്കില്‍  നിങ്ങളും ഒരു പാറയും തമ്മില്‍ എന്താണ് വ്യത്യാസം? വ്യത്യസ്ത തലങ്ങളിലുള്ള തീവ്രതയും പ്രവര്‍ത്തനവും, അല്ലേ? അതിന്റെ ആത്യന്തികമായ പ്രവര്‍ത്തനങ്ങളിലും ആത്യന്തികമായ സാധ്യതകളിലും എന്താണോ ഉള്ളത് അതിനെ നിങ്ങള്‍ 'ദൈവം' എന്നു വിളിക്കുന്നു; എന്നാല്‍ അതേ ഊര്‍ജ്ജം അതിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ അതിനെ പാറയെന്നോ കല്ലെന്നോ ഒക്കെ വിളിക്കുമായിരിക്കും.

എന്തിനെയും അതിന്റെ ആത്യന്തികമായ സാധ്യതയിലേക്ക് പരിവര്‍ത്തനം ചെയ്ത് എടുക്കുന്നതാണ് പ്രതിഷ്ഠാപനമെന്ന ശാസ്ത്രം. ഈ ശാസ്ത്രത്തെ പര്യവേക്ഷണം നടത്തി, അന്നു ജീവിച്ചിരുന്നവര്‍ ദൈവീകതയെ ദശലക്ഷക്കണക്കിന് രീതികളില്‍, അവര്‍ക്കിഷ്ടമുള്ള തരത്തിലൊക്കെ, മനുഷ്യര്‍ക്ക് ഉപകരിക്കുന്ന എല്ലാ വിധത്തിലും തരത്തിലും, ആവിഷ്‌കരിക്കാന്‍ തുടങ്ങി. എത്രയെത്ര രീതികളില്‍ ആവിഷ്‌ക്കരണം ചെയ്തിരിക്കുന്നു എന്നൊന്നു നോക്കിയാല്‍, അത് തികച്ചും അവിശ്വസനീയമായി തോന്നിയേക്കാം.

നിര്‍ഭാഗ്യവശാല്‍, ഇന്ത്യയില്‍ ജീവിക്കുന്നവര്‍ പോലും ഈ വക കാര്യങ്ങളെ സൂക്ഷ്മമായി പരിശോധിച്ചിട്ടില്ല, പഠിച്ചിട്ടില്ല. ഈ പുരാതന ശാസ്ത്രവും അതിന്റെ സവിശേഷതകളും ഇപ്പോള്‍ നമുക്ക്  വലിയതോതില്‍ നഷ്ടമായിരിക്കുന്നു - നമ്മുടെ പല ആചാരങ്ങളും എന്തിനുവേണ്ടി നിലവില്‍ വന്നു, എന്തിനു വേണ്ടിയായിരുന്നു അവയെ വികസിപ്പിച്ചെടുത്തത്എന്നുള്ളവ.

നമ്മള്‍ ഇരിക്കുന്ന രീതി, ഭക്ഷണം കഴിക്കുന്ന രീതി, ഉറങ്ങാന്‍ കിടക്കുന്ന രീതി, ഉണര്‍ന്നെഴുന്നേല്‍ക്കുന്ന രീതി, എല്ലാത്തിനും പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. നിങ്ങള്‍ ഈ സംസ്‌കാരത്തിന്റെ അഗാധതലങ്ങളിലേക്ക് പര്യവേക്ഷണം നടത്തിയാല്‍, മറ്റൊരിടത്തും മനുഷ്യരാശി മനുഷ്യന്റെ ആന്തരിക സുസ്ഥിതിക്കുവേണ്ടി ഇത്രയധികം സമയവും, ഊര്‍ജ്ജവും ഒരിക്കലും മുടക്കിയിട്ടില്ല എന്നു കാണാം - ഇതെല്ലാം തികച്ചും വിസ്മയകരമായതാണ്!  

'ഹിന്ദു ജീവിതരീതി' എന്നാല്‍ അര്‍ത്ഥമാക്കുന്നത് എല്ലാവര്‍ക്കും അവരവര്‍ക്കു യോജിച്ച രീത്തിയിലുള്ള മതം ആകാമെന്നാണ്. അതായത്, നിങ്ങളുടെ കുടുംബത്തില്‍ അഞ്ചംഗങ്ങള്‍ ഉണ്ടെങ്കില്‍, അഞ്ചുപേര്‍ക്കും അവരുടെ സ്വന്തം മതം ആകാം. നിങ്ങള്‍ക്ക് വേണമെങ്കില്‍ കുരങ്ങിനെ ആരാധിക്കാം, മറ്റൊരാള്‍ക്ക് സര്‍പ്പത്തെ ആരാധിക്കാം, വേറൊരാള്‍ക്ക് പശുവിനെ ആരാധിക്കാം, ഇനിയൊരാള്‍ക്ക് മരത്തെ ആരാധിക്കാം, അവരവരുടെ ഇഷ്ടംപോലെ.

വേണമെങ്കില്‍ ഒരു പുതിയ ആരാധനാ മൂര്‍ത്തിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കാം. ഒരാള്‍ക്ക് എന്തുമായാണോ ബന്ധപ്പെടാന്‍ കഴിയുന്നത്, അയാള്‍ക്കതിനെ ആരാധിക്കാ. ഇനി അതല്ല, ഒരാള്‍ക്ക് ആരാധനയുടെ ആവശ്യമേയില്ല എന്നു തോന്നുന്നുവെങ്കില്‍, അയാള്‍ക്കങ്ങിനെയും ആകാം. എന്നിരുന്നാലും അയാള്‍ നല്ലൊരു ഹിന്ദുവാണ്.

sadhguru 4

ഈ സ്വാതന്ത്ര്യവും വിശാലമനസ്ഥിതിയും ആണ് ഇന്ന് നമുക്ക് ഈ ലോകത്ത് വേണ്ടത്. സംഘര്‍ഷങ്ങള്‍ എപ്പോഴും നല്ലതും ചീത്തയും തമ്മിലാണെന്നാണ് പ്രകടിപ്പിച്ചിട്ടുള്ളത്, എന്നാല്‍ അതങ്ങിനെയല്ല. സംഘര്‍ഷം എപ്പോഴും ഒരാളുടെ വിശ്വാസവും മറ്റൊരാളുടെ വിശ്വാസവും തമ്മിലുള്ളതാണ്.

ആദ്യമായി, എന്തുകൊണ്ടാണ് നിങ്ങള്‍ എന്തിനെയെങ്കിലും വിശ്വസിക്കുന്നത്? നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളെ, 'അറിയില്ല' എന്ന് സമ്മതിക്കാനുള്ള അടിസ്ഥാനപരമായ ആത്മാര്‍ത്ഥത നിങ്ങള്‍ക്ക് എവിടെയോ നഷ്ടപ്പെട്ടു പോയതുകൊണ്ട്, അല്ലേ? 'എനിക്ക് അറിയില്ല' എന്ന സത്യാവസ്ഥയുമായി പൊരുത്തപ്പെട്ടു പോകാനായാല്‍, നിങ്ങള്‍ക്ക് പിന്നെ മറ്റാരുമായും പൊരുതാനാവില്ല. നിങ്ങള്‍ 'ഇത് ഇന്നതാണ്' എന്നു വിശ്വസിക്കുമ്പോഴേ അവിടെ ഭിന്നമായ അഭിപ്രായങ്ങള്‍ക്ക് ഇടമുള്ളു. വിശ്വാസം നിങ്ങള്‍ക്ക് ഒരുതരം അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസവും ഉറപ്പും തരുന്നു.

കഴമ്പില്ലാത്ത ആത്മവിശ്വാസം മാരകമാണ്. ജീവിതത്തില്‍ അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസത്തിന്റെ ആവശ്യമില്ല, നിങ്ങള്‍ക്കു വേണ്ടത് വ്യക്തതയാണ്, സമ്പൂര്‍ണ്ണമായ വ്യക്തത!

ഇന്ത്യയിലെ അദ്ധ്യാത്മദര്‍ശനത്തെ സൂക്ഷ്മമായി പരിശോധിച്ചാല്‍, ഭൂമിയെന്ന ഈ ഗ്രഹത്തില്‍ തന്നെയാണ് ഇതൊക്കെ സംഭവിച്ചുവെന്നത് വിശ്വസിക്കാന്‍പോലും  കഴിയില്ല, അത്രയ്ക്കും  അഭൂതപൂര്‍വമായ വികസനങ്ങള്‍! ഇത് ഉതിര്‍ത്തു വന്നത് വിശ്വാസ പ്രമാണങ്ങളില്‍ നിന്നല്ല, ഇത് ഒരു ശാസ്ത്രമായി ആവിര്‍ഭവിച്ചു. ഈ കാരണം കൊണ്ടുതന്നെ 'ഹിന്ദു' എന്നതിനെ ഒരു മതം എന്ന് പറയാന്‍  കഴിയില്ല.

അതൊരു ജീവിത രീതിയാണ്, ഒരു സംസ്‌കാരമാണ്, ഭൂമിശാസ്ത്രപരമായ ഒരു ഐക്യമാണ്. അത്യധികമായ മത്സരം കാരണം അത് ഒരു മതമായി സംഘടിപ്പിക്കാന്‍ തീവ്രമായ ശ്രമങ്ങള്‍ നടക്കുന്നു. എന്നാല്‍ അവരതില്‍ വിജയിക്കില്ല. കാരണം, നേരത്തേ ഞാന്‍ സൂചിപ്പിച്ചതുപോലെ, എല്ലാവരെയും സംഘടിപ്പിക്കാനുതകുന്ന ഒരൊറ്റ വിശ്വാസ പ്രമാണം ഇവിടെയില്ല.

Content Highlights: What is hindutva Sadhguru jaggi vasudev 

PRINT
EMAIL
COMMENT
Next Story

ധര്‍മാത്മാവാകുന്നതും മതാനുഷ്ഠാനങ്ങള്‍ അനുഷ്ഠിക്കുന്നതും തമ്മിലുള്ള വ്യത്യാസം

ചോദ്യം: സദ്ഗുരു, അടുത്തകാലത്തായിട്ട് നമ്മുടെ രാജ്യവും സമൂഹവും പലതരം തര്‍ക്കങ്ങളില്‍ .. 

Read More
 

Related Articles

പഴനിയില്‍ പോയി തലമുണ്ഡനം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആശ്രയമായി വിലങ്ങറ ക്ഷേത്രം
Videos |
Features |
എല്ലാവരും സഹോദരർ
Spirituality |
എന്റെ അദ്വൈതാനുഭവം
Spirituality |
തുലാക്കൂറുകാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഏറെ- അറിയാം നിങ്ങളുടെ ഈ ആഴ്ച
 
More from this section
shiva
ശിവന്‍ എന്ന മഹാദേവന്‍
Prayer
ധര്‍മാത്മാവാകുന്നതും മതാനുഷ്ഠാനങ്ങള്‍ അനുഷ്ഠിക്കുന്നതും തമ്മിലുള്ള വ്യത്യാസം
yoga
എങ്ങനെ നിശ്ചലനായിരിക്കാം
sadguru
യുക്തിയില്‍ നിന്ന് ജീവിതമെന്ന മഹാത്ഭുതത്തിലേക്ക്
Sadhguru
പരിമിതികളെ മറികടക്കാം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.