മിസ്റ്റിസിസം (ധ്യാനത്തിലൂടെയും   അദ്ധ്യാത്മ ദര്‍ശനത്തിലൂടെയും ഈശ്വരാനുഭൂതി കൈവരുത്തുന്ന  വിദ്യ ) എന്നാല്‍ നിങ്ങള്‍ക്ക് ഇതുവരെ  ഇല്ലാതിരുന്ന അറിവുകളുടെയും     അനുഭൂതികളുടെയും വിശകലനമാണ്.  ഇത്തരം വിശകലനങ്ങള്‍ നടത്തുവാന്‍  സഹായിക്കുന്ന പലതരം  അനുഷ്ഠാനമുറകളുണ്ട്. ഇത്തരം  അനുഷ്ഠാനങ്ങള്‍ ആകര്‍ഷകങ്ങളാണ്; എന്നാല്‍ ശരിയായ വിശ്വാസത്തോടെ  ചെയ്തില്ലെങ്കില്‍ അവ  ചൂഷണത്തിനുള്ള മാര്‍ഗ്ഗമായിത്തത്തീരാന്‍ സാധ്യതയുണ്ട്. അനുഷ്ഠാനമെന്നാല്‍ പൂജ  എന്ന് മാത്രമല്ല. നമ്മുടെ രാജ്യത്ത്  വളരെ സങ്കിര്‍ണ്ണവും അത്ഭുതകരവുമായ  അനുഷ്ഠാനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അനാസ്ഥയും, ദുരുപയോഗവും  മൂലം അവയെല്ലാം നഷ്ട്ടപ്പെട്ടു. 
 
ഉദാഹരണത്തിന് കാശിയാണ് ഈ  പ്രപഞ്ചത്തിലെ ഏറ്റവും പുരാതനമായ   മനുഷ്യവാസമുള്ള നഗരം. മാര്‍ക്ക്  ടൈ്വന്‍ പറഞ്ഞിട്ടുണ്ട്,'ബനാറസ്  ചരിത്രത്തെക്കാള്‍ പഴയതാണ്; പാരമ്പര്യത്തേക്കാള്‍ പുരാതനമാണ്, ഇതിഹാസങ്ങളേക്കാള്‍ പ്രാചീനമാണ്; കണ്ടാലോ ഇവയെല്ലാം കൂട്ടി ചേര്‍ത്തതിനെക്കാള്‍ രണ്ടിരട്ടി  പഴക്കമുള്ളതാണ്.' ആദിയോഗിയായ ശിവന്‍ പോലും ആ  നഗരത്തെ അത്രമാത്രം  ഇഷ്ട്ടപ്പെട്ടതുകൊണ്ട് അവിടം വിട്ടു   പോകാന്‍ ഇഷ്ടപ്പെട്ടില്ല. മുന്‍പ്  അദ്ദേഹം കൈലാസത്തിലും  പരിസരപ്രദേശങ്ങളിലുമാണ്  പാര്‍ത്തിരുന്നത്. പിന്നീട് അദ്ദേഹം    ഒരു രാജകുമാരിയെ വിവാഹം കഴിച്ചു. ആ രാജകുമാരിക്ക് കൂടുതല്‍  സൗകര്യങ്ങളുള്ള  വാസസ്ഥലത്തിനുവേണ്ടി അദ്ദേഹം  ബദരീനാദിലെത്തി. പക്ഷെ കുറച്ച്  കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആ വീട്  നഷ്ട്ടപ്പെട്ട.
 
ചൂടുള്ള ഉറവകളുള്ളതിനാലാണ്  ശിവനും പാര്‍വതിയും ബദരീനാദില്‍  താമസമാക്കിയത്. സമുദ്ര നിരപ്പില്‍  നിന്ന് 10,800 അടി ഉയരത്തിലായതിനാല്‍ അവിടെ തണുപ്പ്  കൂടുതലായിരുന്നു. ഒരു ദിവസം അവര്‍ ചൂടുറവയില്‍ കുളിച്ച് വന്നപ്പോള്‍ വീടിനു മുന്‍പില്‍  സുന്ദരനായ ഒരു കുഞ്ഞ്  കിടക്കുന്നതു  കണ്ടു. ശിവന് മനുഷ്യബീജം   ഇല്ലാത്തതിനാല്‍ മനുഷ്യസ്ത്രീയായ  തനിക്ക് കുഞ്ഞുങ്ങളുണ്ടാകാന്‍  സാധ്യതയില്ലെന്ന ഒരു ദുഃഖം   പാര്‍വ്വതിക്ക് ഉണ്ടായിരുന്നു. അതിന്റെ  വിഷമത്തിലാണ് പാര്‍വതി  ഗണപതിയെ സൃഷ്ടിച്ചതും ആറു    കുട്ടികളുടെ അവശിഷ്ടത്തില്‍ നിന്ന്  കാര്‍ത്തികേയനെ ഉണ്ടാക്കിയതും .
 
സുന്ദരനായ ഈ കുട്ടിയെ  പടിവാതില്‍ക്കല്‍ കണ്ടപ്പോള്‍  പാര്‍വതിയുടെ മാതൃത്വമുണര്‍ന്നു; കുട്ടിയെ എടുക്കാനായി  മുന്നോട്ട്  നടന്നു.  'വേണ്ട, ആ കുട്ടിയെ  എടുക്കണ്ട. 11,000 അടി ഉയരത്തില്‍  തനിയെ ഒരു കുട്ടി എത്തിയിട്ടുണ്ടെങ്കില്‍ അവന്‍ അത്ര നല്ലവനാകില്ല.  ഇവിടെയാരെയും കാണുന്നില്ല; ഇവന്റെ  മാതാപിതാക്കളുടെ  കാല്‍പ്പാടുകളൊന്നും മഞ്ഞില്‍  കാണുന്നില്ല. ഇവന്‍ എങ്ങനെ തനിച്ച് നമ്മുടെ പടിക്കല്‍ വന്നു  ചേര്‍ന്നു? അവനെ ഉപേക്ഷിച്ചേക്കൂ', ശിവന്‍ പറഞ്ഞു. പാര്‍വതി ചോദിച്ചു,' നിങ്ങള്‍ക്ക് എങ്ങിനെ ഇത് പറയാന്‍  കഴിയുന്നു? ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച്  ഏറ്റവും സുന്ദരനായ കുട്ടി'. പാര്‍വതി  കുട്ടിയെ എടുത്ത് വീട്ടിലേക്ക്  കൊണ്ടുപോയി. അടുത്ത ദിവസം  അവര്‍ കുളി കഴിഞ്ഞ് വന്നപ്പോള്‍  കുട്ടി  വാതില്‍ അകത്തുനിന്നും കുറ്റിയിട്ടിരുന്നു. രണ്ടുപേരെയും അകത്ത്  കയറുവാന്‍ സമ്മതിച്ചില്ല .
 
പാര്‍വതിക്ക് സംശയമായി.'കുഞ്ഞിനെങ്ങിനെ  വാതില്‍  കുറ്റിയിടാനാകും?' ശിവന്‍ പറഞ്ഞു ,'11,000 അടി ഉയരത്തില്‍ തനിച്ച്  വരാന്‍  കഴിയുന്ന കുട്ടിക്ക് എന്ത് വേണമെങ്കിലും ചെയ്യാം. എന്തായാലും നമ്മള്‍   ഈ വീടു വിട്ട് പോകണം. നമുക്കിറങ്ങാം.' 'പക്ഷെ ഇത് നമ്മുടെ വീടല്ലേ ?'പാര്‍വതി ചോദിച്ചു. 'അങ്ങിനെ  ആയിരുന്നിരിക്കാം, നമ്മള്‍  ചീത്ത  ആളുകളെ അകത്ത് കയറ്റിയതുകൊണ്ട്  ഇനി അത് നമ്മുടേതല്ല. മുക്ക്  പോകാം'. അവര്‍  കാന്തിസരോവരത്തിലേക്ക് മാറി. സമുദ്ര നിരപ്പില്‍ നിന്നും 12,700 അടി ഉയരത്തിലായിരുന്നു അത്.
 
വീട്ടിനകത്ത് കയറി ശിവനെ  പുറത്താക്കിയത് വിഷ്ണുവായിരുന്നു. വിഷ്ണു വിചാരിച്ചു, 'ഒരു  യോഗിക്ക്  എവിടെയായാലും ഒന്നുപോലെയല്ലേ? ശിവന് എവിടെയായാലും ഒന്നുപോലെ   തന്നെ. പക്ഷെ എനിക്കോ? എനിക്കിവിടെ നില്‍ക്കണം'. ശിവന് ഇതെല്ലാം അറിയാമായിരുന്നു. തുകൊണ്ടാണ് അവര്‍ കേദാറിനടുത്ത്  കാന്തിസരോവറിലേക്ക് പോയത്. കുറച്ച്  കാലത്തിനു ശേഷം  കാന്തിസരോവറിലും തണുപ്പ് കൂടുതലായി. കൈലാസത്തില്‍ നിന്ന് അവര്‍  മാനസരോവറിലേക്ക് വന്നു, അവിടന്ന്  ബദരീനാദിലേക്ക്, പിന്നീട്  കേദാര്‍നാദിലേക്ക്. എന്നിട്ടും രാജകുമാരിയുടെ  തണുപ്പിനെക്കുറിച്ചും  ഏകാന്തതയെക്കുറിച്ചുമുള്ള  പരാതി  മാറിയില്ല.
 
kashiഅപ്പോള്‍ ശിവന്‍  തീരുമാനിച്ചു  - തണുപ്പുകാലത്ത് കാശിയില്‍പോയി  താമസിക്കാം . ഇത്രയും  മനോഹരമായ   ഒരു പട്ടണം,  12,000 ത്തിനും 15,000 ത്തിനും വര്‍ഷങ്ങള്‍ക്കുമുമ്പേ  പണിയുവാന്‍  സാധിക്കുമെന്ന്  ആരും  ചിന്തിച്ചിരിക്കുകയില്ല. വളരെ  ഗംഭീരമായ ഒരു നഗര നിര്‍മാണ  പദ്ധതിയാണ് അവിടെ നമ്മള്‍  കാണുന്നത്. ആത്മീയ വിഷയങ്ങള്‍, ശാസ്ത്രം, ഗണിതശാസ്ത്രം, സംഗീതം ,ജ്യോതിശാസ്ത്രം എന്നിവയിലെല്ലാം  ഉള്ള അസാമാന്യ പ്രതിഭകള്‍ ഒരിടത്ത്  സമ്മേളിച്ച്. അത് വിദ്യയുടെയും  വിദ്യാഭ്യാസത്തിന്റെയും  വേദിയായിത്തീര്‍ന്നിരുന്നു. അവിടത്തെ  ബൗദ്ധിക വീര്യവും, സംഗീതവും, ആളുകളുമായുള്ള ഇടപെടലും, നഗരത്തിന്റെ രൂപകല്‍പ്പനയും ശിവന് വളരെ സന്തോഷം പ്രദാനം ചെയ്തു. കാശിയെ അത്രയും സ്‌നേഹിച്ച ശിവന്‍  അവിടം വിട്ടു പോകാന്‍ തയ്യാറായില്ല.
 
വേറൊരു കഥയനുസരിച്ച് ശിവന്‍  കാശിയിലേക്ക് വരുന്നത് ദിവ്യ ദത്ത  രാജാവിന് സമ്മതമായിരുന്നില്ല . എന്തെന്നാല്‍ അദ്ദേഹം വന്നുകഴിഞ്ഞാല്‍  താനാകില്ല അവിടത്തെ ശ്രദ്ധാകേന്ദ്രം  എന്ന് രാജാവിന് അറിയാമായിരുന്നു .രാജാവ് തന്റെ അഭിപ്രായം  വ്യക്തമാക്കി. 'പ്രജകളെല്ലാം രാജാവിനെ   ബഹുമാനിച്ചാല്‍ മാത്രമേ ശരിയായി  രാജ്യം ഭരിക്കുവാന്‍ സാധിക്കുകയുള്ളു .  ഞാന്‍ ഇവിടം ഭരിക്കണമെങ്കില്‍ ശിവന്‍  ഇവിടെ വരുവാന്‍ പാടില്ല. അദ്ദേഹം  ഇവിടെ വന്നാല്‍ ഞാന്‍ ഇവിടം വിട്ടു  പോകും. '
 
ശിവന്‍ തന്റെ ഭൂതഗണങ്ങളില്‍  രണ്ടുപേരെ രാജാവിനെ എങ്ങിനെ  അവിടെനിന്നും പുറത്താക്കാമെന്ന്  കണ്ടുപിടിക്കാന്‍ പറഞ്ഞയച്ചു. ഈ  രണ്ടുപേര്‍ക്കും കാശി വളരെ  ഇഷ്ട്ടപ്പെട്ടു. അതുകൊണ്ട് അവര്‍  പട്ടണത്തിനു തൊട്ടു പുറത്ത്  താമസമാക്കി. ശിവന്റെ അടുത്തേക്ക് അവര്‍  തിരിച്ചു പോയില്ല. ശിവന്‍  രണ്ടുപേരെക്കൂടി അയച്ചു; അവരും  തിരിച്ചു വന്നില്ല. ഇന്നും കാശിയുടെ  നാല് മൂലകളില്‍ ഗണസ്ഥാനങ്ങളുണ്ട്. അവിടെ ഈ നാല് ഭൂതഗണങ്ങളാണ്  ഇരിക്കുന്നത്. ശിവന്‍ ഗണപതിയേയും, കുബേരനെയും അയച്ചു; ആരും  തിരിച്ചു വന്നില്ല. അവസാനം  ശിവന്‍തന്നെ കാശിയിലെത്തി. അദ്ദേഹത്തിനും  തിരിച്ചുവരണമെന്ന് തോന്നിയില്ല. ഇതെല്ലാം  പറഞ്ഞത് കാശിയുടെ  ആകര്‍ഷണീയത കാണിക്കുവാനാണ് . അഗസ്ത്യമുനിയോട് കാശി വിട്ട്  തെക്കുഭാഗത്തേക്ക് പോകുവാന്‍  ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം  നൂറിലധികം ശ്ലോകങ്ങളുള്ള ഒരു പദ്യമാണ് ആ പട്ടണത്തിന്റെ ഭംഗിയും  അവിടം വിട്ടുപോകുവാനുള്ള  വേദനയും വിവരിച്ചുകൊണ്ട് എഴുതിയത്. 
 
ആ നഗരത്തിന്റെ ചില നിര്‍മ്മിതികള്‍  ശാസ്ത്രത്തിലധിഷ്ഠിതമാണ്. പുരാതനകാലത്തെ കാശിയല്ല ഇന്നത്തെ കാശി. നാശോന്മുഖവും, വൃത്തിഹീനവുമാണ് ഈ നഗരം ഇന്ന്.  കൂടാതെ നഗരത്തിന്റെ ആസൂത്രണവും  താറുമാറായിരിക്കുന്നു കാശിയുടെ  കേന്ദ്രം ഒരു ശക്തമായ  ഊര്‍ജ്ജസ്രോതസ്സായിരുന്നു. അത്  പ്രകാശത്തിന്റെ ഒരു ഗോപുരം തന്നെ  സൃഷ്ടിച്ചിരുന്നു. എത്രയോ  സന്യാസിമാരും, ഋഷികളും ഈ  പ്രകാശ ഗോപുരത്തെപ്പറ്റിയും  യഥാര്‍ത്ഥകാശി എന്നത്  നഗരത്തിന്റെ  മുകളില്‍ നിന്ന് വരുന്ന ഒരു  ഊര്‍ജ്ജമാണെന്നതിനെക്കുറിച്ചും  പറഞ്ഞിട്ടുണ്ട്. ഇന്നും ആ  ഭാഗം  അതുപോലെതന്നെ നിലനില്‍ക്കുന്നുണ്ട്. പക്ഷെ അതിന്റെ അടിത്തറയും  പ്രധാനപ്പെട്ട അമ്പലവും  നശിച്ചുപോയി.
 
നിങ്ങള്‍  കാശിയിലേക്ക്  പോയില്ലെങ്കിലും ആ നഗരത്തിന്റെ പഴയ രൂപരേഖ  ഒന്ന് പരിശോധിച്ച് നോക്കു. അത്  സങ്കീര്‍ണ്ണവും അതേസമയം   ക്ഷേത്രഗണിതപ്രകാരം കുറ്റമറ്റതുമായിരുന്നു. ഇന്ന് അതെല്ലാം നശിച്ചുപോയി . അമ്പലത്തിന്റെ ഇന്നത്തെ  സ്ഥിതിയെക്കുറിച്ചും അതിന്റെ  നടത്തിപ്പിനെക്കുറിച്ചും ഒന്നും  പറയാതിരിക്കുകയാണ് നല്ലത്. അമ്പലത്തിന്റെ പകുതി, മുക്കാല്‍ ഭാഗം  തന്നെ ഒരു മുസ്ലിം പള്ളിയായി മാറി.  അവിടെ എപ്പോഴും സംഘര്‍ഷാവസ്ഥ  നിലനില്‍ക്കുന്നതുകൊണ്ട്  വളരെയധികം പോലീസുകാരുണ്ട്. അവര്‍  എല്ലാവരെയും പരിശോധിക്കുന്നുമുണ്ട് .  ഇത് കടന്ന് നിങ്ങള്‍  ക്ഷേത്രത്തില്‍  എത്തിയാല്‍ പൂജാരികള്‍ നിങ്ങളെ  പിടികൂടും. നിങ്ങള്‍ അവിടെ  നിന്നാലും  ഇരുന്നാലും അവര്‍ പണത്തിനായി  നിലവിളിച്ചുകൊണ്ടേയിരിക്കും  - പണ്ടത്തെ സ്റ്റോക്ക് മാര്‍ക്കറ്റ് പോലെ. ഒരമ്പലത്തില്‍  ചെയ്യാവുന്ന  എല്ലാ  തെറ്റുകളും അവിടെ നടക്കുന്നുണ്ട്. പക്ഷെ  ഒന്ന് മാത്രം നിങ്ങള്‍ കാണാന്‍  ശ്രമിക്കണം. വൈകുന്നേരം  ഏഴരയോടടുപ്പിച്ച് നടക്കുന്ന  സപ്തര്‍ഷി ആരതി.
 
സപ്തര്‍ഷികളെ എല്ലാം പഠിപ്പിച്ച്   അവരെ ജ്ഞാനികളാക്കിയതിനു ശേഷം ശിവന്‍ അവരെ ജ്ഞാനം  പ്രചരിപ്പിക്കുന്നതിനായി ലോകത്തിന്റെ  നാനാ ഭാഗങ്ങളിലേക്കും അയച്ചു. പോകുന്നതിനുമുമ്പ് അവര്‍ തങ്ങളുടെ  സങ്കടം അദ്ദേഹത്തെ അറിയിച്ചു. ' ഇപ്പോള്‍ ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍  പിന്നീട് ഒരിക്കലും അങ്ങയെ നേരിട്ട്  കാണുവാന്‍ സാധിച്ചേക്കില്ല. ഞങ്ങള്‍ക്ക്  ആവശ്യമുള്ളപ്പോള്‍ അങ്ങയെ  എങ്ങനെ കാണുവാന്‍ കഴിയും?' ശിവന്‍  അവര്‍ക്ക് ഒരു എളുപ്പവഴി പറഞ്ഞു  കൊടുത്തു. അതാണ് ഇന്നും  തുടര്‍ന്നുകൊണ്ടിരിക്കുന്ന സപ്തര്‍ഷി  ആരതി. ഇത്  നടത്തുന്ന    പൂജാരിമാര്‍ക്ക് അതിന്റെ ശാസ്ത്രം  അറിവില്ലായിരിക്കാം. പക്ഷെ അവര്‍  അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അവര്‍ അതുവഴി  ഊര്‍ജ്ജത്തിന്റെ  ഒരു  കൂമ്പാരം ഉണ്ടാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
 
Ritualവേണമെങ്കില്‍ നമുക്ക് അത്  ഇവിടെയും ചെയ്യാം. പക്ഷെ അതിന് ഒരു  പ്രത്യേക കഴിവ് ആവശ്യമാണ്. ഈ  പൂജാരിമാര്‍ക്ക് അതിനുള്ള അറിവോ  ശക്തിയോ ഇല്ല. എന്നാല്‍ അവര്‍ക്ക്  അതിനുള്ള ഒരു പ്രത്യേക  സമ്പ്രദായമുണ്ട്. അതാണ് അനുഷ്ഠാനമുറ. ഒട്ടും അറിവില്ലാത്ത ഒരാള്‍ നടത്തിയാലും,  ശരിയായ വിധത്തില്‍ നടത്തിയാല്‍   അതിന്റെ ഫലം ലഭിക്കും. എന്തെന്നാല്‍  അത് സാങ്കേതിക ശാസ്ത്രമാണ് . സാധനയോ, പ്രത്യേകമായ ഊര്‍ജ്ജമോ ഇല്ലാത്ത പൂജാരികള്‍ ഈ  അമ്പലത്തില്‍ ഒരു  മണിക്കൂര്‍കൊണ്ടുണ്ടാക്കുന്ന ഊര്‍ജ്ജം  അത്ഭുതാവഹമാണ്. ചില യോഗികള്‍ക്ക് ഇത്  സാധിക്കും. പക്ഷെ പൂജാരിമാര്‍ ഇത് ചെയ്യുന്നത്  വേറെ  ഒരിടത്തും  കണ്ടിട്ടില്ല.  കാശിയില്‍ പോയതിനു ശേഷം എനിക്ക്  പൂജാരിമാരോട് ബഹുമാനമുണ്ട്. ഒന്നുമില്ലെങ്കിലും അവര്‍ ആ  സമ്പ്രദായം  നിലനിര്‍ത്തിക്കൊണ്ട്  പോകുന്നുണ്ടല്ലോ. അവര്‍ സ്വയം നന്നായില്ല, അവര്‍ക്ക് പാവനമെന്നു തോന്നിയതിനെ  അവര്‍ സംരക്ഷിച്ചു. അത് ഇന്നും  ഗംഭീരമായി നിലനില്‍ക്കുന്നു. 
 
രാത്രിയില്‍ 'ശയന ആരതി 'യുമുണ്ട്. അത് വളരെ സുന്ദരമാണ്. ഒരിക്കല്‍ അത് കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ശിവനെ ഉറക്കാന്‍ എത്ര ശബ്ദമെടുക്കണമെന്ന്. ഇതാണ് അനുഷ്ഠാനത്തിന്റെ ശക്തി. എത്ര ആളുകള്‍ക്കുവേണ്ടിയും, അവര്‍ക്ക് അതിനെക്കുറിച്ച് യാതൊരു  ജ്ഞാനവുമില്ലെങ്കിലും, അത്  അനുഷ്ഠിക്കാം. നേരെമറിച്ച്  ആത്മീയമായ എന്തെങ്കിലും ചെയ്യുന്നത്  കൂടുതല്‍ പവിത്രവും  സുരക്ഷിതവുമാണെങ്കിലും, ആളുകളെ  അതിനായി തയ്യാറാക്കേണ്ടതുണ്ട്. അനുഷ്ഠാനത്തിന് ഇത്തരം ഒരുക്കങ്ങള്‍ ആവശ്യമില്ല, ഒരു നാടിനു മുഴുവന്‍   വേണ്ടി അത് അനുഷ്ഠിക്കാം.  കോടിക്കണക്കിന് അറിവില്ലാത്ത  ആളുകളായിരിക്കാം; എന്നാലും അവര്‍  അവിടെ ഇരുന്നാല്‍ അതിന്റെ ഗുണം  അവര്‍ക്ക് ലഭിക്കും. എന്നിരുന്നാലും  അനുഷ്ഠാനം ചെയ്യുന്ന ആള്‍ക്ക്  ആര്‍ജ്ജവമില്ലെങ്കില്‍ അത് ചൂഷണത്തിനുള്ള ഒരു മാര്‍ഗ്ഗമാകും. 
 
ആന്തരികമായ ചര്യകളിലൂടെ ഈ ലോകത്തിനപ്പുറമുള്ളതിനെ തിരയുന്നതാണ് നല്ലത്. പക്ഷെ അതിനു വളരെയേറെ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. വേഗത്തിലുള്ള പ്രചാരണമാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ബാഹ്യമായ സാങ്കേതിക വിദ്യകളും പ്രക്രിയകളും ഉണ്ട്. അവയെ അനുഷ്ഠാനങ്ങള്‍  എന്നതിനേക്കാള്‍ പ്രക്രിയകള്‍ എന്ന് വിളിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ  അഭിപ്രായം. ഒരാള്‍ക്കൂട്ടത്തിനുവേണ്ടി ഇത് നടപ്പാക്കാന്‍ സാധിക്കും. പക്ഷെ അത്യന്തം സത്യസന്ധമായിട്ടായിരിക്കണം അത് ചെയ്യുന്നത്. മൂന്നു കൊല്ലമായിട്ടേ ഞങ്ങള്‍ ഇഷ സെന്ററില്‍ അനുഷ്ഠാനങ്ങള്‍ തുടങ്ങിയിട്ടുള്ളു. അങ്ങെയറ്റം സത്യസന്ധരായിട്ടുള്ളവരാണ് ഞങ്ങളോടോപ്പമുള്ളത് എന്നതുകൊണ്ട് അവര്‍ ഒരിക്കലും അവരുടെ  ജീവിതലക്ഷ്യം മറക്കുകയില്ല.
 
ritualബാഹ്യമായി എന്തെല്ലാം ചെയ്താലും മനുഷ്യരുടെ ജീവിതത്തെ സ്പര്‍ശിച്ചാല്‍ മാത്രമേ അതിന് എന്തെങ്കിലും അര്‍ത്ഥം ഉണ്ടാകുകയുള്ളു. സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മനുഷ്യരുടെ മനസ്സിനെ ഏറ്റവും അപ്രതീക്ഷിതമായ വിധത്തില്‍ തൊട്ടുണര്‍ത്താന്‍ പറ്റിയ  ഉപകരണങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് തരാം. മറ്റൊരാളെ സ്വാധീനിക്കാന്‍ പറ്റുന്നവന്റെ കൈകള്‍ പരിശുദ്ധമായിരിക്കണം. നിങ്ങള്‍ മുറ്റം  അടിച്ചുവാരുകയാണെങ്കില്‍ നിങ്ങള്‍ കൈ കഴുകിയോ എന്ന്  ആരും ചോദിക്കുകയില്ല . കൈകളില്‍ അഴുക്കുണ്ടെങ്കിലും തരക്കേടില്ല. നിങ്ങള്‍ ഭക്ഷണം  വിളമ്പുകയാണെങ്കില്‍ നിങ്ങള്‍ കൈ കഴുകിയോ എന്നറിയുവാന്‍ മറ്റുള്ളവര്‍ക്ക് താല്പര്യമുണ്ടായിരിക്കും. 
 
നിങ്ങള്‍ ഒരു അമ്പലത്തിനകത്താണെങ്കില്‍ നിങ്ങള്‍ കുളിച്ചോ എന്നറിയുവാനും താല്പര്യമുണ്ടായിരിക്കും. നിങ്ങള്‍ ഒരു ശസ്ത്രക്രിയ ചെയ്യുവാന്‍  തയ്യാറാവുകയാണെങ്കില്‍ നിങ്ങള്‍ കൈ കഴുകിയോ എന്നും അണുവിമുക്തമാക്കിയോ എന്നും തീര്‍ച്ചയായും അറിയണം. മറ്റൊരാളോട് എത്ര കൂടുതല്‍ അടുക്കുന്നുവോ അത്രമാത്രം പരിശുദ്ധി നിങ്ങള്‍ക്കുണ്ടായിരിക്കണം. അവനവനെക്കുറിച്ചാണ് നിങ്ങളുടെ ചിന്തകള്‍ എന്നുണ്ടെങ്കില്‍ നിങ്ങളൊരിക്കലും  മറ്റൊരാളെ സ്വാധീനിക്കാന്‍ പാടില്ല. ഇത്തരമൊരു ചിന്ത നിങ്ങളുടെ മനസ്സില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ മനസ്സിനെ സ്വാധീനിക്കാം; അത്  നിങ്ങള്‍ ചെയ്യുക തന്നെ വേണം. കോടിക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ ആവശ്യമുണ്ട്; എന്തെന്നാല്‍ അവരെ യാതൊന്നും ഇതുവരെ സ്പര്‍ശിച്ചിട്ടില്ല. ഇത്തരമൊരു സ്പര്‍ശനം അനുഭവിച്ചില്ലെങ്കില്‍ അവര്‍ വെറും ദേഹങ്ങളായിരിക്കും; ഒരിക്കലും മനുഷ്യനാവില്ല.