ചോദ്യം :- ഭൂമിയുടെ താളം മനുഷ്യര്‍ ശരിയായി മനസ്സിലാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനനുസരിച്ചാണ് അവന്‍ ഓരോ ചുവടും വെച്ചിരുന്നത്. ആ കാലം അത്ര പഴയതാണെന്ന് പറയാന്‍ വയ്യ. ഭൂമിയുടെ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തു കൊണ്ടാണ് മനുഷ്യര്‍ കൃഷിപ്പണികള്‍ ചിട്ടപ്പെടുത്തിയിരുന്നത്. മൃഗങ്ങളുടെ പെരുമാറ്റത്തില്‍ വരുന്ന വ്യത്യാസങ്ങളും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും, കാറ്റിന്റെ മട്ടും മാതിരിയുമൊക്കെ അവരുടെ ശ്രദ്ധക്ക് വിഷയമായിരുന്നു. ഇന്ന് എല്ലാം ആശ്രയിച്ചിരിക്കുന്നത് രാസവളങ്ങളേയും, സാറ്റ്‌ലൈറ്റ് ചിത്രങ്ങളേയുമാണ്. ആ പഴയ രീതികളുടെ ഗുണമേന്മ എങ്ങിനെയാണ് നമ്മള്‍ പുതിയ തലമുറയെ മനസ്സിലാക്കേണ്ടത്? ആ നാട്ടുവഴികളിലേക്ക് തിരിച്ചു വരാന്‍ എങ്ങിനെയാണ് അവരെ പ്രോത്സാഹിപ്പിക്കേണ്ടത്? പ്രകൃതിയെ കണ്ടും അറിഞ്ഞും അനുസരിച്ചും ജീവിച്ചാലേ മനുഷ്യന് ഭൂമിയില്‍ നിലനില്‍ക്കാനാവൂ എന്ന് എങ്ങിനെയാണ് അവരെ ബോദ്ധ്യപ്പെടുത്തുക?

anandalahariസദ്ഗുരു :- ''ഇത് ചന്ദ്രന്റെ കൃഷ്ണ പക്ഷമോ, ശുക്ലപക്ഷമോ?'' ഇങ്ങനെയൊരു ചോദ്യത്തിന് ഉത്തരം പറയാന്‍ ഇന്ന് 95 ശതമാനം പേര്‍ക്കും സാധിക്കുകയില്ല. ശരിയായ ഉത്തരം കിട്ടാന്‍ അവര്‍ക്ക് ഗൂഗിളില്‍ തിരയേണ്ടി വരും. അപ്പോഴും ആകാശത്തേക്ക് നോക്കാന്‍ അവര്‍ തയ്യാറാവില്ല. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ മനുഷ്യന്റെ മാനസ്സീകവും കായികവുമായ ഘടനയെ വളരെ സാരമായി സ്വാധീനിക്കുന്നുണ്ട്.

സമുദ്രത്തെ ഒന്നായി അത് മുകളിലേക്ക് വലിക്കുന്നു. എന്നിട്ടും നമ്മള്‍ വിചാരിക്കുന്നു അത് നമ്മളെ ഒട്ടും ബാധിക്കുന്നില്ല എന്ന്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്ക് അനുസരിച്ചു നമ്മുടെ ശരീരത്തിനും മനസ്സിനും പല പല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പുസ്തകങ്ങള്‍ പഠിച്ചുണ്ടായ അറിവാണ് നമുക്കിപ്പോള്‍ പ്രധാനം. അനുഭവജ്ഞാനം നമ്മള്‍ വകവെക്കാതെ ആയിരിക്കുന്നു. എന്തിനും ഏതിനും നമ്മള്‍ പുസ്തകങ്ങളെ ആശ്രയിക്കുന്നു. യഥാര്‍ത്ഥ ജീവിതം നമുക്ക് പതുക്കെ നഷ്ടപ്പെടുകയാണ് . ജീവിതത്തിന്റെ എല്ലാ തലങ്ങളും കൃത്രിമത്വം കൈയ്യടക്കി കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലങ്ങള്‍ പലവിധത്തിലാണ് നമ്മള്‍ അനുഭവിക്കുക. അത് തടയണമെങ്കില്‍ നേരത്തെ തന്നെ ആ വിഷയത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയി രിക്കുന്നു . ഇപ്പോഴും നമ്മള്‍ അതിര്‍ത്തി കടന്നിട്ടില്ല. വേണമെങ്കില്‍ ഇപ്പോഴും തെറ്റുകള്‍ തിരുത്താനാവും എന്ന അവസ്ഥയിലാണ്. എന്നാല്‍ അതിര്‍ത്തി കടന്നു കഴിഞ്ഞാല്‍ പിന്നെ ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാണ്.

കൂമ്പാരന്റെ ചക്രം പോലെ സൌരമണ്ഡലം

solar systemയോഗശാസ്ത്രത്തില്‍ സൌരമണ്ഡലത്തെ നാം കാണുന്നത് കൂമ്പാരന്റെ ചക്രമായിട്ടാണ്. അതില്‍ നിന്നും രൂപപ്പെട്ടുവന്നിട്ടുള്ളതാണ് എല്ലാ സൃഷ്ടികളും. സൂര്യമണ്ഡലവും നമ്മുടെ ശരീരഘടനയുമായി വലിയ ബന്ധമുണ്ട്. ആ ബന്ധം നിലനിര്‍ത്താനും കൂടുതല്‍ ഭദ്രമാക്കാനും വേണ്ടി യോഗ പല അഭ്യാസങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ശരീരത്തില്‍ പ്രാണസഞ്ചാരത്തിനായി എഴുപത്തിരണ്ടായിരം നാഡികളുണ്ട്. 114 ഇടങ്ങളില്‍ അവ കാര്യമായി സന്ധിക്കുന്നു. ഇതില്‍ രണ്ടെണ്ണം ശരീരത്തിന് പുറത്താണ്. വേറെ നാലെണ്ണം നമ്മുടെ നിയന്ത്രണത്തിനു പുറത്താണ്. ശേഷിക്കുന്ന 108 നാഡിസന്ധികളുടെ കാര്യത്തില്‍ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാനാകൂ.

ഭാരതീയ സംസ്‌കാരത്തില്‍ 108 എന്നത് വളരെ പ്രധാനപെട്ട ഒരു സംഖ്യയാണ്. സൂര്യനെ സംബന്ധിക്കുന്ന ഒരു പ്രാചീന ഗ്രന്ഥമാണ് സൂര്യസിദ്ധാന്തം. സൂര്യന്റെ മദ്ധ്യരേഖയെക്കാള്‍ നൂറ്റിയെട്ട് മടങ്ങാണ് സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം എന്നാണ് ആ ഗ്രന്ഥത്തില്‍ കാണുന്നത്. ഭൂമിയുടെ വ്യാസത്തെക്കാള്‍ നൂറ്റിയെട്ട് മടങ്ങ് കൂടുതലാണ് സൂര്യന്റെ വ്യാസം. അതുപോലെ ചന്ദ്രന്റെ വ്യാസത്തെക്കാള്‍ നൂറ്റിയെട്ട് മടങ്ങ് കൂടുതലാണ് ചന്ദ്രനും ഭൂമിക്കും ഇടക്കുള്ള ദൂരം.

പരിണാമത്തിന്റെ മൂര്‍ദ്ധന്യം

Adiyogi15000 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദിയോഗി തന്റെ ഏഴു ശിഷ്യന്മാര്‍ക്ക് യോഗ വിദ്യ പകര്‍ന്നു നല്‍കിയത്. ആ ഏഴു പേരാണ് ഭാരതത്തിലെ പുരാണ പ്രസിദ്ധരായ സപ്തര്‍ഷികള്‍. എങ്ങിനെയാണ് മനുഷ്യര്‍ രൂപപ്പെട്ടു വന്നിട്ടുള്ളത് എന്ന് ആദിയോഗി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.  

ആദിയോഗി, പറയുന്നു 'സൌരയൂഥത്തില്‍ തീവ്രമായ മാറ്റങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ശരീരത്തിന് കൂടുതല്‍ പരിണാമം സാദ്ധ്യമാവൂ. പ്രകൃതി നിയമങ്ങള്‍ അതിനു അനുവദിക്കുകയില്ല.''

ആദിഗുരു പറയുന്നു, ''ഏറ്റവും ആദ്യത്തെ രൂപം മത്സ്യമായിരുന്നു. പിന്നീട് ആമയും. ആമ ഒരു ഉഭയജീവിയാണല്ലോ. സസ്തന ജീവികളില്‍ ആദ്യത്തേത് കാട്ടുപന്നിയായിരുന്നു. പിന്നീട് അദ്ദേഹം പറയുന്നത് പകുതി മനുഷ്യനും പകുതി മൃഗവും ആയ ഒരു രൂപത്തെ കുറിച്ചാണ്. അത് കഴിഞ്ഞു നന്നേ ഉയരം കുറഞ്ഞ ഒരു മനുഷ്യന്‍. അതിനു ശേഷമാണ് മനുഷ്യന്റെ പൂര്‍ണരൂപം. വിചാരവികാരങ്ങളോട്ടു കൂടിയ മനുഷ്യന്‍. അതിനു ശേഷം അദ്ദേഹം ക്രമപ്രകാരം പറയുന്നു, സൌമ്യനായ ഒരു മനുഷ്യന്‍  സ്‌നേഹ നിര്‍ഭരനായ ഒരു മനുഷ്യന്‍  ധ്യാനമഗ്‌നനായ ഒരു മനുഷ്യന് , അവസാനം വരാന്‍ പോകുന്നത് യോഗാത്മാവായ ഒരു മനുഷ്യനാണ്. നിഗൂഡഭാവത്തിലുള്ള, മറ്റുപലതും അനുഭവിച്ചറിയാന്‍ യോഗ്യനായ ഒരു മനുഷ്യന്‍. ഈ സൂചന കേവലം ഒരു വ്യക്തിയെ കുറിച്ചല്ല. മനുഷ്യ ജാതിയുടെതന്നെ പരിണാമത്തിന്റെ ദിശയിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു എണ്ണച്ഛായാ ചിത്രം. മനുഷ്യന്റെ പരിണാമദശകളെ ചിത്രീകരിക്കുന്ന ഒരു ഒരു ദശാവതാര ചിത്രം , അതില്‍ ഇടത്ത് നിന്നും വലത്തോട്ടായി കാണിച്ചിരിക്കുന്നു. മത്സ്യം, ആമ, കാട്ടുപന്നി, പകുതി മനുഷ്യനും പകുതി മൃഗവുമായ ഒരാള്‍, ഒരു കുള്ളന്‍, വികാരക്ഷുഭിതനായ ഒരാള്‍, ശാന്തനായ ഒരു മനുഷ്യന്‍, സ്‌നേഹ സമ്പന്നനായ ഒരാള്‍, ധ്യാനമഗ്‌നനായ ഒരാള്‍, അവസാനം ഒരു യോഗിയും. സപ്തര്‍ഷിമാര്‍ ആദിയോഗിയോടു ചോദിച്ചു, ''മനുഷ്യന് ഇനിയും വികാസം പ്രാപിക്കാനാവില്ലേ? ''ഇല്ല' ആദിയോഗി പറഞ്ഞു 'സൌരയൂഥത്തില്‍ ശക്തമായ മാറ്റങ്ങള്‍ വന്നാലല്ലാതെ മനുഷ്യ ശരീരത്തിന് ഇനിയും പരിണമിക്കാന്‍ സാദ്ധ്യമല്ല. പ്രകൃതി നിയമങ്ങള്‍ അത് അനുവധിക്കുകയില്ല''

അത്ഭുതം തോന്നുന്നു. ഏതാണ്ട് ഇതേ നിഗമനത്തിലാണ് ആധുനീക ന്യൂറോ ശാസ്ത്രജ്ഞരും എത്തിചേര്‍ന്നിരിക്കുന്നത്. പലരും ചോദിക്കാറുണ്ട് 'മനുഷ്യ മസ്തിഷ്‌കം ഇനിയും വലുതായിക്കൂടെ? എന്നാല്‍ ഇനിയും ഏറെ കാരങ്ങള്‍ സാദ്ധ്യമാകുമല്ലോ' അതിനുള്ള മറുപടി ഇത് തന്നെയാണ്. മനുഷ്യ മസ്തിഷ്‌ക്കത്തിനു കൂടുതല്‍ വളരാനാവില്ല അതിനു കാരണം നാഡികളെ സംബന്ധിച്ചുള്ള പ്രപഞ്ച നിയമങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ഇപ്പോഴുള്ള തലച്ചോറിനെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനും, പ്രയോജനപ്രദമാക്കാനും നമുക്ക് സാധിക്കും. കൂടുതല്‍ വലുതാക്കാന്‍ നമുക്കാവില്ല. അതിനുള്ള വഴി തലച്ചോറില്‍ കൂടുതല്‍ ന്യുറോണുകളെ കടത്തി വിടുകയാണ്. അങ്ങിനെ സംഭവിച്ചാല്‍ വ്യക്തത നഷ്ടപ്പെടും. ഈ അവസ്ഥയില്‍ ധാരാളം ശിശുക്കള്‍ ജനിക്കുന്നുണ്ട്. അവര്‍ക്ക് അത്ഭുതകരമായ ബുദ്ധിശക്തി ഉണ്ടായിരിക്കും, എന്നാല്‍ വ്യക്തത വളരെ കുറവായിരിക്കും. ചിലപ്പോള്‍ സ്വാഭാവികമായി തന്നെ കൂടുതലുള്ള ന്യൂറോണുകള്‍ നശിച്ചുപോകാനിടയുണ്ട്. അങ്ങിനെയാണെങ്കില്‍ അവര്‍ക്ക് ഏതാണ്ട് സാമാന്യ സ്ഥിതിയില്‍ എത്താനാകും. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ ആ കുഞ്ഞുങ്ങള്‍ക്ക് സാധാരണ മട്ടില്‍ ജീവിക്കുവാന്‍ സാധിക്കുകയില്ല.

ന്യൂറോണിന്റെ വലിപ്പം കൂട്ടികൊണ്ട് തലച്ചോറിനെ വികസിപ്പിക്കാന്‍ സാധിക്കും. അതിന് മസ്തിഷ്‌കത്തിന് കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കേണ്ടി വരും. അത്രയും ഊര്‍ജ്ജം സ്ഥിരമായി മസ്തിഷ്‌കത്തിനു നല്കികൊണ്ടിരിക്കാന്‍ നമ്മുടെ ശരീരത്തിന് കഴിവില്ല. ശരീരം സ്വസ്ഥമായിരിക്കെ 20% ഊര്‍ജ്ജമാണ് നമ്മുടെ തലച്ചോര്‍ ഉപയോഗിക്കുന്നത്. ന്യൂറോണുകളുടെ വലുപ്പം കൂട്ടിയാല്‍ അതിനു തക്കവണ്ണമുള്ള ഊര്‍ജ്ജം തലച്ചോറിനു പ്രദാനം ചെയ്യാനുള്ള ത്രാണി നമ്മുടെ ശരീരത്തിനില്ല. പ്രകൃതി ആ വിധത്തിലാണ് നമ്മുടെ ശരീര ഘടന രൂപപ്പെടുത്തിയിട്ടുള്ളത്. അത് പ്രകൃതിയുടെ തീരുമാനമാണ്. അതിശയം തോന്നുന്നില്ലേ..... ആദിയോഗിയുടെ ഈ കണ്ടെത്തലുകള്‍ക്ക് പതിനയ്യായിരം കൊല്ലത്തെ പഴക്കമുണ്ട്.

ലയനം

shivaയോഗശാസ്ത്രത്തില്‍ സമഗ്രമായ ഒരഭ്യാസമുറ തന്നെ നമ്മള്‍ ചിട്ടപ്പെടുത്തി എടുത്തിട്ടുണ്ട്. സൌരയൂഥവുമായി ചേര്‍ന്ന് പോകാന്‍ അത് നമ്മെ സഹായിക്കുന്നു. നമ്മുടെ ശാരീരിക ശക്തിയേയും, മനസ്സിന്റെ സമനിലയേയും, ആത്മീയബോധത്തെയും അത് സമന്വയിപ്പിച്ച് കൊണ്ടുപോകുന്നു. ഈ ഒരു രീതിയുമായി ചേര്‍ന്ന് കഴിഞ്ഞാല്‍ മേല്പറഞ്ഞ മൂന്നും നിങ്ങളുടെ മുമ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയില്ല. നിങ്ങളുടെ സമ്പൂര്‍ണ്ണമായ സുഖസമാധാനങ്ങള്‍ അത് ഉറപ്പു വരുത്തുന്നു, തികച്ചും സ്വാഭാവികമായി തന്നെ. സ്വാഭാവികമായിട്ടുള്ളതിനെയെല്ലാം അവഗണിച്ചു മുന്നോട്ടുപോകാനാണ് ഇപ്പോള്‍ നമ്മള്‍ തിടുക്കം കാട്ടുന്നത് . അതുകൊണ്ട് സുഖമോ സന്തോഷമോ നേടാനാവുകയില്ല.

ജീവിതത്തില്‍ പലവിധ സുഖസൌകര്യങ്ങള്‍ ഒരുക്കാന്‍ നമ്മള്‍ സദാ പാടുപെട്ടുകൊണ്ടിരിക്കുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും ശ്രദ്ധ ഈ ദിശയിലേക്കാണ്. എന്നാല്‍ ആന്തരീകമായ സന്തോഷത്തിനും സ്വസ്ഥതക്കും വേണ്ടി നമ്മളെന്തെങ്കിലും ചെയ്യുന്നുണ്ടോ? തികച്ചും ബാഹ്യമായ വിശ്വാസങ്ങളിലൂടെ, ആചാരങ്ങളിലൂടെ, പ്രമാണങ്ങളിലൂടെ ഈ ആന്തരീക സന്തോഷം നമുക്ക് നേടാനാവില്ല. അവനവന്റെ ഉള്ളിലേക്ക് ശ്രദ്ധ തിരിക്കുക. ''ഞാന്‍' ആരാണെന്ന് സ്വയം മനസ്സിലാക്കുക. അതിനുള്ള വിദ്യയാണ് നമ്മള്‍ പഠിക്കേണ്ടതും പരിശീലിക്കേണ്ടതും. അവനവനെ കണ്ടെത്തുക എന്ന് ഞാന്‍ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് സ്വന്തം അനുഭവങ്ങളെയാണ്. അല്ലാതെ മന:ശാസ്ത്രപരമായ ഒരു വിശകലനമല്ല ഞാന്‍ ഉദ്ദേശിച്ചത് . അവനവന്റെ അന്തരാത്മാവിനെ തിരിച്ചറിയാതെ പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് വായിച്ചതുകൊണ്ടോ, സംസാരിച്ചതുകൊണ്ടോ യാതൊരു പ്രയോജനവും ഇല്ല. അത് അര്‍ത്ഥമില്ലാത്ത വെറും ഒരു ചടങ്ങ് മാത്രമായിരിക്കും.