ല്ലാ സംസ്‌കാരത്തിലുമെന്നതുപോലെ ഭാരതീയ സംസ്‌കാരത്തിലും കാലഗണനയുണ്ട്. ഇന്നും നമ്മുടെ നാട്ടില്‍ പ്രായമായവര്‍ ഇവയില്‍ പലതും ഉപയോഗിക്കാറുണ്ട്. നാഴിക, വിനാഴിക, യാമം തുടങ്ങിയ കണക്കുകള്‍. സമയത്തിന്റെ ഏറ്റവും ചെറിയ അളവു മുതല്‍ പ്രപഞ്ചത്തിന്റെ ആകെയുള്ള ആയുസ്സുവരെ ഭാരതീയ സംസ്‌കാരത്തില്‍ കണക്കാക്കിയിട്ടുണ്ട്. അല്പകാലം മുതല്‍ ബ്രഹ്മായുസ് വരെയുള്ള ഭാരതീയ കാലഗണന എന്തൊക്കെയെന്ന് നോക്കാം. 

2 പരമാണു = 1 ദ്വിണുകം
3 ദ്വിണുകം = 1 ത്രസരേണു
3 ത്രസരേണു= 1ത്രുടി ( 30 അല്പകാലം = 1 ത്രുടി)

(ആയിരം താമരയില അടുക്കി വച്ചു ആരോഗ്യമുള്ള ഒരാള്‍ ഒരു സൂചികൊണ്ടു അതില്‍ ആഞ്ഞു കുത്തിയാല്‍ ഒരില തുളഞ്ഞു അടുത്തതിലേക്ക് കടക്കാന്‍ വേണ്ട സമയമാണത്രേ ത്രുടി )

30 ത്രുടി = 1 കല
100 ത്രുടി =1 വേധം
3 വേധം = 1 ലവം
3 ലവം = 1 നിമേഷം
3 നിമേഷം = 1 ക്ഷണം
5 ക്ഷണം = 1 കാഷ്ഠ (30 കല = 1 കാഷ്ഠ)
15 കാഷ്ഠ = 1 ലഘു
30 കാഷ്ഠ = 1 നിമിഷം
4 നിമിഷം = 1 ഗണിതം
10 ഗണിതം = 1 നെടുവീര്‍പ്
6 നെടുവീര്‍പ് = 1 വിനാഴിക
60 വിനാഴിക = 1 നാഴിക ( 15 ലഘു = 1 നാഴിക)
2 നാഴിക = 1 മുഹൂര്‍ത്തം
3.45 മുഹൂര്‍ത്തം = 1 യാമം
(ഏഴര നാഴിക )
4 യാമം = 1 പകല്‍ (രാത്രി)
60 നാഴിക ( 8 യാമം)=  ദിവസം(അഹോരാത്രം)

(അഹോരാത്രം പരിശ്രമിച്ചു എന്നൊക്കെ നാം പറയാറില്ലേ.. രാത്രിയും പകലും മുഴുവന്‍ എന്നര്‍ത്ഥം വരുന്നത് എങ്ങിനെ എന്ന് മനസ്സിലായല്ലോ )

Time
Image Credit- Pixabay

15 അഹോരാത്രം = 1 പക്ഷം
2 പക്ഷം = 1 മാസം
2 മാസം = 1 ഋതു
3 ഋതു = 1 അയനം
(6 മാസം)
2 അയനം = ഒരു മനുഷ്യ വര്‍ഷം
(6ഋതു ,12 മാസം)
ഒരു മനുഷ്യ വര്‍ഷം = 1 ദേവ ദിവസം
360 ദേവ ദിവസം = ഒരു ദേവ വര്‍ഷം

4800ദേവ വര്‍ഷം= കൃതയുഗം
3600 ദേവ വര്‍ഷം =ത്രേതായുഗം
2400 ദേവ വര്‍ഷം = ദ്വാപരയുഗം
1200 ദേവ വര്‍ഷം=കലിയുഗം
12000 ദേവവര്‍ഷം = 1 ചതുര്യുഗം ( മഹായുഗം)
71 ചതുര്യുഗം = 1 മന്വന്തരം
14 മന്വന്തരം = 1 കല്പം
1 കല്പം = ബ്രഹ്മാവിന്റെ ഒരു പകല്‍
2 കല്പം = ബ്രഹ്മാവിന്റെ ഒരു ദിനം
360 ബ്രഹ്മ ദിനം = ഒരു ബ്രഹ്മ വര്‍ഷം
100 ബ്രഹ്മവര്‍ഷം = 1 ബ്രഹ്മായുസ്സ് 

Time
Image Credit- Pixabay

കാലഗണനയെ വിശാലമായി ചിന്തിച്ചാല്‍ ഇങ്ങനെ കണക്കാക്കാം

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേര്‍ന്നുള്ള 43,20,000 വര്‍ഷങ്ങള്‍ ചേര്‍ന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങള്‍ ചേര്‍ന്നതാണ് ഒരു കല്പം അല്ലെങ്കില്‍ ബ്രഹ്മാവിന്റെ ഒരു പകല്‍. ഒരു കല്പത്തില്‍ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71 മഹായുഗങ്ങള്‍ ചേര്‍ന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വര്‍ഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 42,20,000 വര്‍ഷങ്ങള്‍ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോള്‍ ഒരു ബ്രഹ്മദിവസമാകും അതായത് 8.64 ബില്ല്യന്‍ വര്‍ഷങ്ങള്‍. ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങള്‍ ചേരുമ്പോള്‍ ഒരു ബ്രഹ്മവര്‍ഷവും 100 വര്‍ഷങ്ങള്‍ ചേരുമ്പോള്‍ ഒരു ബ്രഹ്മ ആയുസും പൂര്‍ണ്ണമാകുന്നു. അതായത് 100 ബ്രഹ്മ വര്‍ഷങ്ങളാണ്  ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നര്‍ത്ഥം. 

അതായത് മൂന്നുലക്ഷത്തിപതിനോരായിരത്തി നാല്‍പതുകോടി വര്‍ഷം (3,11, 040,00,00, 000 മനുഷ്യവര്‍ഷം) ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതോടെ മഹാപ്രളയം (സൃഷ്ടിയുടെ ലയനം) ഉണ്ടാവുന്നു. പിന്നീട് ഒരു മഹാകല്‍പകാലം ( ബ്രഹ്മാവിന്റെ ആയുസിന്റെ കാലഘട്ടം) ബ്രഹ്മാണ്ഡം ശൂന്യമായി കിടക്കുന്നു. വീണ്ടും ബ്രഹ്മസൃഷ്ടി മുതല്‍ ആരംഭിക്കുന്നു. ഇപ്രകാരം അനാദ്യന്തമായ കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.

എട്ടാമത്തെ കല്പമായ ശ്വേതവരാഹ കല്പത്തില്‍ സ്വയംഭൂവന്‍, സ്വാരോചിഷന്‍, ഔത്തമി, താപസന്‍, രൈവതന്‍, ചാക്ഷുകന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷസാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മ്മസാവര്‍ണി, രുദ്രസാവര്‍ണി, രൗച്യ-ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള 14 മനുക്കളില്‍ ഏഴാമത്തെ മനുവായ വൈവസ്വതമനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്.

Timeശ്വേതവരാഹകല്പത്തില്‍ ആറു മന്വന്തരങ്ങള്‍ കഴിഞ്ഞ് ഏഴാം മന്വന്തരമായ വൈവസ്വതത്തില്‍ 27 ചതുര്‍യുഗങ്ങളും 28-ാം മഹായുഗത്തിന്റെ കൃത ത്രേത ദ്വാപരയുഗങ്ങളും കഴിഞ്ഞു. മാത്രമല്ല, ഈ കലിയുഗത്തില്‍ത്തന്നെ 5100 വര്‍ഷങ്ങളും പിന്നിട്ടിരിക്കുന്നു. ഇങ്ങനെ ഭാരതീയ ഗണനാപ്രകാരം വിശ്വസൃഷ്ടിക്ക് 196,20,62,700 മനുഷ്യവര്‍ഷം പഴക്കമുണ്ട്. മാത്രമല്ല കലിയുഗത്തിലെ ഏകദേശം 52-ാമത്തെ നൂറ്റാണ്ടാണിത്. 

ഭാരതീയ കാലഗണനപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി, 51 ല്‍ നടക്കുകയാണിപ്പോള്‍. അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാര്‍ദ്ധങ്ങളില്‍ ജീവിക്കുന്നത് എന്നര്‍ത്ഥത്തില്‍ പരാര്‍ദ്ധദ്വയജിവിന്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാര്‍ദ്ധം എന്ന് പറഞ്ഞാല്‍ പകുതി. രണ്ട് പകുതികള്‍ ചേരുമ്പോള്‍ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂര്‍ണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു.

സൃഷ്ടിയുടെ ദേവനായ ബ്രഹ്മദേവന്റെ ആയുഷ്‌ക്കാലത്തിന്റെ ഏറ്റവും ചെറിയ അംശമായ മൃദുവായ കമലദളം കിഴിക്കുവാനെടുക്കുന്ന സമയവും വലിയ അംശം 31 ലക്ഷത്തി ഇരുപതിനായിരത്തി നാനൂറു കോടി സംവത്സരവുമെന്നു ഗണിച്ചവരാണ് പൂര്‍വികരായ ഋഷിമാര്‍.

Content Highlights: Time Calculation and life span of univers Indian astrology